അന്നു നാട്ടില്‍ അതൊരു അസാധാരണ സംഭവമായിരുന്നു.
തമിഴ് നാട്ടില്‍ നിന്നും സുന്ദരിയായ ഒരു ബ്രാമ്ണ സ്ട്രീയെ താഴ്ന്ന
ജാതിയില്‍ പെട്ടൊരുവന്‍ കൊണ്ടു വന്ന് കൂടെ താമസിപ്പിക്കുകയെന്നത്.
വേലു തൊഴില്‍ തേടിയാണു തമിഴ് നാട്ടില്‍ പോയത്.തിരിച്ചുവരവ്
ഒറ്റക്കായിരുന്നില്ല,കനകം എന്നൊരു സുന്ദരിയേയും കൂട്ടിയായിരുന്നു.
വെളുത്ത നിറവും ധാരാളം മുടിയും മൂക്കില്‍ ചുകന്ന കല്ലു വെച്ച മൂക്കുത്തിയും.
സംഗതിയുടെ നിറം കടുത്തതാകാന്‍ ഇതുതന്നെ ധാരാളമല്ലെ.
ഞങ്ങളന്നു സ്റ്റഡിസര്‍ക്കിളിന്റെ കീഴില്‍ ഒരു ലൈബ്രറി തട്ടിക്കൂട്ടിയിരുന്നു
തമിഴ് പുസ്തകങ്ങള്‍ ചോദിച്ച് അവര്‍ ലൈബ്രറിയില്‍ വന്നു തുടങ്ങി.
സംഭാവനയായിക്കിട്ടിയ കുറെ തമിഴ് പുസ്തകങ്ങള്‍ ആവശ്യക്കാരില്ലാതെ
അലമാരിയുടെ ഒരു മൂലയില്‍ അടുക്കി വെച്ചിരുന്നു.അതില്‍ നിന്ന് ഓരോ
ന്നെടുത്തു കൊടുക്കും.നല്ല വായനക്കാരി യായിരുന്നതുകൊണ്ട് അതു വലിയ
താമസമില്ലാതെ വായിച്ചു തീര്‍ന്നു.
തമിഴ് പുസ്തകങ്ങള്‍ സംഘടിപ്പിക്കുക അതത്ര എളുപ്പമുള്ള കാര്യമ
ല്ലല്ലോ.മലയാളം പുസ്തകം തന്നെ വാങ്ങാന്‍ സാധിക്കുന്നില്ല.പിന്നെ ഒരാള്‍ക്കു
വേണ്ടി തമിഴ് പുസ്തകം വാങ്ങുക നടപ്പുള്ള കാര്യമാണോ.ലൈബ്രറിയില്‍ വരവു
നിന്നെങ്കിലും പുറമെ കാണുമ്പോള്‍ അവര്‍ ചോദിക്കും”ചേട്ടാ തമിഴ് പുസ്തകം
വല്ലതും വന്നോ?”അതൊരു ഒഴിയാബാധയ്യായപ്പോള്‍ ഞാനവര്‍ക്കു വേണ്ടി
തമിഴ് പുസ്തകങ്ങള്‍ തിരക്കാന്‍ തുടങ്ങി.പലയിടത്തുനിന്നുമായ് കുറെ മാഗസിനു
കള്‍ കിട്ടി,അതുകൊടുത്തു തിരുമ്പോഴേക്കും ജോലി തിരക്കി എനിക്കു നാട്ടില്‍
നിന്നു പോകേണ്ടിയും വന്നു.
നാലഞ്ചുകൊല്ലത്തിനു ശേഷം നാട്ടില്‍തിരിച്ചെത്തിയെപ്പോഴേ
ക്കും ലൈബ്രറിക്ക് അതിന്റെ സ്വഭാവിക മരണം സംഭവിച്ചിരുന്നു.
കനകത്തിനും അവരുടെ ഭര്‍ത്താവ് നഷ്ട്പ്പെട്ടിരുന്നു.ഒരു പെങ്കുട്ടിയേയും അവരെ
ത്തന്നേയും സംരക്ഷിക്കേണ്ട ചുമതല അവരില്‍ വന്നു പെട്ടു.
മോളെ സ്കൂളില്‍ കൊണ്ടു വിടാനും തിരിച്ചു കൊണ്ടു വാരാനും അവര്‍ പോകുന്നതു
കാണാം.മുന്‍പില്‍ വന്നു പെട്ടാല്‍തന്നെ മുഖത്ത് നൊക്കുകയൊ പരിചയ ഭാവം
കാണിക്കുകയൊയില്ല.എന്തൊക്കേയൊ പിറുപിറുത്തുകൊണ്ടവര്‍ നടന്നു പൊകും.
കയ്യില്‍ എപ്പോഴും എന്തെങ്കിലും ഒരു മൂര്‍ച്ചയുള്ളൊരായുധം കാണും.
അവര്‍ക്ക് ഭ്രാന്താണെന്നെല്ലാവരും പറഞ്ഞു.
കുട്ടിയോടൊപ്പമുള്ള അവരുടെ പോക്കുവരവു അവള്‍ പ്ലസ് ടു പാസ്സാകുന്നതുവരെ
തുടര്‍ന്നു.നല്ല മുഖശ്രീയുള്ളകുട്ടിയായതുകൊണ്ടതിന്റെ വിവാഹവും നടന്നു.
കുറെ ദിവ്സ്സങ്ങള്‍ക്കു ശേഷം അവര്‍ വീട്ടില്‍ വന്നു.അവര്‍ പറഞ്ഞു”എനിക്കു
ഭ്രാന്തൊന്നുമില്ല് സാറെ.ഭ്രാന്തും മൂര്‍ച്ചയുള്ളൊരായുധവും എന്റെയും മകളുടേയും
രക്ഷക്കുള്ള ഒരു മറയായിരുന്നു.അഛനില്ലാത്ത ഒരു മകളെ വളര്‍ത്തിക്കൊണ്ടു
വരിക അത്ര എളുപ്പമാണോ ബന്ധുക്കളും സ്വന്തക്കാരും ഇല്ലാത്ത ഒരു നാട്ടില്‍?
സാറിന്റെ കയ്യില്‍ മലയാളം പുസ്തകം വല്ലതുമുണ്ടൊ വായിക്കാന്‍ തരാന്‍.
മകള്‍ മലയാളം പഠിക്കുന്നതോടൊപ്പം ഞാനും മലയാളം പഠിച്ചു ,ഇവിടെ തമിഴ്
പുസ്തകം കിട്ടാന്‍ ബുദ്ധിമുട്ടല്ലെ.”
അല്ലയോ തമിഴ് സുന്ദരീ നിന്റെ മുന്നില്‍ മലയാളി വീരാംഗനകള്‍ എത്ര നി
സ്സാരക്കാര്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.
Thursday, September 4, 2008
Friday, August 1, 2008
ഉറക്കു മരുന്നു.
ബ്രിട്ടീഷ് ലൈബ്രറി അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നു.
പത്രവാര്‍ത്ത.
വിലപ്പെട്ടതെന്തോ കൈമോശം വന്നുവെന്ന തോന്നല്‍.
തിരുവനന്തപുരത്തായിരുന്നപ്പോള്‍ അതിന്റെ പുസ്തക ഷെല്‍ഫുകള്‍ക്കിട
യില്‍ ചിലവാക്കിയ ഒഴിവു സമയങ്ങള്‍,വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍
നിന്നും വിട്ടു പോകാത്ത പുസ്തകങ്ങളുടെ മണം,അവ നല്‍കിയ അറിവുകള്‍
ഇനിയൊരിക്കല്‍ക്കൂടി അനുഭവിക്കാന്‍ കഴിയില്ലല്ലോ.
റൂം മേറ്റായ കുര്യനുവേണ്ടിയാണു മെംബറായത്,അവനു ടെക്കനിക്കല്‍
ബുക്ക്സിലാണു താല്‍പ്പര്യം.ജോലി കിട്ടി തിരുവനന്തപുരത്തു വന്നപ്പോള്‍
താമസിക്കാനൊരിടം തന്നതവനാണു.ശാസ്തമംഗലത്തെ ന്യൂ കേരളാ ടൂറിസ്റ്റ്
ഹോമിലെ ഒറ്റമുറിയില്‍ പാചകവുമായി കൂടിയിരുന്ന അവന്‍ ഗ്യാസ് സ്റ്റ്വ്വും
പാത്രങ്ങളും മൂലയിലേക്കൊതുക്കി ഒരു കട്ടില്‍ പിടിച്ചിട്ടു തലചായ്ക്കാനൊരിടം
തന്നു.അവനാവശ്യപ്പെട്ടാല്‍ ഇതില്‍ക്കൂടുതല്‍ ചെയ്യേണ്ടതല്ലേ?
പാചകത്തിന്റെ കാര്യത്തില്‍ അവനൊറ്റയാനായിത്തന്നെ
നിന്നു,എന്റെ പാചകമൊന്നും നിനക്കു പിടിക്കില്ല അതായിരുന്നു ഭാഷ്യം.
പിന്നീടതു ശരിയാണെന്നെനിക്കും തോന്നി.ഒരിക്കലെങ്കിലും അവന്റെയടുപ്പില്‍
മാംസമല്ലാതെ പച്ചക്കറിയോ മത്സ്യമോ വേവുന്നതു കണ്ടിട്ടില്ല.
ഞായറാഴ്ച പള്ളിയിലേക്കിറങ്ങുമ്പോള്‍ എന്നെയും കൂട്ടും.പാളയം പള്ളിയില്‍
നിന്നിറങ്ങി ബീഫുമായാണു തിരികെ വരിക.അന്നത്തേക്കു കറി,പിറ്റേദിവസ്സം
റോസ്റ്റ്,അടുത്തദിവസ്സം ഫ്രൈ,പിന്നെ ഡബിള്‍ഫ്രൈ .അടുത്തതായി എന്തു
സംഭവിക്കുന്നു എന്നു ഞാന്‍ നോക്കാറില്ല.ഞാന്‍ കഴിക്കുന്ന ഹോട്ടലിലും ഇ
തൊക്കെത്തന്നെ അവസ്ഥ.പരിപ്പുവട അടുത്ത ദിവസ്സം രസവടയാകും,
പിന്നെ സാംബാറുവട,ശേഷം തൈരു വട.അതു കഴിഞ്ഞാലോ?...
“ഓരോ നിമിഷത്തിലും എത്രയെത്ര സാദ്ധ്യതകള്‍”
കുര്യനു തൊട്ടടുത്ത വോള്‍ട്ടേജ് സ്റ്റബിലൈസര്‍ ഉണ്ടക്കുന്ന കമ്പനി
യിലാണു ജോലി.കുര്യന്‍ പിന്നീട് “വിജില്‍”വോള്‍ട്ടേജ് സ്റ്റബിലൈസെര്‍ ഉണ്ടാ
ക്കി വിറ്റു നല്ല നിലയിലെത്തി.അഞ്ചുമണിക്കു ശേഷം കുര്യനും കൊച്ചൌസേപ്പും
വെള്ളയംബലത്തുള്ള എന്റെ ഓഫീസിലേക്കു വരും.കൊച്ചൌസേപ്പ് ചിറ്റിലപ്പി
ള്ളി “വീ ഗാര്‍ഡ്”സ്റ്റബിലൈസറില്‍ തുടങ്ങി തൊട്ടതല്ലാം പൊന്നാാക്കി അമ്യൂ
സ്മെന്റ് പാര്‍ക്കും കഴിഞ്ഞു സ്കൈ ഈസ് ദി ലിമിറ്റ് എന്നമട്ടില്‍ നില്‍ക്കുന്നു.
ഇടക്കിടെ അങ്ങേര്‍ പറയുമായിരുന്നു നിന്നെപ്പോലെ ഒരു സര്‍ക്കാര്‍ ജോലി
ഉണ്ടായിരുന്നെങ്കില്‍ ഈ അലച്ചില്‍ ഒഴിവാക്കാമായിരുന്നു.അങ്ങിനെ സംഭവി
ക്കാതിരുന്നതു എത്ര നന്നായി.
ബ്രിട്ടീഷ് ലൈബ്രറീ വരെ ഞാന്‍ അവരുടെ ഒപ്പം കൂടും.അവര്‍തംബാ
നൂരോ കിഴക്കേ കോട്ടയിലോ കറങ്ങി തിരികെ വരുമ്പോഴേക്കും ഞാന്‍ പുസ്തകമെ
ടുത്തു സെക്രട്ടറിയേറ്റു നടയില്‍ നില്‍ക്കും,കൊച്ചൌസേപ്പ് വീട്ടീലേക്കും
കുര്യനും ഞാനും മ്യൂസിയം വരെ തിരിച്ചുംനടക്കും.ഊണിനു സമയമാകുന്നതു വരെ
അവിടെ കിടന്നും ഇരുന്നും കഴിച്ചു കൂട്ടും.
രാത്രി ഊണിനുശേഷമാണു കുര്യന്റെ വായന തുടങ്ങുക.കിടന്നുകൊണ്ടാ
ണ് വായിക്കുക.ആദ്യമായി പുസ്തകങ്ങള്‍ ഓരോന്നായി മറച്ചു നോക്കും,അതില്‍ നി
ന്നും കട്ടി കൂടിയ ഒരെണ്ണമെടുത്ത് നെഞ്ചില്‍ വെച്ചാണ് തുടക്കം.അഞ്ചോ പത്തോ
മിനുറ്റുകള്‍ക്കുള്ളില്‍ “ട്ടേ” എന്ന ശബ്ദത്തോടെ പുസ്തകം മറിഞ്ഞു വീഴും,ഒപ്പം
കൂര്‍ക്കം വലിക്കുന്ന ശബ്ദവും കേള്‍ക്കാം.
പുസ്തകം ഒരു നല്ല ഉറക്കു മരുന്നാണെന്നു മനസ്സിലാക്കിയതങ്ങിനെയാണ്.
ഉറക്കക്കുറവുള്ള പലരോടും ഞാന്‍ പറയാറുണ്ട് ഉറങ്ങുന്നതിനുമുന്‍പു ഏതെങ്കിലും
കനമുള്ള പുസ്തകമെടുത്തു വായിക്കാന്‍.തെറ്റിദ്ധരിക്കാതിരിക്കാന്‍ കട്ടിയുള്ള എന്ന
വാക്കു ഒഴിവാക്കുകയാണു പതിവ്.
കുര്യനു വേണ്ടിയാണു തുടങ്ങിയതെങ്കിലും ഒരു പാട് നല്ല പുസ്തകങ്ങള്‍
എനിക്കു വായിക്കാന്‍ കഴിഞ്ഞു.ട്രാന്‍സ്ഫറായി തിരുവനന്തപുരം വിട്ടപ്പോഴും ഞാനതി
ന്റെ മെംബെര്‍ഷിപ്പ് ക്യാന്‍സില്‍ ചെയ്യാതെ മോഹന്‍ ദാസിനെ ഏല്‍പ്പിക്കുകയായി
രുന്നു,എന്നെങ്കിലും തിരികെ വരുമ്പോള്‍ എനിക്കുപയൊഗിക്കാമല്ലോ.ഇന്നുവരെ
അതിനു കഴിഞ്ഞില്ല എന്നു മാത്രം.
മ്യുസിയത്തിന്റെ പുല്‍ത്തകിടിയില്‍ രാത്രി കിടക്കുമ്പോള്‍ എന്നെ ഏറെ
ആകര്‍ഷിച്ചിട്ടുള്ളതു തൂമ്പായില്‍ നിന്നു തൊടുത്തു വിടുന്ന റോക്കറ്റുകളാണ്.മുന്നോ
ട്ടുള്ള കുതിപ്പില്‍ മനസ്സിലെ സോഫ്റ്റ് കോര്‍ണ്ണറുകള്‍ ഓരോന്നായി എരിഞ്ഞു തീര്‍ന്നു
കൊണ്ടിരിക്കുന്നു...
.

Friday, July 18, 2008
ഭാഗ്യം
ജര്‍മ്മന്‍ ഫുട്ബോള്‍ കാപ്റ്റന്‍ ബലാക് സിമിയോണിനെ മിന്നു കെട്ടി,
പത്തുകൊല്ലം ഒന്നിച്ചു താമസിച്ചു മൂന്നുകുട്ടികളായതിനു ശേഷം..വാര്‍ത്ത.
അമ്മയുടെ കല്ല്യാണത്തിനു ഉപ്പേരി വിളംബാന്‍ ഭാഗ്യം കിട്ടിയകുട്ടികള്‍!

Tuesday, July 1, 2008
ഒരു നല്ല വെളുപ്പാന്‍ കാലത്ത്
വെളുപ്പിനു അഞ്ചു മണിക്കു അലാറം വെച്ചാണോട്ടം തുടങ്ങുക.
ശാസ്തമങ്കലത്തു നിന്നു തുടങ്ങി പാളയം ചന്ദ്രശേഖരന്‍ നായര്‍
സ്റ്റേഡിയം ചുറ്റി വെളിച്ചമാകുന്നതിനു മുന്‍പു തിരിച്ചെത്തുന്നു.
സഹപ്രവര്‍തതകനും മുറിയനുമായ മോഹന്‍ ദസാണുകൂടെ.
ത്രിശ്ശൂര്‍ക്കാരനാണെങ്കിലും തിരുവനന്തപുരത്തു വെച്ചാണ് പരി
ചയപ്പെടുന്നത്.
കാര്യ മായ കളികള്‍ ഒന്നും കളിച്ചിട്ടില്ലെങ്കിലും സ്പോര്‍
ട്സില്‍ കമ്പമാണ്.ബില്ലിയാര്‍ട്സ് സ്നൂക്കര്‍വരെ കളി നിയമ
ങ്ങള്‍ അറിയും.അലക്സ് വെള്ളക്കാലിനേക്കാളോ നാഗവള്ളി കു
റുപ്പിനേക്കാളോ നന്നായി കമണ്ട്രി നടത്തും.പുള്ളീയുടെ ആശ
യമാണീയോട്ടം.
വെള്ളയമ്പലെത്തെത്തുമ്പൊള്‍ പങ്കന്‍ വടക്കു നിന്നു ഓടി
ഞങ്ങളുടെ കൂടെ കൂടും.സെക്രട്രിയേറ്റിനു പുറകിലെ മൈതാന
ത്തില്‍ വെച്ചാണ് പങ്കജാക്ഷന്‍ നായരെ പരിചയപ്പെടുന്നതു.
ബാസ്കറ്റ് കളിക്കാരനാണു.കളിക്കുമെന്നല്ലാതെ ഒരു ബോളും
കൈകൊണ്ടു തൊടില്ല.കുറച്ചു മാറി ബോളിന്റെ നീക്കമനുസരിച്ചു
അങ്ങൊട്ടും ഇങ്ങോട്ടും ഓടും.തമാശ തോന്നി മോഹന്‍ ദാസ്
കയറി പരിചയപ്പെട്ടതാണ്.പിന്നെ അതൊരുനല്ലബന്ധമായി.
മ്യൂസിയം കഴിഞ്ഞു നന്ദങ്കോട് റോഡെത്തുമ്പൊള്‍ മാധവന്‍
നായര്‍ വരും.സെക്രട്രിയേറ്റില്‍ വാച്ച് ആന്റ് വാര്‍ഡിലാണു പണി.
താമസിക്കുന്നതു നന്തങ്കോടു ഷാപ്പിനടുത്താണ്. അങ്ങിനെയുള്ള
പരിചയമാണ്.
പിന്നെപിന്നെ ഓട്ടക്കാരുടെ എണ്ണം കൂടീകൂടീ വരും.എല്ലാവരും
സ്പോര്‍ട്സ് ഷൂവിലും പാന്റ്സിലുമാണ്.ഞങ്ങള്‍ രണ്ടുപേര്‍ മാത്രമാണു
ലുങ്കിയില്‍,ഓട്ടം മുറുകിയതിനു ശേഷമാകാമെന്നു കരുതി മാറ്റം.
അതുകൊണ്ടാണു വെളിച്ചമാകുന്നതിനു മുന്‍പെ തിരിച്ചെത്തുന്നത്.
വീട്ടില്‍ തിരികെയെത്തുമ്പോഴേക്കും മജീദ് ചായ റെഡിയാക്കി വെച്ചി
രിക്കും.മജീദ് ഒരു മാസത്തെ ഇന്‍സര്‍വീസ് കോഴ്സിനെത്തി ഞങ്ങളൊ
ടൊപ്പം ചേര്‍ന്നതാണ്.മലപ്പുറത്താണ് വീട്.ഏതു സഹചാര്യത്തിലും
അഞ്ചു നേരം നിസ്കരിക്കും.നന്നായി പാചകം ചെയ്യും.മലപ്പുറത്തെ
വാപ്പാന്റെ ഹോട്ടലാണ് കളരി.
അന്നും അലാറം കേട്ടാണ് ഓട്ടംതുടങ്ങിയത്. വെള്ളയമ്പല
ത്തെത്തിയപ്പോള്‍ പങ്കനില്ല.മ്യൂസിയത്തിനടുത്തെത്തിയിട്ടും മരങ്ങളില്‍
ചേക്കേറിയ കാക്കകളുടെ പതിവു കരച്ചിലില്ല.പകരം കുരങ്ങുകളുടെ കൂ
ക്കി വിളിയും സിംഹത്തിന്റെ അമര്‍ത്തിയുള്ള ഹുങ്കാരവവും.നന്തങ്കോടു
റോഡിലെത്തിയപ്പോള്‍ മാധവന്‍ നായരേയും കാണുന്നില്ല.
എന്താണെന്നു ആലോചിക്കുമ്പൊഴേക്കും ഒരു ജീപ്പ് പിന്നില്‍ വന്നു ബ്രേ
ക്കിട്ടു.”എവിടേക്കാണ് പാതിരക്കു രണ്ടും കൂടി?..
ഞങ്ങള്‍ ഓട്ടത്തിലാണ് സാര്‍”
കോര്‍പ്പറേഷന്‍ ഓഫീസിലെ ക്ലോക്കു ചൂണ്ടി പോലീസ് കാരന്‍ ചോദിച്ചു
“സമയമെത്രെയെന്നു നോക്കടാ?..
മണി മൂന്ന്.ഞങ്ങള്‍ വിവരങ്ങള്‍ പറഞ്ഞു.
“കയറടാ വണ്ടിയില്‍”
രണ്ടിനേയും കയറ്റി വണ്ടി വിട്ടു. വീടിനു മുന്‍പില്‍ വണ്ടി നിന്നപ്പോള്‍
മജീദ് ഓടി വന്നു കാര്യം പറഞു.
ഞങ്ങള്‍ അഞ്ചിനു വെച്ച അലാറം അയാള്‍ മൂന്നിനു മാറ്റി വെച്ചതാണു.
പരീഷ്ഷക്കു പഠിക്കുവാന്‍ വേണ്ടിയാണു.അലാറം കേട്ടിട്ടും അയാള്‍ ഉണര്‍
ന്നില്ല.ഞങ്ങള്‍ അതോഫ് ചെയ്തു ഓട്ടവും തുടങ്ങി.
ബാത്ത് റൂമിലേക്കു നടക്കുമ്പൊള്‍ മോഹന്‍ ദാസ് പിറുപിറുത്തു
“ഞാനിന്നു അവനെ രണ്ടു തെറി വിളിക്കും”
ഞാന്‍ പറഞു അവന്‍ മലപ്പുറം കത്തിയാണ്.സര്‍വ്വീസില്‍ കയറുന്നതിനു
മുന്‍പു രണ്ട്കെട്ടി മൊഴി ചൊല്ലിയവനാണു.ഇനിയിവിടെ പതിനഞ്ചു ദിവ
സ്സവും കൂടിയേ കാണൂ,അത്രയും കാലം കൂടി നല്ല ഭഷ്ഷണം കഴിച്ചൂടെ?...
ദാസ് മുരണ്ടു “അവന്റെ ഒരു മലപ്പുറം കത്തി.“
ബാത്ത് റൂമില്‍ നിന്നു വരുമ്പോഴേക്കും പുട്ടും പപ്പടവും മേശ്ശപ്പുറത്തു റെഡി
അതു കണ്ടു മനമുരുകിയ ദാസ് പറഞ്ഞു.”പ്രതി തുമ്പില്ലാത്തവനും നീര്‍ദോ
ഷിയുമായതുകൊണ്ടും ഇത്തവണ മാപ്പു കൊടുക്കാം”...

Saturday, March 15, 2008
വായന
“ പിന്നിട്ടവഴികള്‍”ജീവിത സ്മരണകള്‍ വായിക്കുകയായിരുന്നു.
ഓരോ അനുഭവ വിവരണത്തിനു ശേഷവും ഒരു വലിയ കുത്ത്.
വലിയ ഒരു വിവരണത്തിനു ശേഷം സ്മരണകള്‍ അവസാനി
ക്കുമ്പോള്‍ കോമയുമില്ല കുത്തുമില്ല.

Wednesday, March 12, 2008
ഗോപകുമാരന്റെ മുന്നില്‍
താടീ,ഞാന്‍ ഗോപന്‍,നാളെ ഗുരുവായൂര്‍ വരണം.
മകന്റെ ചോറൂണ്.ഭാര്യയും അമ്മയും കൂടെ കാണും.
തിരുവനന്തപുരത്തെ ജോലിക്കാലം മുഴുവന്‍ ഞാന്‍
താടിയിലായിരുന്നു,അങ്ങിനെ വീണു കിട്ടിയതാണീ
പേര്.സഫാരി സൂട്ടില്‍ എന്നും ഓഫീസില്‍ വരുന്ന
വെളുത്തു സുന്ദരനായ ഗോപന്‍,സജ്ജയ്യ് ദത്തിന്റെ
ഒരു മിനി പതിപ്പ്.ചിരിച്ചുകൊണ്ടല്ലാതെ ഗോപനെ
കാണുക അസാദ്ധ്യം.സ്നേഹം നിറഞ്ഞ വ്യക്തിത്വ
ത്തിന്റെ ഉടമ.സിഗരറ്റു വലിയാണു ഹോബി,ഒന്നില്‍
നിന്നു മറ്റൊന്നിലേക്കു കയറും.കീശയില്‍ എപ്പോഴും
ഒന്നിലധികം പേക്കറ്റുകള്‍ കാണും.കണ്ടിനുവിറ്റി
നഷ്ടപ്പെടരുതല്ലോ.
ത്രിശ്ശൂരിലേക്കു മാറ്റമായതിനാല്‍ എനിക്കു ഗോപന്റെ
കല്ല്യ്യാണം കൂടാന്‍ കഴിഞ്ഞില്ല.ഭാര്യ സുന്ദരിയാണു.
ഗോപന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ നിറം കുറഞ്ഞ പോലെ.
സ്വല്‍പ്പം കുടവയര്‍,കണ്ണുകള്‍ക്കു താഴെ കറുത്തനിഴല്‍,
ഇത്രയുമാണ് ഗോപനിലുള്ള മാറ്റം.അമ്പലത്തിനകത്തേക്കു
പോകാതെ ഗോപന്‍ പുറത്തുനിന്നു.ഞാന്‍ പറഞ്ഞു“
“ അഛന്റെ മടിയിലായിരിക്കണം മകന്റെ ചോറൂണ്”
‘അവന്‍ അമ്മുമ്മയുടെ മടിയിലിരുന്നു ഉണ്ടു കൊള്ളൂം”
അയാള്‍ പറഞ്ഞു.എന്തായിരിക്കും ഈ മനം മാറ്റത്തിനു
കാരണം.അമ്പലത്തിനോടു അലര്‍ജി ഉള്ളതായി എനിക്കു
തോന്നിയിട്ടില്ല.ഞങ്ങളൊരുമിച്ചു പല്‍മനാഭ സ്വാമി ക്ഷേത്ര
ത്തില്‍ രാത്രി ഉറക്കമൊഴിച്ചു കഥകളി കണ്ടിട്ടുണ്ട്,പഴവങ്ങാടി
ഗണപതിയുടെ നടയില്‍ തേങ്ങായുരുട്ടിയുണ്ട്.
ഒഴിവുദിവസ്സങ്ങളില്‍ പാല്‍ക്കുളങ്ങരയുള്ള ഗോപന്റെ വീട്ടില്‍
കൂടും.വീട്ടില്‍ അമ്മ മത്രമേയുള്ളു,അഛന്‍ നേരത്തെ മരിച്ചു പോ
യിരുന്നു.തിരുവോന്തിരത്തിന്റെ മുക്കിലും മൂലയിലും കറങ്ങുമ്പോള്‍
അയാള്‍ വിവാഹത്തെക്കുറിച്ചു സംസാരിക്കാറുണ്ട്.ഭാവി വധുവിനെ
ക്കുറിച്ചും വിവഹത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും അയാള്‍ക്ക്
മധുരമുള്ള സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു.പലപ്പോഴായി പറഞ്ഞ കാര്യ
ങ്ങള്‍ ഒന്നിച്ചു ചേര്‍ത്തു നോക്കി.എവിടെയാണ് അല്ലെങ്ങില്‍ ആര്‍
ക്കാണ് കുഴപ്പം സംഭവിച്ചത്?.
അപ്പോഴാണ് ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട
ത്.ഒരു യാചകന്‍ ആലിന്‍ ചുവട്ടില്‍ തോര്‍ത്തു വിരിച്ചു അതില്‍ നാ
ണയങ്ങള്‍ നിരത്തി ഒരറ്റത്തായി ചമ്രം പടഞ്ഞിരിക്കുന്നു.
അയാള്‍ നേരത്തേ വാങ്ങി വെച്ചിരുന്ന ഒരു സിഗരറ്റെടുത്ത് കൊള്ളി
പരതി കൊളുത്തി.തനിക്കു കിട്ടിയ അപുര്‍വ്വ സൌഭാഗ്യം ആസ്വതി
ച്ചുകൊണ്ടു ഓരോ കവിളുകളായി പുകയെടുത്തു വലയങ്ങളായും,
മൂക്കില്‍ക്കൂടിയും എങ്ങോട്ടെന്നില്ലാതെയും ഊതിവിട്ടു രസിച്ചു.
പരിസരം മറന്ന ഈ പ്രവര്‍ത്തി കണ്ടു ഞാന്‍ പറഞ്ഞു”നോക്കൂ
ഗോപാ,അയാള്‍ എത്ര ആസ്വദിച്ചാണതു വലിക്കുന്നാതു,
ജീവിതവും അങ്ങിനെ ഒക്കെയാണ് എരിഞ്ഞു തിരുന്നതിനു മുന്‍പ്
അതിന്റെ രസവും മണവും ആസ്വദിക്കുക.”
തീ കയ്യ് പൊള്ളിക്കുന്നതുവരെ അയാള്‍ അതു തുടര്‍ന്നു,
ഒടുവില്‍ മനമില്ലാ മനസ്സോടെ അതു വലിച്ചെറിഞ്ഞു.
ഗോപന്‍ അയാളെ കണ്ണെടുക്കതെ നോക്കി നില്‍ക്കുകയായിരുന്നു.
ഒടുവില്‍ കീശയില്‍ നിന്നു സിഗരറ്റു പാക്കുകള്‍ പുറത്തെടുത്തു
യചകന്റെ തോര്‍ത്തിലേക്കിട്ടുകൊണ്ടു ഭഗവാന്റെ മുന്നിലേക്കു
നടന്നു..

Saturday, March 8, 2008
കുസ്രുതി.
I never dit it....never...
വര്‍ഗ്ഗീസിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണു ഞാനങ്ങോട്ട് ചെന്നത്.
ഒരു സായിപ്പ് വര്‍ഗ്ഗീസിന്റെ കയ്യില്‍ നിന്നു ക്യാമറ പിടിച്ചു വാങ്ങാന്‍
ശ്രമിക്കുന്നു.സായിപ്പിന്റെ ഗേള്‍ഫ്രെന്റിന്റെ ബിക്കിനിയിലുള്ള ഫോട്ടോ
ഒളിഞ്ഞു നിന്നെടുത്തതാണു പ്രശ്നം.ക്യാമറയിലെ ഫിലിം റോളില്‍
കുറഞ്ഞൊന്നിനും സായിപ്പ് വഴങ്ങുന്ന ലക്ഷണമില്ല.ഞാന്‍ വര്‍ഗ്ഗീസിന്റെ
കയ്യില്‍നിന്നു ക്യാമറ വാങ്ങി എന്റെ കീശയില്‍ തിരുകി.
തീരെ നന്നല്ലാത്ത കുറേ തെറികള്‍ വിളിച്ചുകൊണ്ടു സായിപ്പ് മാനേജര്‍ക്കു
പരാതി കൊടുക്കുവാന്‍ പോയി.പെട്ടെന്നു തന്നെ ഞാന്‍ ക്യാമറയിലുണ്ടാ
യിരുന്ന ഫിലിം റോള്‍ മാറ്റി വേറൊന്നു ലോഡ് ചെയ്തു.
ബോള്‍ഗാട്ടിയിലേക്കുള്ള ഒരു ട്രിപ്പ് വയ്പ്പിന്‍ ഇല.സെക്ഷന്‍
അസി.എഞ്ചിനീയര്‍ ജോയ് അറേഞ്ച് ചെയ്തതാണ്.പാലസിലേക്കുള്ള
പവര്‍ സപ്പ്ലെ ഈ സെക്ഷെനില്‍ നിന്നാണ്.കേടുപാടുകള്‍ വന്നാല്‍
തീര്‍ക്കാന്‍ ഒരു ബോട്ടുകൂടിയുണ്ട്.അതിലായിരുന്നു യാത്ര.ആപ്പിസിന്റെ
വടക്കു ഭാഗത്തുള്ള കനാലില്‍ നിന്നായിരുന്നു തുടക്കം.
അതിഥികളുടെ മനസ്സ് കണ്ടറിഞ്ഞു സല്‍ക്കരിക്കാനുള്ള ജോയ് സാറിന്റെ
കഴിവ് ഒന്നു വേറെയാണു,അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ ആതിഥ്യം
എന്നും ഞങ്ങള്‍ക്കൊരു ഹരമായിരുന്നു.എല്ലാം ആവശ്യമനുസരിച്ചു
ജോയിയുടെ വിശ്വസ്തന്‍ കൂടിയായ വര്‍ഗ്ഗീസ് കരുതിയിരുന്നു.
ചീനവലകള്‍ നിഴല്‍ വിരിച്ച കായലില്‍ക്കൂടി ബോള്‍ഗാട്ടിയിലേക്കു.
അങ്ങു ദൂരെ കൊച്ചിതുറമുഖത്ത് നങ്കൂരമിട്ട കപ്പലു കളുടെ നിരകള്‍.
പാലസിലെ എല്ലാവരുമായും ജോയിക്കു നല്ല ബന്ധമായിരുന്നു,
അതു മുതലാക്കി ഞങ്ങല്‍ യതേഷ്ടം വിഹരിച്ചു.അതിനിടയിലായിരുന്നു
ഇങ്ങിനെയൊരു സംഭവം.മാനേജര്‍ ജോയിയെ അങ്ങോട്ടു വിളിപ്പിച്ചു.
കാര്യങ്ങള്‍ തിരക്കി.വര്‍ഗ്ഗീസ്സിന്റെ മൊഴിയനുസരിച്ചു അങ്ങിനെയൊന്നു
നടന്നിട്ടില്ലെന്നു പറഞ്ഞു.മാനേജറും സായിപ്പും ഒരുവിധത്തിലും ത്രിപ്ത
രായിരുന്നില്ല.സായിപ്പിനെ മെരുക്കാന്‍ നാന്നായി പണിപ്പെടേണ്ടിയും
വന്നു.വിദേശികളോട് മോശമായി പെരുമാറിയാലുള്ള അവസ്ഥ മാനേ
ജര്‍ വിവരിച്ചു“.നിങ്ങളുടെ ആള്‍ക്കാരില്‍നിന്നു ഇങ്ങിനെയൊരു പെരുമാറ്റം
പ്രതീക്ഷീച്ചതല്ല”.
സമയം കളയാതെ ഞങ്ങള്‍ ബോട്ട് ബ്രോഡ് വെ ലാക്കാക്കി
വിട്ടു.വര്‍ഗ്ഗീസ് കുറെയേറെ മദ്യവുമായാണു തിരികെ വന്നത്.നിറം മങ്ങിയ
യാത്രയെ തിളക്കമുള്ളതാക്കാന്‍ ബോട്ട് കായലില്‍ തലങ്ങും വിലങ്ങും
ഓടീച്ചു.തിരിച്ചെത്തിയപ്പോള്‍ ജോയി പറഞ്ഞു ഫോട്ടോ പ്രിന്റ് എടുത്തു
എനിക്കുകൂടി കാണിച്ചു തരണം.നമ്മളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റു
ണ്ടോയെന്നറിയണമല്ലോ.പ്രിന്റെടുത്തു നോക്കിയപ്പോല്‍ മദാമ്മ അതി
ലുണ്ട്.അതൊഴിവാക്കിയാണു ഞാന്‍ ജോയിയെ കാണിച്ചത്.
പെട്ടെന്നു തോന്നിയ ഒരു കുസ്രുതി ഒരാളുടെ വിശ്വസ്ഥതക്കു കുറവു വരു
ത്തരുതല്ലൊ.വര്‍ഗ്ഗീസ് എന്റെയരികില്‍ വന്നു സ്വകാര്യമായി തിരക്കി
“അതതിലില്ലേ?.”
"never......."
അയാള്‍ വിശ്വാസം വരാതെ ചിരിച്ചു.

Saturday, March 1, 2008
ആംബുലന്‍സിലെ യാത്ര.
അരിയും ഉണക്കമീനും ഗള്‍ഫ് നാട്ടില്‍ വിറ്റു കാശായപ്പോള്‍ തോന്നിയതാണു
ഒരു ഹോസ്പ്പിറ്റല്‍,ഉള്‍വിളിപോലെയാണു തുടക്കം.
നിലക്കാത്ത വൈദ്യുതിക്കു വേണ്ടി ഒരു ട്രാന്‍സ് ഫോര്‍മര്‍,സ്റ്റാന്റ് ബൈയായി
ഒരു ജനറേറ്റര്‍ ,എല്ലാം മുറപോലെ.
ഡീസലിന്റെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ അതു കഴിയുന്നത്ര കുറച്ചുപ
യോഗിക്കുകയാണല്ലോ വഴി.കരണ്ടു പോയാല്‍ യം.ഡി.ഇല.ഓഫീസില്‍
വിളിച്ചുപറയും,വണ്ടിവിട്ടുതരാം കഴിയും വേഗം കരണ്ടു തരണം.
ചിലപ്പോള്‍ ആംബുലന്‍സായിരിക്കും വരിക.
അപകടം അല്ലെങ്കില്‍ ഗുരുതരമായ അവസ്ഥ അതുമല്ലെങ്കില്‍ മരണം,
ആംബുലന്‍സ് കാണുമ്പോള്‍ നമ്മളുടെ മനസ്സില്‍ വരിക അതൊക്കെയായിരിക്കും.
അതില്‍കയറി യാത്ര ചെയ്യുക പലര്‍ക്കും വിഷമമുള്ള കാര്യമാണ്.
ഒരു ദിവസം ആംബുലന്‍സുമായി ഞങ്ങള്‍ കരണ്ട് ശരിയാക്കാന്‍
പുറപ്പെടുന്നു.കേടായഭാഗം ഓഫ് ചെയ്തു.ബാക്കി ഭാഗത്ത് കരണ്ട് കിട്ടണമെങ്കില്‍
സബ് സ്റ്റേഷനുമായി ബന്ധപ്പെടണം.അന്നു മൊബൈല്‍ ഫോണ്‍ പ്രചാരത്തിലാ
യിട്ടില്ല,ലാന്റ് ഫോണാണെങ്കില്‍ വളരെ കുറവും.ഫോണുള്ള വീടു നോക്കി
ആംബുലന്‍സ് വിട്ടു.വീടിന്റെ ഗേറ്റില്‍ ആംബുലന്‍സ് നിര്‍ത്തി ,ഞാന്‍ വീട്ടിലേക്കു
നടന്നു.പെട്ടെന്നു വീട്ടില്‍ നിന്നു കൂട്ടു നിലവിളി ഉയര്‍ന്നു.
അയല്‍ക്കാര്‍ ഓടിവന്നു.ആംബുലന്‍സിനു ചുറ്റും കൂടി.ചിലര്‍ ഉള്ളിലേക്കുഎത്തി
നോക്കി.പേടിച്ചുപോയഞാന്‍ ഒരു പരിചയക്കാരനോട് തിരക്കി.
അയാള്‍ പറഞ്ഞു”ആ വീട്ടിലെ ഒരാള്‍ ഗുരുതരമായ അവസ്ഥയില്‍ ആസ്പ്പത്രി
യിലാണ്,പെട്ടെന്നു ആംബുലന്‍സ് കണ്ടപ്പോള്‍ വീട്ടുകാര്‍ ഭയന്നു കരഞ്ഞതാണ്.“
വിശദീകരണത്തിനൊന്നും നില്‍ക്കാതെ ഞാനാംബുലന്‍സില്‍ക്കയറി
ഫോണുള്ള അടുത്ത വീടു ലാക്കാക്കി വിട്ടു.

Sunday, February 24, 2008
വിളിപ്പേര്.
വിരസ്സമായ ഒരു ഞായറിനെ എങ്ങിനെ സരസ്സമാക്കാമന്നു ചിന്തിച്ചിരി
ക്കുമ്പോഴാണു അശോകന്റെ വിളി.മറ്റൊന്നും ചിന്തിക്കില്ലെങ്കില്‍
ഇന്നത്തെ വയ്കുന്നേരം നമ്മള്‍ക്കൊന്നിച്ചാകാം.
അശോകന്‍ ഗല്‍ഫില്‍ നിന്നു വന്നതിനു ശേഷമുള്ള പരിചയമുള്ളു,
ഒറ്റക്കു പൊകാനൊരു മടി.ഞാന്‍ പറഞ്ഞു”എന്റെ കൂടെ കാര്‍ത്തുവുമുണ്ടാകും’
“വിത്ത് പ്ലഷര്‍” മറുതലമറുപടി.
കാര്‍ത്തു എന്നതു ഞാന്‍ വിളിക്കുന്ന ചുരുക്കപ്പേര്‍ ,മുഴുവന്‍ കാര്‍ത്തികേയന്‍
നായര്‍ ഫ്രം കൊല്ലം.കൊല്ലം വിട്ടവനു ഇല്ലം വേണ്ട എന്നതു പോലെ
കൊല്ലങ്ങളായി ഇവിടെ.ഒറ്റയായ താമസ്സത്തിന്റെ വിരസ്സത ഒഴിവാക്കാനാണു
ഞാനുമായുള്ള കമ്പനി.
വൈകിയിട്ട് ഒരോട്ടോ പിടിച്ചു ഞാന്‍ നായരുടെ വീട്ടിലെത്തുന്നു.
വീടു അകത്തുനിന്നു പൂട്ടിയിരിക്കുന്നു.ഞാന്‍ വാതിലില്‍ തട്ടി വിളിച്ചു”കാര്‍ത്തൂ,
കാര്‍ത്തൂ”.മറുപടി ഇല്ലാത്തതിനാല്‍ ഞാന്‍ പുറകുവശത്തേക്കു പോയി.
എന്നെ സഹായിക്കാനായി ഓട്ടൊ ഡ്രൈവര്‍ ഇറങ്ങി വന്നു വാതിലില്‍തട്ടി വിളി
തുടങ്ങി”ചേച്ചീ,കാര്‍ത്തുച്ചേച്ചീ”.പുറകില്‍നിന്നുവരുമ്പോഴേക്കും അയാള്‍ മറുപടി
യൊന്നും കിട്ടാത്തതിനാല്‍ അപ്പുറത്തെ ജനലിലും തട്ടി വിളിക്കുന്നുണ്ടായിരുന്നു,
ചേച്ചീ,കാര്‍ത്തുച്ചേച്ചീ”.ഞാന്‍ പറഞ്ഞു ആളിവിടെ ഇല്ല,വഴിയില്‍ നിന്നു കിട്ടും.
പോകുന്ന വഴിയില്‍ കാര്‍ത്തികേയന്‍ നായരെക്കണ്ടു.വണ്ടിനിറുത്തി കേറുന്നതിനി
ടയില്‍ ഡ്രൈവര്‍ ചോദിച്ചു”ഇയാളായിരുന്നൊ ഞാന്‍ കരുതി സാറിന്റെ ഭാര്യയായി
രിക്കുമെന്നു”.
അശോകന്റെ വീട്ടിലെത്തിയപ്പോള്‍ ഞാനാദ്യം പുറത്തിറങ്ങി നടന്നു.
കാര്‍ത്തികേയന്‍ ഓട്ടൊക്കാരനെ പിരിച്ചയക്കാന്‍ നിന്നു.അശോകന്‍ ഇറങ്ങി വന്നു
എന്നോടു ചോദിച്ചു”എവിടെ സാറിന്റെ ഭാര്യ ?എന്റെ മിസ്സിസ്സ് പരിചയപ്പെടാനിരി
ക്കയാണ്. ഞാന്‍ കാര്‍ത്തികേയന്‍ നായരെ ചൂണ്ടി പറഞ്ഞു”ഇതാണു കാര്‍ത്തു
പരിചയമായതില്‍പ്പിന്നെ ഞാനങ്ങിനെയാണ് വിളിക്കുന്നത്.”..............

Saturday, February 16, 2008
പ്രചോദനം.
പനാജി മഡ് ഗാവ് റോഡരുകില്‍ ജ്വാരിയിലായിരുന്നു വീട്.
വീടിന്റെ മുന്നിലാണു പനാജിയിലേക്കുള്ള ബസ് സ്റ്റോപ്പ്.
മുന്‍ വാതില്‍ തുറന്നു അകത്തു കടന്നപ്പോഴേക്കും പിന്‍ വാതിലില്‍ മുട്ട് കേട്ടു
കയ്യില്‍ പാക്കറ്റുമായ് പതിനാറുപ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി.
മിനിയും ഷര്‍ട്ടും വേഷം .നീണ്ട മുടി സ്കര്‍ട്ടിനും താഴെ കിടക്കുന്നു.
അവള്‍ അടുക്കളയിലേക്കു കയറി പാല്‍ പാക്കറ്റ് അകത്തു വെച്ചു,തിരിച്ചു
വന്നു ചോദിച്ചു”യാത്ര സുഖമായിരുന്നോ, വീട്ടിലെ വിശേഷങ്ങള്‍
എന്തല്ലാമാണ്”?.എന്റെ ബയോഡാറ്റകള്‍ അച്ഛനില്‍ നിന്നും മനസ്സിലാക്കി
യിട്ടുണ്ടാകും,പരിചയഭാവം കണ്ടപ്പോള്‍ ഞാനൂഹിച്ചു.
ചോദ്യം ഇംഗ്ലീഷിലായിരുന്നെങ്കിലും മലയാളത്തിലായിരുന്നു എന്റെ മറുപടി.
അതുകേട്ടവള്‍ പൊട്ടിച്ചിരിച്ചു.
അച്ഛന്‍ പറഞ്ഞു”അവള്‍ക്കു മലയാളം അറിയില്ല.ഇംഗ്ലീഷ്,ഹിന്ദി,മറാത്തി,
കൊങ്ങിണി ഇവയല്ലാം അറിയാം.മറുനാട്ടില്‍ വന്നാല്‍ ആദ്യം ചെയ്യേണ്ടതു
അവിടുത്തെ ഭാഷ പഠിക്കുകയാണ്,ഇവിടുത്തെ ഭാഷ കൊങ്ങണിയാണു,
അതവള്‍ നിനക്കു പഠിപ്പിച്ചു തരും”.
അവള്‍ വൈകിയിട്ടു വരാമെന്നു പറഞ്ഞു പോയി.
എനിക്കു പറ്റിയ അമളിയോര്‍ത്തു ഞാന്‍ ചിരിച്ചു,കണ്ടാല്‍ മലയാളിയാണെന്നേ
തോന്നൂ,പേരും മലയാളിയുടേത്,ലത.
വീടിനു പുറകുവശത്തൊരു വയല്‍,അതില്‍ പോര്‍ക്കും കോഴിയും മേഞ്ഞു
നടക്കുന്നു.വയലിനപ്പുറത്താണവളുടെ വീടു.
അവളുടെ ഡാഡി മരിച്ചിട്ടധികം നാളായിട്ടില്ല.അമിതമായ മദ്യപാനമാണു
കാരണം.ഗോവയില്‍ ഏറ്റവും വിലകുറഞ്ഞ സാധനമാണ് മദ്യം.
ഡെം പൊ കമ്പനിയിലായിരുന്നു ജോലി.
അവളുടെ ഡാഡിയും എന്റെ അച്ഛനും നല്ല അടുപ്പത്തിലായിരുന്നു.
മിലിട്ടറി കാന്റീനില്‍ നിന്നു കിട്ടുന്ന മദ്യമായിരുന്നു ഒരുകാര്യം.
ലതയുടെ ഡാഡിയുമായുള്ള അടുപ്പമാണു അവളെ വീട്ടിലെ ഒരംഗത്തെ
പോലെയാക്കിയത്.അവളുടെ വീടിനോട് ചേര്‍ന്നു ഒരു കടനടത്തുന്നുണ്ട്.
ഡാഡിയുള്ളപ്പോള്‍ തന്നെ ഒരുരസത്തിനു തുടങ്ങിയതാണ്,അതിപ്പോള്‍
ഒരു ജീവിത മാര്‍ഗ്ഗമായി.പഞ്ചിമില്‍ നിന്നു സാധനങ്ങള്‍ മൊത്തമായി
വാങ്ങിക്കൊണ്ടുവന്നു ചില്ലറയായി വില്‍ക്കുന്നു.വീട്ടിലേക്കു ആവശ്യമുള്ളതെ
ന്തെങ്കിലും പറഞ്ഞാല്‍ അവള്‍ കൊണ്ടു വരും.അധികവും പഴവും പച്ചക്കറി
കളുമാണു.ബാക്കിയല്ലാംകാന്റീനില്‍ നിന്നു വാങ്ങിക്കും.
രണ്ടുമുറികളും അടുക്കളയും വരാന്തയും ചേര്‍ന്നതാണു ഞങ്ങളുടെ
വീട്.വരാന്ത അടച്ചുകെട്ടി ഗ്രില്ല് വെച്ചിരിക്കുന്നു.ബസ്സ് കാത്തു നില്‍ക്കുന്നവ
രുടെ ശല്യം ഒഴിവാക്കനാണത്.എങ്കിലും ഗ്രില്ലില്‍ക്കൂടി അകത്തു നടക്കുന്ന
തവര്‍ക്ക് കുറെയൊക്കെ കാണാന്‍ കഴിയും.വീടിനോട്ചേര്‍ന്നു മറ്റൊരു
ക്വാര്‍ട്ടേഴ്സും കൂടിയുണ്ടു.അതില്‍ പട്ടാളക്കാരന്‍ ഗോപാലന്‍ നായരും ഭാര്യയും
താമസിക്കുന്നു.കല്യാണം കഴിഞ്ഞിട്ടു ഏറെക്കാലമായെങ്കിലും കുട്ടികളൊന്നു
മില്ല.അവര്‍അവരുടേതായലോകത്തിലാണ്.
സെട്രല്‍ കമ്മറ്റിയില്‍ നിന്നു ലോക്കല്‍ കമ്മറ്റിയിലേക്കുമാറ്റിയ
രാഷ്ട്രീയക്കരന്റേതുപോലെയായി എന്റെ അവസ്ഥ.പുതിയ ആളുകള്‍,
പുതിയ ഭാഷ ,എല്ലാം ഒന്നില്‍നിന്നുതുടങ്ങണം.കൂട്ടിനായി ഒരു മരുപ്പച്ച
യായി ലത.കേരളം പോലെ സുന്ദരമാണു ഗോവയും.ആളുകളുടെ സ്വഭാ
വത്തില്‍ കാര്യമാായ മാറ്റമുണ്ട്.ഹ്രുദയത്തില്‍ സ്നേഹവും നന്മയും ഉള്ളവര്‍.
വായില്‍ വിരല്‍ വെച്ചുകൊടുത്താലും കടിക്കാതെ തുപ്പിക്കളയുന്നവര്‍.
വളരെ വേഗത്തില്‍ ഞാന്‍ അവിടവുമായി ഇഴുകിച്ചേര്‍ന്നു.
അവിടത്തെ നിറവും രുചിയും നുരയുന്ന സ്നേഹവും ഞാനാസ്വദിച്ചു തുടങ്ങി.
ഒഴിവു സമയങ്ങളീല്‍ അവിടുത്തെ കാഴ്ചകള്‍ വരച്ചു നിറംകൊടുത്തു വരാന്ത
യില്‍ തൂക്കി.ബസ്സ് കാത്തു നിന്നവര്‍ അതൊക്കെ കണ്ടു രസിച്ചു.
അവരുടെ ആല്‍ബങ്ങളും,പഴയ പടങ്ങളും,കാരംബോഡുമൊക്കെ
നിറം മുക്കി വരച്ചു കൊടുത്തു.പകരം കാലങ്ങളോളം ഓര്‍ക്കാനുള്ള സമ്മാന
ങ്ങള്‍ അവരെനിക്കുതന്നു.
മൂന്നാലുമാസം പോയതറിഞ്ഞില്ല.ലതയുമായുള്ള അടുപ്പം മൂലം
കൊങ്ങണി ഭാഷയും കൂറെയേറെ വശമായി.ആണ്‍ പെണ്‍ ബന്ധങ്ങളില്‍
അതിരുകള്‍ വെക്കാത്തവരാണ് ഗോവന്‍സ്.വളരെ അടുത്തയാളോടെന്ന
പോലെയാണവള്‍ എന്നോടവള്‍ പെരുമാറിയിരുന്നത്.ദുരുദ്ദേശ്ശപരമായ
ഒരു സ്പര്‍ശം പോലുമവളനുവദിച്ചിട്ടില്ല.അതിനു ശ്രമിച്ചാല്‍ ഒച്ചവെക്കുകയോ
ഒഴിഞ്ഞു മാറുകയോ ചെയ്യും.മനസ്സ് വഴിവിട്ടു സഞ്ചരിച്ചപ്പോഴും ഞാന്‍ അതിരു
കള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.
ഇതിനിടയില്‍ എനിക്കൊരു ജോലികിട്ടി.സുവാരി ആഗ്രൊ
കെമിക്കത്സിന്റെ സൈറ്റില്‍ ഒരു കോണ്ട്രാക്റ്റ്കമ്പനിയില്‍.ഫയര്‍ അലാം
ആന്റ് കമ്മൂണിക്കേഷന്‍ സിസ്റ്റം ഇന്‍സ്റ്റല്ലേഷനാണു പണി.അതോടെ
എന്റെ ഒഴിവു സമയങ്ങള്‍ ചുരുങ്ങി.കാലത്തെ പോയാല്‍ വൈകിയാണ്
വീട്ടിലെത്തുക.ഞായറാഴ്ചകളിലെ ബീച്ചിലേക്കുള്ള യാത്രമാത്രമായി ലതയു
മായികൂടാനുള്ള അവസരം.അവള്‍ക്കു പതിനൊന്നാം ക്ലാസ്സിലേക്കുള്ള
പരീക്ഷയുടെ സമയവും. പരീക്ഷകഴിഞ്ഞു വെക്കേഷന്‍ ആയപ്പൊഴേക്കും
എന്റെ ജോലിയും കഴിഞ്ഞു.സൈറ്റിലെ പണികള്‍ തീര്‍ന്നപ്പോള്‍ ഒരു മാസം
മുപ്പതിനു എനിക്കു ശമ്പളവും പിരിച്ചുവിടല്‍ നോട്ടീസ്സും കിട്ടി.അവരുടെ
അടുത്ത വര്‍ക്ക് ഗുജറാത്തിലാണു,എനിക്കു താല്‍പ്പര്യം ഉണ്ടെങ്കില്‍ അവിടെ
ജോയിന്‍ ചെയ്യാം.
വീട്ടില്‍ വന്നു അച്ഛനോടു പറഞ്ഞപ്പോള്‍ നീ നാളെത്തന്നെ വീട്ടിലേ
ക്കു പോവുക.തിരികേവരുമ്പോഴേക്കും ഞാനെന്തെങ്കിലും ജോലി ശരിയാക്കി
വെയ്ക്കാം കുറെ നാളുകളായില്ലെ വീട്ടീല്‍ നിന്നു മാറി നിന്നിട്ടു എന്നമറുപടിയാണ്
കിട്ടിയത്.പിറ്റെ ദിവസ്സം പുറപ്പെടാന്‍ സമയമായപ്പോഴാണ് ലത വന്നത്.
“ഞാന്‍ വീട്ടീലേക്കു പോവുകയാണ്,എന്റെ ഇവിടുത്തെ ജോലി കഴിഞ്ഞു”
ഞാന്‍ പറഞ്ഞു.”ഇനി എന്നാണ് തിരികെ വരിക’ അവള്‍ ചോദിച്ചു.“
“ഒന്നും തീരുമാനിച്ചിട്ടില്ല’
“അവിടെ ചെന്നാല്‍ എന്നെ ഓര്‍ക്കുമോ’
“ചിലപ്പോള്‍ ഓര്‍ക്കും,അവിടെ നല്ലജോലി വല്ലതും ശരിയായാല്‍ പിന്നെ
മറന്നെന്നും വരും”.
“നിങ്ങള്‍ വന്നതിനു ശേഷം ഡാഡിയുടെ വേര്‍പാടിന്റെ വേദന ഞാന്‍ മറന്നു
ഇത്രയും പെട്ടെന്നതു ഇല്ലാതാകുമെന്നു ഞാനറിഞ്ഞില്ല”അവള്‍ പൊട്ടിക്കരഞ്ഞു.
പെട്ടെന്നവള്‍ മുറിയിലേക്കുകടന്നു എന്റെ കഴുത്തില്‍ കയ്യിട്ടു ചുണ്ടില്‍ ചുംബിച്ചു.
എന്റെ പിടി മുറുകും മുമ്പേ കുതറി മാറി നിന്നു പറഞ്ഞു,
“തിരികെ വരുമ്പോളിതു എനിക്കു മടക്കിത്തരണം”.
ആ ഒരൊന്നാണു എന്റെ രണ്ടാമതു ഗോവന്‍ യാത്രക്കൂള്ള പ്രചോദനമായത്.

Wednesday, February 13, 2008
യാത്ര തുടങ്ങുകയായി..
പഠിപ്പ് കഴിഞ്ഞ് സ്റ്റഡിസര്‍ക്കിളും വായനശാലയും രാഷ്ട്രീയവുമൊക്കെയായി
നടക്കുന്നകാലത്താണു അഛന്‍ ഗോവായിലേക്കു വിളിക്കുന്നത്.
“ജൊലിയൊന്നും കിട്ടിയില്ലെങ്കിലും എനിക്കൊരു കൂട്ടായല്ലൊ.
പിന്നെക്കുറെ ലോകപരിചയവും കിട്ടും.“
ഇരുപത്തഞ്ചു വര്‍ഷത്തെ ആര്‍മി സേവനത്തിനു ശേഷം ബൊംബോളിം
ക്യാമ്പില്‍ സിവിലിയനായിട്ടു ജോലി നോക്കുകയാണ്.
ക്യാമ്പിനകത്ത്തന്നെ മുറിയും ഭക്ഷണവും കിട്ടുമെങ്കിലും അഛന്‍ പുറത്ത്
ഒരു വീടെടുത്തു താമസിക്കുന്നു.ഇരുപത്തഞ്ച് കൊല്ലത്തെ
മടുപ്പു ഒഴിവാക്കാനായിരിക്കും.
പഠിപ്പു കഴിഞ്ഞ് ജോലി കിട്ടുന്നതിനുമുന്‍പുള്ള ഒരു ഇടവേള എത്ര രസകര
മായിരിക്കുമെന്നു അനുഭവിച്ചവര്‍ക്കേ അറിയാനൊക്കൂ.
ഞാന്‍ പോക്ക് കഴിയുന്നത്ര നീട്ടികൊണ്ടുപോയി.
ഒടുവില്‍ you should reach here positively on..എന്ന
മെസ്സേജ് കിട്ടുമ്പോഴാണു കെട്ട് മുറുക്കിയത്.
നൂറുകണക്കിനു കൂട്ടുകാരുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്.
അക്കാലത്ത് ഹാര്‍ട്ടറ്റാക്ക് കുറവായതുകൊണ്ടാണ്,ഞാന്‍ ഹ്രുദയം പൊട്ടി
മരിക്കാതിരുന്നത്.ത്രിശ്ശൂര്‍ നിന്നു മങ്കലാപുരത്തേക്ക്, അവിടെനിന്നു ലോണ്ട
പിന്നെ മഡ് ഗ്ഗാവ്.വെളുപ്പിനു മൂന്നു മണിക്ക് ട്രയിന്‍ ലോണ്ടയിലെത്തി.
അവിടെ അഛന്‍ കാത്ത് നിന്നിരുന്നു.മര്‍ഗോവയിലേക്കുള്ള ട്രയിനില്‍
കയറിപ്പറ്റി. കാല് വെക്കാന്‍പോലും സ്ഥലമില്ല.
സീറ്റുകളിലും ബര്‍ത്തുകളിലും പട്ടാളക്കാര്‍ ബെഡ്ഡോള്‍ഡര്‍ നിവര്‍ത്തിയിട്ട്
കിടന്നുറങ്ങുന്നു.കുറെ നിന്നു മടുത്തപ്പോള്‍ അഛന്‍ പറഞ്ഞു,
“അനുജന്മാരെ നിങ്ങള്‍ എഴുന്നേറ്റിരുന്നാല്‍ കുറേ പേര്‍ക്ക് ഇരിക്കാന്‍ പറ്റും,
നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു”.
“കാലത്ത് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണു,ഇനിയൊന്നുറങ്ങണമെങ്കില്‍
അടുത്ത ആഴ്ചയേ പറ്റൂ”ഒരാള്‍ മുരണ്ടു.
അഛന്‍ പറഞ്ഞു” friends I have served the Army for
the last 25 years,still Iam serving.You should not
behave like this".
“ഠീക്ക് ഹേ ഭായ്”പട്ടാളക്കാരിലൊരുവന്‍ വിളിച്ചു പറഞ്ഞു.
പ്രശ്നം യാത്രക്കാര്‍ ഏറ്റു പിടിച്ചു.പരസ്പരം തെറി വിളി.ഹിന്ദിയില്‍ ഇങ്ങോട്ടും
മലയാളത്തിലും കന്നടയിലും തിരിച്കങ്ങോട്ടും. സീറ്റില്‍ കിടന്നവര്‍ എഴുന്നേറ്റിരുന്നു.
അഛന്‍പറഞ്ഞു”കഴിഞ്ഞമുപ്പതുകൊല്ലമായി ഞാന്‍ ട്രയിന്‍ യാത്ര ചെയ്യുന്നു
ഇങ്ങിനെയൊരനുഭവം എനിക്കാദ്യമായാണ്”
പെട്ടെന്നൊരുവന്‍ എഴുന്നേറ്റ് അഛന്റെ നേരെ കയ്യോങ്ങി.
ഞാന്‍ ഇടയില്‍ കയറി നിന്നതു കൊണ്ടു അടി കൊണ്ടില്ല.
പിന്നീട് മര്‍ഗോവ വരെയുള്ള യാത്ര ശ്വാസമടക്കിപിടിച്ചുകൊണ്ടായിരുന്നു.
അതിരുകള്‍ കാക്കുന്ന പട്ടാളക്കാരന്‍ കമാണ്ടുകള്‍ അനുസരിക്കുക
മാത്രമാണോ ചെയ്യുന്നത്?മനസ്സില്‍ കാരുണ്യം ഒന്നില്ലേ?
ക്യാമ്പിലെ കര്‍ശ്ശനവും വിരസ്സവുമായ ജീവിതമാണോ സ്നേഹത്തെ മനസ്സില്‍
നിന്നു തുടച്ചു നീക്കുന്നത്?.

Tuesday, February 12, 2008
വെളിപാടുകള്‍.
മകരം പത്തിനു കുടുംബ ക്ഷേത്രത്തില്‍ വേല.
കോമരങ്ങള്‍ കുമാരേട്ടനും കുഞ്ഞാപ്പുട്ടിയും.
ആശാനും ശിഷ്യനും മാത്രമല്ല ബന്ധുക്കള്‍ കൂടിയാണു.
ആശാന്റെ നിഴലായി കുഞ്ഞാപ്പുട്ടി കാണും.
ആദ്യം വെളിച്ചപ്പെടുക കുമാരേട്ടനായിരിക്കും.
പിറകേ കുഞ്ഞാപ്പുട്ടി.
അന്നു പതിവിലും വൈകിയാണു കുമാരേട്ടന്റെ വെളിച്ചപ്പെടലുണ്ടായത്.
ദീപാരാധന സമയം. കുഞ്ഞാപ്പുട്ടി പിന്നെ താമസിച്ചില്ല.
അരമണിയും വാളും ചിലമ്പുമായി,മേളക്കാരേയും ഭക്തജനങ്ങളേയും
തള്ളിമാറ്റിക്കൊണ്ട് കുമാരകോമരം കിഴക്കേ ആല്‍ത്തറയിലേക്കു ഓടി.
പിറകേ കുഞ്ഞാപ്പുക്കോമരവും.
ഓട്ടത്തിനിടയില്‍ കഴിഞ്ഞകൊല്ലം ഇല്ലാതിരുന്ന ഒരു വേരില്‍ തട്ടി
കുമാരക്കോമരം മുന്നോട്ടു മൂക്കു കുത്തി,വീണില്ലെന്നു മാത്രം.
ദേവികടാക്ഷം ! അല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി?
അരമണിയും വാളും ചിലമ്പുമായി,ഓര്‍ക്കാനേ പറ്റുന്നില്ല,
ഏതയാലും തനിക്കു പറ്റിയ അബദ്ധം ശിഷ്യനു പറ്റരുതല്ലോ,
“ഇവിടെ ഒരു വേരുണ്ടു കുഞ്ഞാപ്പുട്ടി”
ഓട്ടത്തിനിടയില്‍ കുമാരേട്ടന്‍ വിളിച്ചു പറഞ്ഞു.
“അതു ഞാന്‍ കണ്ടു ചേട്ടാ”കുഞ്ഞാപ്പുട്ടീ.
സംഗതി പുറകെ ഓടിയെത്തിയ ഭക്തര്‍ പിടിച്ചെടുത്തു.
സന്ദര്‍ഭത്തിനനുസരിച്ചു അതിപ്പോഴും പറഞ്ഞു രസിക്കുന്നു.

Monday, February 11, 2008
സുന്ദരകാണ്ഡം.
ആലുവായിലെ എന്റെ ആദ്യ ശിവരാത്രി സുന്ദരേട്ടനൊപ്പമായിരുന്നു.
“ഡ്യൂട്ടിയും നോക്കാം ശിവരാത്രിവ്രതമെടുത്തു ഉറക്കമൊഴിക്കുകയും ചെയ്യാം.
ഇങ്ങിനെയൊരവസരം പിന്നീടുകിട്ടിയെന്നു വരില്ല.“സുന്ദരേട്ടന്‍ പറഞ്ഞു.
പേരും,രൂപവും,സ്വഭാവവും തമ്മില്‍ ബന്ധമൊന്നുമില്ല.
സുന്ദരേട്ടന്‍ കറുത്തു തടിച്ചിട്ടാണ്.ഒരു തമിഴ്ലുക്കുണ്ട്.
സ്വഭാവമാണെങ്കിലോ തനി പട്ട്.
സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി എന്തും ചെയ്യും.
കുടിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്കു വാങ്ങി കൊടുക്കും.
ഒരിക്കലൊരു കൂട്ടുകാരനു കിഡ്നി ദാനം ചെയ്യാന്‍ തയ്യാറായി.
ഭാര്യയുടെ ശക്തമായ ഇടപെടല്‍ മൂലമാണു അതില്‍നിന്നൊഴിവായത്.
ആലുവാദേശത്ത് ചെണ്ടപ്പുറത്ത് കോലു വീണാല്‍,ഉത്സവമായാലും,
പള്ളിപ്പെരുന്നാളായാലും സുന്ദരേട്ടന്‍ എന്നെക്കൂടെ കൂട്ടും..
മണപ്പുറത്ത് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും സ്വിച്ച് റൂമിലായിരുന്നു ഡ്യുട്ടി.
ഓലഷെഡ്ഡിന്റെ പുറകില്‍ സുന്ദരേട്ടന്‍ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്തിരുന്നു.
രാത്രി രണ്ടു മണിവരെയേ എനിക്കുറക്കം തടുത്തു നിര്‍ത്താന്‍ കഴിഞ്ഞുള്ളു.
കാലത്തു ആറുമണിക്കു എന്നെ തട്ടിവിളിച്ചു പറഞ്ഞു,“വാ വീട്ടിലേക്കുപോകാം
നിങ്ങളുടെ ഡ്യൂട്ടിയും വ്രതവും ഞാനാണു നോക്കിയത്,അടുത്ത ശിവരാത്രിക്ക് ഇത്
തിരിച്ചു നോക്കിയാല്‍ മതി”.വീട്ടില്‍ ചെന്നാല്‍ സുന്ദരേട്ടന്‍ വേറൊരാളാണു.
ഭാര്യ എന്തു പറഞ്ഞാലും ചിരിച്ചു കേട്ടുകൊണ്ടിരിക്കും,ചിലപ്പോള്‍ ഒന്നുമൂളിയെങ്കിലായി.
വീടിനുതൊട്ട് ഒരു പൊടിമില്ലുണ്ട്,ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയതാണ്.
സുന്ദരേട്ടന്റെ സ്വഭാവം കാരണം രണ്ടെറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസമാണ്.
വീട്ടാവശ്യത്തിനുള്ള മല്ലിയും മുളകും കാശുകൊടുത്തു വാങ്ങേണ്ടിവരില്ല എന്നാണവര്‍
പറയാറുള്ളത്.നല്ലകുത്തരിച്ചോറും.അച്ചാറും,തയ് രും പപ്പടവും,പിന്നെ പറമ്പില്‍
ഉണ്ടാക്കിയ പച്ചക്കറിയും.എന്റെ ഹോട്ടല്‍ ശാപ്പാടിനൊരു ബ്രയ്ക്ക്.ഞാനതു
ശരിക്കും ആസ്വദിക്കാറുണ്ട്.
സിനിമ സുന്ദരേട്ടന്റെ മറ്റൊരു വീക്നെസ്സാണ്.സുന്ദരേട്ടന്റെ ആല്‍ബം
പരിശോധിച്ചാല്‍ അതു മനസ്സിലാകും.സിനിമാനടികളൊന്നിച്ചുള്ള ധാരാളം ഫോട്ടൊ
കള്‍.പുള്ളിയുടെ ഭാര്യ എപ്പോഴും പറയും“ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോയേക്കാള്‍
എത്രയോ കൂടുതലാണു അങ്ങേര്‍ നടികളൊന്നിച്ചു എടുത്തിട്ടുള്ളത്.”
“ചേട്ടന്‍ സിനിമയിലഭിനയിച്ചിട്ടുണ്ടോ” ഞാന്‍ ചോദിച്ചു.
“ഇല്ല,നേരത്തേ എനിക്കു സാധിക്കുമായിരുന്നു,അന്നൊന്നും തോന്നിയില്ല,ഇപ്പോള്‍
എനിക്കൊരു മോഹം ഇല്ലാതില്ല”.
ആയിടെക്കാണു പ്രേമേട്ടന്‍ ഇന്ദ്രപ്രസ്ഥത്തിനു ശേഷം മറ്റൊരു പടം പിടിക്കാന്‍
തുടങ്ങിയത്.പേരു ഓരോ വിളിയും കാതോര്‍ത്ത്.ഇതൊരു ലൊബജറ്റ് പടമായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിനു മുടക്കമുതല്‍ തിരിച്ചു കിട്ടിയില്ല.ത്രിപ്രയാറും പരിസരവുമാണ്
ഷൂട്ടിങ്ങ് നടക്കുന്നത്.ഞാന്‍ പ്രേമേട്ടനോട് സുന്ദരേട്ടന്റെ കാര്യം പറഞ്ഞു.
അദ്ദേഹം സംവിധായകന്‍ വിനുവുമായാലോചിച്ച് ചില സീനുകളില്‍ അഭിനയിപ്പി
ക്കാമന്നേറ്റു.ചിത്രത്തിലെ കൊടതി സീനുകളില്‍ വക്കീലായിട്ടാണ്.
കുറച്ചേറെ സീനുകള്‍ ഷൂട്ട് ചെയ്തൂ.പ്രേമേട്ടനെ മണിയടിച്ചു ചിത്രത്തിലെ പുതുമുഖ
നായികയുമൊന്നിച്ചു ഒരു ഫൊട്ടോയും സുന്ദരേട്ടന്‍ സംഘടിപ്പിച്ചു.
പടം പൂര്‍ത്തിയായെങ്കിലും ലാബില്‍ നിന്നു പ്രിന്റ് വിട്ടുകൊടുത്തില്ല.
ഇന്ദ്രപ്രസ്ഥത്തിന്റെ കടമായിരുന്നു പ്രശ്നം.പ്രേമേട്ടന്‍ ഗള്‍ഫിലേക്കു തിരിച്ചു
പോയി .കടമല്ലാം വീടിയപ്പോഴേക്കും വര്‍ഷങ്ങള്‍ കടന്നുപോയി.ചിത്രം റിലീസ്
ചെയ്യാന്‍ പറ്റാത്ത അവസ്ഥ.നടീനടന്മാര്‍ പലരും മരിച്ച് പോയിരുന്നു.
പ്രമേയത്തിന്റെ പുതുമയും നഷ്ടപ്പെട്ടിരുന്നു.
അമ്ര് താ ടി വി ക്കാര്‍ പടം വാങ്ങി.രണ്ടര മണിക്കൂര്‍ പടം ഒന്നര
മണിക്കൂറായി വെട്ടിച്ചുരുക്കി. സുന്ദരേട്ടെന്റെ സീന്‍ ഒന്നുപോലും ഇല്ലാതെയാണ്,
പടം റിലീസ്സായത്.അപ്പോഴേക്കുമദ്ദേഹം ഉര്‍വ്വശ്ശി,മേനക,രംഭ എന്നിവരുടെ
യൊപ്പം സ്റ്റിത്സിനുവേണ്ടി സ്വര്‍ഗ്ഗലോകത്തേക്ക് യത്രയായിരുന്നു.

Friday, February 8, 2008
ഒറ്റവരികള്‍.
ഇല.ബോഡിലെ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിവരുന്ന സമരം
നീണ്ടുപോയപ്പോള്‍,പോഷകസംഘടനക്കുവേണ്ടി പാര്‍ട്ടി എറ്റെടുത്തു.
പാര്‍ട്ടിയുടെ ശക്തിദുര്‍ഗ്ഗമായ ജില്ലയില്‍ സമരം ശക്തമായി.ഓരോ ദിവ
സവും മുങ്കൂട്ടി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി.പിക്കറ്റിങ്ങ്
വഴിയില്‍തടയല്‍,അട്ടിമറി,ഭീഷണി,ഇവയല്ലാം മുറയ്ക്ക് നടന്നു.
ഞങ്ങളുടേതിനുതൊട്ടാണു നേതാവിന്റെ താമസം.പുറമേ പ
രുക്കനാണെങ്കിലും ഉള്ളില്‍ നന്മയുള്ളവന്‍.ഭീഷണിയുടെ സ്വരത്തില്‍
സംസാരം.ഭാര്യയാകട്ടെ സ്നേഹസമ്പന്ന,സ്പെഷല്‍ എന്തുണ്ടാക്കിയാലും
ഒരോഹരി ഞങ്ങള്‍ക്കുള്ളത്.മൂത്തമകള്‍ പയ്യന്നൂര്‍ ഡിഗ്രിക്കു പഠിക്കുന്നു.
ഇളയത് മകന്‍.പത്തുവയസ്സിന്റെ വ്യത്യാസം,വൈകിയെത്തിയതുകൊണ്ടു
സ്നേഹക്കൂടുതല്‍,പേരു വിനയന്‍.മൂന്നില്‍ പഠിക്കുന്നു.സ്ക്കൂളില്ലാത്തപ്പോഴും
ഒഴിവു ദിവസ്സങ്ങളിലും ഞങ്ങളുടെ കൂടെ.ആവശ്യമുള്ളതൊക്കെ എടുത്തു
കഴിക്കും.പേന,പെന്‍സില്‍,പുസ്തകം എന്നിവ ചോദിക്കാതെതന്നെ
കൊണ്ടുപോകും.പുസ്തകം ഏട്ടി’ക്കുവേണ്ടിയാണു കൊണ്ടു പോകുന്നത്.
വിനയന്‍ അങ്ങിനെയാണു വിളിക്കുന്നത്,അതുകൊണ്ട് ഞങ്ങളും.
സമരം പാര്‍ട്ടിയേറ്റെടുത്ത സമയത്താണതുതുടഅങ്ങിയതു.
വടിവൊത്ത കയ്യക്ഷരത്തില്‍ ഒറ്റവരിക്കുറിപ്പ്,കറുത്ത മഷിയില്‍,പ്രിന്റി
ങ്ങ് തോറ്റുപോകുന്ന വിധത്തില്‍,പെങ്കുട്ടികള്‍ക്ക് ഇത്രയും നല്ല കയ്യക്ഷ
രം ഞാനാദ്യമായാണു കാണുന്നത്.’“ഇന്നു പിക്കറ്റിങ്ങ്’,’“നാളെ
വഴിയില്‍ തടയല്‍’.വായിച്ചുകഴിഞ്ഞ് മടക്കിത്തരുന്ന പുസ്തകത്തിന്റെ
ഏതെങ്കിലും പേജില്‍.അച്ഛന്റെ കയ്യില്‍ നിന്നു ചോര്‍ന്നു കിട്ടുന്നതാണ്.
അതൊന്നും തടയാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കിലും,അപകടങ്ങളി
ലൊന്നും ചെന്നു ചാടാതിരിക്കാന്‍ വളരെ സഹായമായി.
സമരം കഴിഞ്ഞിട്ടും കുറിപ്പു തുടര്‍ന്നു,കോളേജ് വിശേഷങ്ങള്‍,
അതെല്ലെങ്കില്‍ പുസ്തകത്തെക്കുറിച്ച്,അതുമല്ലെങ്കില്‍”ഇന്നത്തെ പായസം
ഞനുണ്ടാക്കിയതാണ്’.എല്ലാം ഒറ്റവരിയില്‍,ഒന്നിനും മറുപടി ആവശ്യമി
ല്ലാത്തവ.ബഷീര്‍,വീക്കെയെന്‍,എംടി,മാധവിക്കുട്ടീ എന്നിവര്‍ കഴിഞ്ഞു
ഒ വി വിജയന്‍,സേതു,മുകുന്ദന്‍ എന്നിവരിലേക്കു കയറിയപ്പോഴാണത്
സംഭവിച്ചത്.“എനിക്കു വിവാഹാലോചനകള്‍ വരുന്നു”.
പിന്നീട്ചെറുക്കനെക്കുറിച്ചുള്ള വിവരണങ്ങള്‍.”ചെറുക്കന്‍ ഇന്ദ്രന്‍സിനെ
പ്പോലിരിക്കുന്നു,”“മമ്മുക്കോയയെപ്പോലെ പല്ല്”“ചെറുക്കന്‍ കറുത്തിട്ടാണു
ദുബായിലാണു ജോലി’ അതുമല്ലെങ്കില്‍”വെളുത്തിട്ടാണു പക്ഷെ മുഖത്തു
രോമമില്ല’.ഓരൊ തവണയും എന്തെങ്കിലും കാര്യമുണ്ടാകും.
“ജയേട്ടനന്നെ വിവാഹം ചെയ്തുകൂടേ?”ആദ്യത്തെ ചോദ്യം.
ആചോദ്യത്തിനുമുന്നില്‍ ഞാന്‍ പരുങ്ങി.ഇതുവരെ ചിന്തിക്കാത്ത ഒരു കാ
ര്യം.ഏട്ടിക്കു പ്ലസ്സ് പോയന്റ്കളൊന്നുമില്ലെങ്കിലും കുറവുകളൊന്നുമില്ല.
എനിക്കെത്രയും പെട്ടെന്ന് വീട് പിടിക്കണം.വീട്ടുകാരുടെ എല്ലാ ആശയും
എന്നിലാണ്. ഈവിവാഹം എന്നെ ഇവിടെ തളച്ചിടും.മറുപടി മൌനത്തി
ലൊതുക്കി.പിന്നീട് എനിക്കുള്ളവിശേഷണങ്ങള്‍ ഒന്നൊന്നായ് വന്നു.
ഹ്രുദയത്തില്‍ തരി സ്നേഹമില്ലാത്തവന്‍,മറ്റുള്ളവരുടെ സ്നേഹം കാണാന്‍
കഴിവില്ലാത്തവന്‍,നീ ആരേയും വായിച്ചിട്ടില്ല,എന്നെ വെറുതെ വായിപ്പി
ക്കുകയായിരുന്നു.....പിന്നീട് വിനയന്‍ പുസ്തകങ്ങള്‍ കൊണ്ടു പോയില്ല.
ഞാനിവിടെ എത്തിയിയിട്ട് ഒന്നരക്കൊല്ലം കഴിഞ്ഞിരിക്കുന്നു,
താമസിയാതെ ഞാനിവിടെനിന്നു സ്ഥലം വിടും.ഏട്ടിയെക്കണ്ടു യാത്ര പറ
യാന്‍ പറ്റുമെന്നുപോലും തോന്നുന്നില്ല.വിനയനോട് ഞാന്‍ പറഞ്ഞിരുന്നു
എന്റെ തിരിച്ചു പോകലിനെക്കുറിച്ച്.പോരുന്നതിനു തലേ ദിവസ്സം ഏട്ടിയില്ലാ
ത്ത സമയത്ത് അച്ഛനേയും അമ്മയേയും കണ്ടു യാത്ര പറഞ്ഞു പോന്നു.
കോളേജ് വിട്ടുവന്നയുടനെ ഏട്ടിയും വിനയനും കൂടി വീട്ടില്‍ വന്നു.
പുസ്തകങ്ങള്‍ തിരഞ്ഞു അതില്‍നിന്നൊട്ത്തു.എന്റെ ആല്‍ബം തുറന്ന്
ഞാനും വിനയനും കൂടി നില്‍ക്കുന്ന ഫൊട്ടൊ ഇളക്കിയെടുത്തു പുസ്തകത്തില്‍
വെച്ചു.ഞാനിതൊന്നും കാണാത്തമട്ടില്‍ വാതിലില്‍ വന്നു പുറത്തോട്ടു നോ
ക്കി നില്‍ക്കുകയായിരുന്നു.പെട്ടെന്നുഏട്ടീ എന്റെ ഇടതു കയ്യിന്റെ നാലു വിരലു
കള്‍ കൂട്ടിപ്പിടിച്ചു.ഞാന്‍ ഒന്നും ചെയ്യാനാകാതെ മരവിച്ചു നിന്നു.
കുറച്ചുനേരത്തിനു ശേഷം എന്റെ കൈവിരലുകളോരോന്നായി വിട്ടു
പുസ്തകവുമെടുത്തവള്‍ പുറത്തേക്കോടി. ഏട്ടീ,ഏട്ടീ,എന്നു വിളിച്ചു വിനയന്‍
പുറകേ ചെന്നെങ്കിലും അവള്‍ തിരിഞ്ഞു നിന്നില്ല.പിറ്റേ ദിവസ്സം കാലത്ത്
വിനയന്‍ പുസ്തകം തിരികെ കൊണ്ടു വന്നു.ഞാന്‍ പേജുകള്‍ തിരക്കിട്ടുമറിച്ചു
നോക്കി.”കാത്തിരിക്കും അടുത്ത ജന്മത്തിലും” വീണ്ടും ഒരൊറ്റവരിക്കുറിപ്പ്.

Wednesday, February 6, 2008
ചെറിയ ചിലവില്‍ ഒരു പാഠം
"shall we call it a day''അസിസ്റ്റന്റ് ഡയറക്ടര്‍ ഷേണായി പറഞ്ഞു.
ചെറുകിട വ്യവസായം തുടങ്ങുന്നതിനു സഹായമായേക്കാവുന്ന ഒരു പഠനയാത്ര
യിലായിരുന്നു ഞങ്ങള്‍.സ്ഥലം ഹൈദരാബാദ്.രാവിലേ തുടങ്ങിയ സ്മാള്‍ സ്കേല്‍
ഇണ്ടസ്റ്റ്റിയുടെ സന്ദര്‍ശ്സനം അഞ്ചു മണിവരെ നീണ്ടു.പിന്നീട് ചാര്‍മിനാറില്‍.
സിമന്റ് കലര്‍ത്താതെ കുമ്മായത്തില്‍ തീര്‍ത്ത ഉയരം,മുകളില്‍ നിന്നാല്‍ ഹൈ
ദ്രബാദ് മുഴുവന്‍ കാണാം.കയറാന്‍ പ്രയാസം തോന്നിയില്ല ഇറങ്ങാന്‍ ഗുരുരാജ
ന്റെ സഹായം വേണ്ടി വന്നു.അവനാണു ടീമിലെ മലയാളി ഞാന്‍ കഴിഞ്ഞാല്‍.
വീട് കണ്ണൂര്‍.അടുത്തതായി വെജിറ്റേറിയന്‍ ഫുഡിനു വേണ്ടിയുള്ള തിരച്ചില്‍,
അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഷേണായിക്കും,വെങ്കിട്ടരാമനും അതു മസ്റ്റ്.
അതിനു വേണ്ടി കുറച്ചു വണ്ടി ഓടാനും തയ്യാര്‍.ഭാഗ്യത്തിനു പ്രധാനസ്ഥലങ്ങളി
ലല്ലാം ഒരു കാമത്ത് ഹോട്ടല്‍ കാണും ഇവിടെയും അതുണ്ട്.
എല്ലാപേരും ഊണ്‍ കഴിക്കാന്‍ കയറി.ഞാനും ഗുരുരാജനും പെട്ടെന്നു
ഊണുകഴിച്ചിറങ്ങി.അവനു ഊണിനു ശേഷം ഒരു ചായ പതിവുണ്ട്.അതവിടെയി
രുന്നാല്‍ കിട്ടില്ല.അവന്‍ പറഞ്ഞു ഞാന്‍ ഈ കോഴ്സ് കഴിഞ്ഞാല്‍ സതേണ്‍ റയില്‍
വേയില്‍ ജോലിക്കു ചേരും.ഷേണായ് സാര്‍ പറയാറുണ്ട് വ്യവസായികള്‍ക്ക്
അകാശമാണുപരിധി.sky is the limit. എന്റെ limit southern rail
way യാണ്.കേരളത്തില്‍ എങ്ങിനെയാണ് വല്ലതും ചെയ്യുക? നീ കണ്ടില്ലേ നമ്മള്‍
പൊയിടത്തല്ലാം,ധാരാളം വ്യാവസായികളുണ്ടു മലയാളികളായിട്ട്.എന്തുകൊണ്ട്
കേരളത്തില്‍ അവരിതുതുടങ്ങിയില്ല,? എല്ലാവരും പറഞ്ഞതു ഒരേ കാര്യം.
ചുവപ്പുനാട,പിന്നെ തൊഴില്‍ പ്രസ്നങ്ങളും.
സമയം രാത്രി എട്ടുമണിയായിക്കാണും.ഞാനും ഗുരുരാജനും തൊട്ടടു
ത്ത ബങ്കില്‍ നിന്നു ചായ കുടിച്ചു കൊണ്ടിരിക്കുന്നു.നല്ല രീതിയില്‍ വസ്ത്രം ധരിച്ച ഒരു
പയ്യന്‍ ഞങ്ങളുടെയടുത്തുവന്നു പറഞ്ഞു”ആ നില്‍ക്കുന്നതു എന്റെ പെങ്ങളാണു,
ഞങ്ങളുടെ കയ്യില്‍ നിന്നു വണ്ടിക്കൂലിക്കുള്ള കാശ് നഷ്ടപ്പെട്ടു.പത്തൊന്‍പതു രുപ
വേണം ഞങ്ങള്‍ക്കു നട്ടിലെത്താന്‍,സാറന്മാര്‍ക്കു ദയവുണ്ടായി ഞങ്ങളെ സഹായി
ക്കണം,അല്ലെങ്കില്‍ ഞാനും പെങ്ങളും ഈ സിറ്റിയില്‍ അകപ്പെട്ടുപോകും”.
ഞങ്ങള്‍ നോക്കിയപ്പോള്‍ ഒരു പതിനെട്ടു വയസ്സു തൊന്നിക്കുന്ന ഒരു പെങ്കുട്ടി വിളക്കു
കാലിനു താഴെയായി നില്‍ക്കുന്നു.ഞാനും ഗുരുരാജനും പത്തു രുപാ വീതം അവനു
കൊടുത്തു. അവര്‍ എങ്ങോട്ടോ പോയി.
ചയയുടെ കാശ് കൊടുക്കുമ്പോള്‍ കടക്കാരന്‍ പറഞ്ഞു” ഇതിവിടത്തെ
സ്ഥിരം ഏര്‍പ്പാടാണ് നിങ്ങള്‍ വിഡ്ഡികളായിരിക്കുന്നു”.
ഞാന്‍ പറഞ്ഞു”എനിക്കും അതു തോന്നിയതാണ്”.
ഉടനെ ഗുരുരാജന്‍ പറഞ്ഞു”ഞങ്ങളിപ്പോള്‍ ഒരു സ്റ്റഡി ടൂറിലാണ്,അതിന്റെ ഉദ്ദേശം
പഠനമാണു,കേവലം പത്തു രൂപക്കു ഇതിലും വലിയ ഏതു പാഠമാണു പഠിക്കാന്‍
കഴിയുക?.
പിറ്റേന്നു രാവിലെ വണ്ടിയില്‍ ആവഴി പൊയപ്പോള്‍ ഞാന്‍ കടയിലേക്കു നോക്കി.
ഇന്നലെ ഞങ്ങളില്‍ നിന്നു കാശ് വാങ്ങിയ പയ്യന്‍ ആകടയില്‍ നിന്നു ചായ ഉണ്ടാക്കി
കൊടുക്കുന്നു.ഞാനാലോചിച്ചു ആരാണു ഞങ്ങളെ കൂടുതല്‍ വിഡ്ഡികളാക്കിയത്?.

Tuesday, February 5, 2008
പെണ്ണു കാണല്‍
ഇരുമ്പനത്തെ ഒരു പകല്‍.ബ്രമ്മപുരം പനമ്പിള്ളിനഗര്‍ 110 കെവി ലൈനിന്റെ
പണി നടക്കുന്നു.ടവറുകള്‍ മിക്കവാറും നീര്‍ത്തിക്കഴിഞ്ഞു,വയര്‍ വലിയും കുറെ
കഴിഞ്ഞു.കേസ്സുകാരണം ഈ സൈറ്റിലെ പണി നീണ്ടു പോയതാണ്.പോലിസി
ന്റെ സാന്നിദ്ധ്യത്തിലാണു പണി തുടങ്ങി വെച്ചത്.ഇപ്പോള്‍ സ്റ്റബ് സെറ്റിങ്ങ് നട
ക്കുകയാണ്.നാലു കിണറുകള്‍ വാര്‍ത്ത് അതില്‍ കോണ്‍ക്രീറ്റ് നിറച്ചുകൊണ്ടിരി
രിക്കുന്നു.കടലില്‍ കല്ലിടുന്നതു പോലെ ഒരു പണി.നോക്കേണ്ട ചുമതല ദാസനും
എനിക്കുമാണ്.നോക്കിയതു കൊണ്ടും കാര്യമൊന്നുമില്ല.സിമന്റും മണലും നിറച്ച
ചാക്കുകള്‍ നിരത്തി വെച്ചിരിക്കുന്നു,ഏതാണു സിമന്റ് ഏതാണു മണല്‍ എന്നു
തിരിച്ചറിയുക പ്രയാസമാണ്.കോണ്ട്രാക്ട്രര്‍ സൂചന തന്നിരുന്നു മേലെ നിന്നുള്ള
സമ്മര്‍ദ്ദം കൊണ്ടു മാത്രമാണു ഞാന്‍ ഈ പണി ചെയ്യുന്നതു.ലാഭം ഉണ്ടയിട്ടല്ല.
എന്റെ പണിക്കാര്‍ വെറുതെ ഇരിക്കേണ്ടല്ലൊ.
ശരിയാണു ,എല്ലാം ചെറുപ്പക്കാര്‍,ചങ്കുറപ്പോടെ ചെയ്യേണ്ട പണിയാ
ണ്.കോണ്‍ക്രീറ്റുനിറച്ച ചട്ടിയുമായ് കിണറില്‍ മുങ്ങി മെല്ലെ താഴെയിട്ടു വരുന്നു.
ലൈന്‍ വലിക്കുകയാണെങ്കില്‍ അരയില്‍ കയര്‍ കെട്ടി ഇത്രയും ഉയരത്തില്‍ അവര്‍
കാണിക്കുന്ന വിരുതുകള്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കും.പലരും ചോദിക്കാറുണ്ട്
അവരെ ഇന്‍ഷുവര്‍ ചെയ്തിട്ടുണ്ടോയെന്നു.അപകടം പറ്റിയാല്‍ വേഗം ആസ്പ്പത്രി
യില്‍ എത്തിക്കാന്‍ പാകത്തില്‍ സൈറ്റില്‍ ഉണ്ടാകുന്ന വണ്ടിമാത്രമാണ് അവരുടെ
ഇന്‍ഷൂറന്‍സ്.
സൈറ്റിലെത്തിയാല്‍ ഭക്ഷണത്തിന്റെ കാര്യം ബുദ്ധിമുട്ടാണ്,ഏതെങ്കിലും
ഹോട്ടലില്‍ നിന്നു വാങ്ങിക്കും അടുത്ത വീടുകളില്‍ ഏതെങ്കിലിലും വച്ചു കഴിക്കും.
ദാസന്‍ ആ നാട്ടുകാരനാണു.അയാള്‍ക്കു പരിചയമുള്ള ഒരു വീട്ടിലാണു ഞങ്ങള്‍
ഉച്ചഭക്ഷണം കഴിക്കാറ്.അവിടെ പത്തുമുപ്പതുവയസ്സ് പ്രായം തൊന്നിക്കുന്ന ഒരു
സ്ത്രീയും അവരുടെ അഛനും മാത്രമാണുണ്ടായിരുന്നത്.അവരുടെ വിവാഹം കഴി
ഞ്ഞതാണ്.ഭര്‍ത്താവുമായി യോചിച്ചുപൊകാന്‍ പറ്റാത്തതുകൊണ്ടു വിവാഹ ബ
ന്ധം വേറ്പെടുത്തിയതാണ്.അഛന്റെ ചുമയും മൂളലും കേള്‍ക്കമെന്നല്ലാതെ ഞങ്ങ
ളിതുവരെ പുറത്തു കണ്ടിട്ടില്ല.
ഊണുകഴിഞ്ഞാല്‍ ദാസനു ഒരു മുറുക്കു പതിവുണ്ടു.എനിക്കും അതൊരു
ശീലമായി ,പുകയില കൂട്ടില്ലെന്നുമാത്രം.അന്നും ദാസന്‍ എനിക്കൊരു മുറുക്കാന്‍
തന്നു.കഴിച്ച ഉടനെ എനിക്കു തലചുറ്റും തളര്‍ച്ചയും തോന്നി.അവര്‍ തന്ന മോരും
കട്ടന്‍ ചായയും കഴിച്ചിട്ടൊരു കുറവും തോന്നിയില്ല.അവര്‍ എന്നെ ഒരു മുറിയില്‍
കിടത്തി.ദാസന്‍ പറഞ്ഞു”താന്‍ റെസ്റ്റെടുത്തു പതുക്കെ വന്നാല്‍ മതി,ഞാന്‍ സൈ
റ്റിലേക്കു പോകുന്നു”.ഞാനങ്ങിനെകിടന്നുറങ്ങിപ്പോയി.
ഉറക്കത്തില്‍ നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടുന്നതു പോലേയും തോന്നി.
കുറച്ചു വൈകി എഴുന്നേറ്റപ്പോള്‍ സമയം നാലായിരിക്കുന്നു.എന്റെ ഷര്‍ട്ടൂരി ഹാങ്ങ
റില്‍ ഇട്ടിരിക്കുന്നു.വീട്ടിനകത്തു ആരേയും കണ്ടില്ല.ഞാന്‍ സൈറ്റിലേക്കു വേഗം
നടന്നു,അവിടെയെത്തിയപ്പോള്‍ ദാസന്‍ ചോദിച്ചു’“നന്നായി ഉറങ്ങി അല്ലേ,
ക്ഷീണം മാറിയില്ലേ.’.അയാള്‍ എന്റെ നെഞ്ചിലും മുഖത്തും പറ്റിയ കണ്മഷിയുടേയും
കുങ്കുമത്തിന്റേയും പാടുകള്‍ ടവ്വല്‍ വാങ്ങി തുടച്ചു ഒരു കള്ളച്ചിരി ചിരിച്ചു.
ഞാന്‍ പറഞ്ഞു” ഇനി അവിടെ വെച്ചുള്ള ഊണിനു ഞാനില്ല” അരുതാത്തതെന്തോ
സംഭവിച്ച പോലെ’.
പിറ്റെ ദിവസ്സം ദാസ്സന്‍ പറഞ്ഞു “ആ സ്ത്രീ പുനര്‍വിവാഹത്തിനാലോചിക്കുന്നു,
നിങ്ങള്‍ ഒരു ക്രോണിക്ക് ബാച്ചിലറാണെന്നും,ആലോചനകള്‍ നടന്നു വരുന്നുണ്ടെന്നും.
ഞാനവരോടു പറഞ്ഞു.അവര്‍ക്കു നിങ്ങളെ ഇഷ്ടപ്പെട്ടു,നിങ്ങള്‍ക്കുകൂടീ ഇഷ്ടമായാല്‍
ഈ കല്യാണം നടത്താം”.പിന്നീട് ഞാനാസൈറ്റിലേക്കു പൊയിട്ടില്ല.

Sunday, February 3, 2008
എസ്കേപ്പ്
മേത്തന്‍,പോത്തു,വണ്ടിക്കാരന്‍ ഇവര്‍ക്ക് വിവരം കുറവാണെന്നാണു
മജീദ് പറയുക.ഇവര്‍ക്കു രണ്ടു പേര്‍ക്കുമിടയില്‍ എന്തിനാണൊരു
പോത്ത് എന്നു ചോദിച്ചാള്‍,പോത്തു അദ്ധ്വാനിക്കുന്നവരുടെ വര്‍ഗ്ഗത്തില്‍
പെട്ടതാണു.അദ്ധ്വാനി പണം ചോദിച്ചു വാങ്ങും.പോത്ത് കൂലിക്കു
ഭക്ഷണം എന്ന നിലയില്‍ പണിയുന്നു അതു മാത്രമേ വ്ത്യാസം ഉള്ളു.
ഇപ്പോല്‍ എന്റെ കാര്യമെടുക്കു രാവിലെ മുതല്‍ വൈകുന്നേരം വരെ
വണ്ടിയോടിച്ചാല്‍ മാസാവസാനം എന്താണു കിട്ടുക?രണ്ടായിരം രൂപ
അതില്‍ ബീഡി ചായ ബസ്സ് കൂലി കഴിച്ചെന്തു ബാക്കിയുണ്ടാകും?
മജീദ് ജനിച്ചതും വളര്‍ന്നതും മറാത്തയിലാണു,ക്ലാസ്സ് പതിനൊന്നു
വരെയും ഡ്രൈവിങ്ങുംപഠിച്ചതു മറാത്തിയിലാണ്.പ്രായപൂര്‍ത്തിയായപ്പോള്‍
സുന്ദരിയായ ഒരു ഹിന്ദു പെണ്ണിനേയും കൊണ്ടു കേരളത്തിലേക്കു പോന്നു.
ഇവിടെ വന്നു വാടകക്കൊരു വീടെടുത്തു പെണ്ണിന്റെ ആഭരണങ്ങള്‍ തീരും
വരെ സുഖമായി ജീവിച്ചു.ഒടുവില്‍ ഒരു കുഞ്ഞുണ്ടായപ്പോഴാണു ജോലിയെ
ക്കുറിച്ചോര്‍ത്തത് അപ്പൊഴേക്കും കടം കയറിത്തുടങ്ങിയിരുന്നു.
മജിദ് അല്‍പ്പം വൈകിയാണ് ഓഫീസില്‍ വരിക.വന്നയുടനെ ബക്ക
റ്റെടുത്തു റോഡിലെ പൈപ്പില്‍ നിന്നു വെള്ളം കോരി വണ്ടിയുടെ മുഖത്തും
ബോഡിയിലും വീശിയൊഴിക്കുന്നു.സിറ്റിന്നടിയില്‍ നിന്ന് തോര്‍ത്തെടുത്തു
തുടക്കുന്നു. പിഴിഞ്ഞ് സീറ്റും സ്റ്റിയറിങ്ങും വ്രിത്തിയാക്കുന്നു.ബാറ്ററിയും
റേഡിയെറ്ററും ചെക്ക് ചൈയ്ത് സ്ടിയറിങ്ങ് തൊട്ടു വണങ്ങി വണ്ടി സ്റ്റാര്‍ട്ടാക്കി
റൈസ് ചെയ്തു പുറ്ത്തേക്കു എടുത്തിടുന്നു.ഹാഫ് ഡോറിനു മുകളില്‍ക്കൂടി
തല നീട്ടി പറയുന്നു”വണ്ടി റെഡി’.
“എന്തൊക്കെയുണ്ടു മജീദേ വിശേഷങ്ങള്‍?’
വണ്ടിയുടെ മലവും മൂത്രവും തുടച്ച് നടക്കുന്നവര്‍ക്കെന്തു വിശേഷം സാറെ?
വിശേഷങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.പ്ക്ഷെ മജിദ്
തുടര്‍ന്നു,”കാലത്തേ ഭാര്യക്കു സുഖമില്ലായിരുന്നു അതാണു വരാന്‍ വൈകി
യത്”. വൈകി വരുന്ന്തിനുള്ള ഒരു എക്സ്യൂസ്സായിട്ടാണല്ലാവരും അതിനെ
കരുതിയത്.കാര്യം ശരിയായിരുന്നെന്നു പിന്നീടാണ് മനസ്സിലായത്.
കുഞ്ഞുണ്ടായതിനു ശേഷം അയാളുടെ ഭാര്യക്കു സമനില തെറ്റിയ പോലെ
യായി.അവള്‍ കുഞ്ഞിനെ മാത്രം നോക്കി നടക്കും.വീട്ടുകാര്യങ്ങളിലൊന്നും
തീരെ ശ്രദ്ധ ഇല്ലാതായി. അയാള്‍ വീട്ടുകാര്യങ്ങളല്ലാമേറ്റെടുത്തു.
വണ്ടിയോടിക്കാത്ത സമയങ്ങളില്‍ അയാള്‍ മറ്റുള്ളവരെ ഓഫീസ്
ജോലിയില്‍ സഹായിച്ചു.ഓഫീസിലെ എല്ലാ ഫങ്ങ്ഷനുകളിലും അയാള്‍
പങ്കു ചേര്‍ന്നു.മദ്യപിക്കാത്ത അയാള്‍ മദ്യപാനിയായി മാറി.ഒരു ദിവസം
വൈകി ഒരു ജീവനക്കാരനെ വീട്ടില്‍ കൊണ്ടു വിടാന്‍ പോയി.അവിടെ നിന്ന
യാള്‍ നന്നായ് മദ്യപിച്ചിരുന്നു.രാത്രിപോരുന്ന വഴിയില്‍ വണ്ടി ഒരു ബൈ
ക്കുമായിക്കൂട്ടിയടിച്ചു.അയാള്‍ക്കും വണ്ടിക്കും ഒന്നും പറ്റിയില്ലെങ്ങിലും
ബൈക്കുകാരന്റെ സ്ഥിതിമോശമായിരുന്നു.നാട്ടുകാരുടെ മര്‍ദ്ദനത്തില്‍
നിന്നു ഒഴിവാകാന്‍ അയാള്‍ വണ്ടിയില്‍നിന്നിറങ്ങി ബോധം നഷ്ടപ്പെട്ടവ
നേപ്പോലെ കമഴ്ന്നടിച്ചു കിടന്നു.ഓടിക്കൂടിയ നാട്ടുകാര്‍ പല പണി
നോക്കിയെങ്കിലും അയാളെ എഴുന്നേല്‍പ്പിക്കാന്‍ പറ്റിയില്ല.ദേഷ്യം
പൂണ്ട നാട്ടുകാര്‍ അയാളുടെ കാല്പാദം സിഗരറ്റു വെച്ചു പൊള്ളിച്ചു.
ഒടുവില്‍ പോലിസെത്തി അയാളെ കൊണ്ടുപോയി.പിറ്റെ ദിവസ്സം
ഞങ്ങള്‍ ചെന്നു ജ്യാമ്യത്തിലെടുത്തു. കുറച്ചു നളേക്കു അയാള്‍
ജോലിക്കു വന്നില്ല.കോണ്ട്രാക്ടര്‍ അയാളെ ജൊലിയില്‍ നിന്നും ഒഴിവാ
ക്കുകയും ചൈയ്തു.
പിന്നീടയാള്‍ കടമെട്ത്ത് ഒരു സെക്കനാന്റ് ടെമ്പൊ വാങ്ങി.
പലപ്പൊഴും ഞാന്‍ അയാളെ കണ്ടിരുന്നു.ചിലപ്പോള്‍ ടെമ്പൊയോടു
കൂടിയും ചിലപ്പോള്‍ അതില്ലാതെയും. ഓട്ടം കുറവായിരുന്നു. ആക്സിടന്റി
ന്റെ കേസ്സ് നടക്കുന്നുണ്ടയിരുന്നു.വിധി പറയുന്നതിന്റെ തലേ ദിവസ്സമാണത്
സംഭവിച്ചത്.ടെമ്പൊ തീ പിടിച്ച് മജീദ് മരിച്ചു.അതൊരാക്സിടന്റാണോ അതോ
ആല്‍മഹത്യയാണോ ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല.
കുറെ ദിവസ്സമ്മുന്‍പേതുടങ്ങി അയാള്‍ കാനില്‍ പെട്രോള്‍ വാങ്ങി സൂക്ഷിക്കന്‍
തുടങ്ങിയിരുന്നു.ടെമ്പോവിന്റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തെ വാതില്‍ പുറമേ
നിന്നു തുറക്കാന്‍ പറ്റാത്ത വിധത്തില്‍ ഹാന്റില്‍ ഊരി മാറ്റിയിരുന്നു.അതിനാലാ
ണു ആളെ രക്ഷിക്കാന്‍ കഴിയാതിരുന്നത്.മാസങ്ങള്‍ക്കുമുന്‍പു അയാള്‍ നല്ലൊരു
തുകക്കു ലൈഫ് ഇന്‍ഷുവര്‍ ചെയ്തിരുന്നു......

Friday, February 1, 2008
ചേന്നന്‍ വേഴ്സസ് ജോക്കര്‍
ഞാന്‍ അന്നു ക്ഷേമോദയം സ്ക്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്നു.
വീട്ടില്‍ നിന്നു ഒരു കിലോമേറ്ററോളം ദൂരം വരും.പാടവും പറമ്പും
തോടും കടന്നാണ് പോക്കു വരവ്.വഴിക്കു ഒരു വലിയപറമ്പുണ്ട്
വടക്കും പടിഞ്ഞാറും നടവഴികള്‍,ഞങ്ങള്‍ വടക്കു നിന്നു കയറി
തെക്കേമൂലയില്‍ നിന്നു പടിഞ്ഞാറോട്ടിറങ്ങുന്നു.മാവും,പറങ്കിമാ
വും തുടങ്ങി എല്ലാ ഫല വ്രിക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്നു.വയ
സ്സായ ഒരു സ്ത്രീ മാത്രമാണവിടെ താമസ്സിക്കുന്നത്.മിക്ക സമയ
ത്തും വീടടഞ്ഞു കിടക്കും.ഭര്‍ത്താവ് സിലോണിലാണ്.കൊല്ല
ങ്ങള്‍ക്കുമുന്‍പ് പോയതാണ്,അവിടെ ഭാര്യയും കുട്ടികളും ഉണ്ടെ
ന്നാണറിവു.ചിലവിനുള്ള പണം അയച്ചു കൊടുക്കും.ഏറ്റവും ഒ
ടുവില്‍ മകളുടെ കല്യാണത്തിനു വന്നിരുന്നു.
മകളും കുട്ടികളും ഒഴിവു ദിവസ്സങ്ങളിലോ വെക്കേഷനിലോ
വരും,അപ്പോള്‍ മാത്രമാണു വീടുണരുക.പറമ്പില്‍ വീണുകിടക്കു
ന്നതെന്തായാലും ആള്‍ക്കാര്‍ കൊണ്ടു പൊകും.ഞങ്ങള്‍ക്കും സുഖ
മാണ്.മാങ്ങയും പേരക്കയുമല്ലാം പറിച്ചുതിന്നാം.തെക്കേവീട്ടില്‍
താമസ്സിക്കുന്ന ചേന്നനാണ് ശരിക്കും ഉള്ള ഉപഭോക്താവ്.വീണു
കിടക്കുന്നതുകൂടാതെ കയറിയും പറിച്ചെടുക്കും.വിറ്റു കള്ളും കഞ്ചാ
വും അടിക്കും.
പെട്ടെന്നൊരുദിവസ്സം സിലോണിലെ പൊറുതി മതിയാക്കി
കേശവേട്ടന്‍ വീട്ടില്‍ വരുന്നു.ഭാര്യയേയും കുട്ടികളേയും പേയ്ക് ചെ
യ്തു വെച്ചിട്ടുണ്ടെങ്കിലും കൂടെ കൊണ്ടു വന്നില്ല.തലമുടി ക്രോപ് ചെ
യ്തു കൊമ്പന്മീശയും വെച്ചു ഉണ്ടക്കണ്ണുകളുമായി മെലിഞ്ഞു കുറുതാ
യ ഒരു രൂപം.ഷര്‍ടും മുട്ടുവരെയുള്ള പാന്റും അതിനുമീതെ പഴയൊ
രു ഓവര്‍ കോട്ടും അതാണു വേഷം.ഒരു താക്കോല്‍ക്കൂട്ടം ,പേനാ
ക്കത്തി,നഖംവെട്ടി,ചെവിതോണ്ടി,പല്ലുകുത്തി മുതലായ മാരകാ
യുധങ്ങള്‍ അടങ്ങിയത് ഒരുകയ്യില്‍ .മറ്റേ കയ്യില്‍ എണ്ണയിട്ട് വ്രുത്തി
യാക്കിയ ഒരു എയര്‍ഗണ്ണും.പുറത്തിറങ്ങി നിന്നാല്‍ ഈച്ച പോലും
അതു വഴി പറക്കില്ല,ചേന്നനൊഴികെ.പൊതുജനം ഈ രൂപത്തി
നനുസരിച്ചു പേരു കൊടുത്തു വിളിക്കാന്‍ തുടങ്ങി”ജോക്കര്‍’.
തോക്കു വെറുതെ കൊണ്ടു നടക്കുന്നതാണു,പെല്ലറ്റില്ല,അതുകൊണ്ട്
പൊട്ടുമെന്ന പേടി വേണ്ട.ചേന്നനു ഈ രഹസ്യം അറിയാം,മറ്റുള്ള
വര്‍ക്കറിയുമൊ എന്നറിയില്ല.
ഒരു ദിവസ്സം കേശവേട്ടന്‍ ചേന്നനെ കളവ് മുതലു മായി പിടി
കൂടുന്നു,തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നു.ചേന്നന്‍ കഞ്ചാവിന്റെ
ലഹരിയിലായതു കൊണ്ടും തോക്കു പൊട്ടില്ലെന്നു ഉറപ്പുള്ളതുകൊണ്ടും
ഉടുമുണ്ട് പൊക്കികാണിക്കുന്നു.”ഠേ’ചേന്നന്റെ മുന്നില്‍ നിന്നൊരു
കഷ്ണം തെറിച്ചു പോയി.ചോരകൊണ്ടഞ്ചു കളീ.സമയത്തിനാസ്പത്രിയില്‍
എത്തിയതുകൊണ്ടു ചേന്നന്‍ രക്ഷപ്പെട്ടെങ്ങിലും എടുക്കാത്ത കാശ്
പോലെയായി.
കേസ്സ് നടന്നു,വടക്ക് ഒരിടത്തുനടന്ന ഇതേ പോലെയുള്ള സംഭവ
ത്തിന്റെ വിധിയുദ്ധരിച്ചു ചിലവൊന്നുമില്ലാതെ തള്ളിപ്പൊയ്.സംഭവസമ
യത്ത് ചേന്നന്‍ ഉടുത്തിരുന്ന കള്ളിമുണ്ടു പരിശോധിച്ചപ്പോള്‍ രക്ത്തക്കറ
യല്ലാതെ ഉണ്ട കൊണ്ടുള്ള തുള അതിലില്ലായിരുന്നു.
ഇതിന്റെ ക്ലൈമാക്സും അതിനു ശേഷമുള്ള സംഭവങ്ങളും വളരെ കൊല്ല
ങ്ങള്‍ക്കു ശേഷം പലരില്‍നിന്നും കിട്ടിയതാണ്.ചരിത്രത്തോടതു എത്ര
ത്തോളം നീതി പുലര്‍ത്തുന്നു എന്നറിയില്ല....

Thursday, January 31, 2008
ഓര്‍മ്മത്തെറ്റ്
അമ്മ അനുജനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം.വീട്ടുജോലികളും,ആസ്ത് മയും,എന്റെ കാര്യങ്ങളും ഒന്നിച്ചു
കൊണ്ടുപോകാന്‍ പറ്റാതെ വന്നു,പോരാത്തതിനു എന്റെ മുലകുടിയും.ചെന്നിനായകവും കരളകത്തിന്റെ
വേരും അരച്ചു പുരട്ടിനോക്കിയെങ്കിലും ഫലം നാസ്തി.അങ്ങിനെയാണു എന്നെ അമ്മാവന്റെ വീട്ടില്‍ വിട്ടത്.
ഓലമേഞ്ഞ് ചെത്തിത്തേക്കാത്ത വീട്,ഇറയത്തും പുരയിലും ചുമരില്‍ നിറയെ കലണ്ടര്‍,പിന്നെ
കുഞ്ഞമ്മാവന്‍ വരച്ചചിത്രങ്ങളും.കുഞ്ഞമ്മാവന്‍ മദ്രാസ്സില്‍ പെയ്ന്റെര്‍ ആണു.അവിടെനിന്നു കൊണ്ടു
വരുന്നതാണതല്ലാം. മുറ്റം നിറയെ പൂചെടികള്‍,പലനിറത്തിലും തരത്തിലുമുള്ള ഇലച്ചെടികളും.പറമ്പി
ന്റെ അതിരുകള്‍ പോലും ചെടികള്‍ വെച്ചാണു തിരിച്ചിട്ടുള്ളത്.തൊടി നിറയെ മാവും,പ്ലാവും,പറങ്കിമാവും
വാഴയും.അതില്‍ ചേക്കേറാനെത്തുന്ന പക്ഷികളും.രാവിലേ മുതലേ അതിന്റെ പുറകേ.വൈകുന്നേരങ്ങളില്‍
അമ്മാവന്റെ കൂടെ നടപ്പും
അമ്മ ഇടക്കിടെ എന്നെ കാണാന്‍ വരും,പിന്നെ പിന്നെ എനിക്കു അമ്മയുടെ കൂടെ പൊരണമെന്ന
വാശിയായി.അമ്മയെ ബസ്സ് കയറ്റി വിടാന്‍ ഞാനും മാമനും ആല വരെ വരും,കരഞ്ഞുകൊണ്ടു മടങ്ങും.
ഒടുവില്‍ അമ്മ വരുന്ന ദിവസങ്ങളില്‍ രാത്രി ഉറങ്ങുന്നതുവരെ കരയാന്‍ തുടങ്ങി.മാമന്‍ പറഞ്ഞു
“ഇവനെ ഇനി അമ്മയുടെ കൂടെ വിടണം,എനിക്കു പറ്റാതായിരിക്കുന്നു ഇവന്റെ സങ്കടം കാണാന്‍.‘
ആയിടക്ക് വീട്ടില്‍ ഒരു പിച്ചക്കാരി വന്നു. എന്നെക്കണ്ടയുടനെ ഞാന്‍ അവളുടെ മകനാണെന്നും
എന്നെ കൊണ്ടു പൊകണമെന്നും പറഞ്ഞു.അമ്മൂമ്മയും ഇളയമ്മയും എത്ര പറഞ്ഞിട്ടും അവള്‍ സമ്മതിക്കുന്നില്ല
ഒടുവില്‍ അവര്‍ എന്നെ ഒരു മുറിക്കകത്തിട്ടു പൂട്ടി.അവള്‍ ഉമ്മറത്തെ മാവിന്റെ ചുവട്ടില്‍ കയ്യിലുണ്ടായിരുന്നതുണിക്കെട്ടിനുമുകളില്‍ ഇരിപ്പുറപ്പിച്ചു.താഴെ വീണുകിടക്കുന്ന കണ്ണിമാങ്ങകള്‍ പെറുക്കിക്കൂട്ടി
ഞെട്ടി കളഞ്ഞു തിന്നാന്‍ തുടങ്ങി.ഞാന്‍ ജനലില്‍ക്കൂടീഇതല്ലാം കണ്ടു രസിച്ചു. ഇടക്കു ചിലത് എനിക്കു
വെച്ചു നീട്ടി.എന്തൊക്കെയോ പിറുപിറ്ത്തുകൊണ്ട് എന്നെ മാടി വിളിച്ചു.
ഉച്ചയോടുകൂടി അമ്മാവന്‍ വന്നു.അതിനോട് പോകാന്‍ പറഞ്ഞു,പോകാതായപ്പോള്‍ ചെമ്പരത്തിയുടെ
ഒരുവടിയൊടിച്ചടിച്ചു,ആദ്യമൊന്നും പോകാന്‍ കൂട്ടാക്കിയില്ലെങ്കിലും,അടിയുടെ ഊക്കു കുടിയപ്പോള്‍ അത്
തുണിക്കെട്ടും എടുക്കാതെ ഓടിപ്പോയ്. പിന്നീടെപ്പോഴെങ്കിലും അതു വന്നെട്ത്തുകൊള്ളും എന്നു പറഞ്ഞ്
അമ്മാവന്‍ തുണിക്കെട്ടെടുത്ത് വിറകുപുരയില്‍ വെച്ചു.ദിവസങ്ങളേറെ കഴിഞ്ഞിട്ടും വരാതായപ്പൊള്‍ അതെടുത്
തുറന്നു നോക്കി.പ്ഴയ സാരികളും എന്റെ പാകതതിലുള്ള കുറെ ഉടുപ്പുകളും,മിഠായികളും,കുറെ നാണയങ്ങളും
പിന്നെ ഒരു കടലാസുപൊതിയും.അമ്മാവന്‍ പൊതിയെടുത്തു തുറന്നു നോക്കി.വലിയ പഴക്കമില്ലാത്ത എന്റെ ഒരു
ഫോട്ടോ? അങ്ങിനെയൊന്നെടുത്തതായും ആര്‍ക്കെങ്കിലും അതു കൊടുത്തതയോ ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
എതായാലും അതെന്റെ തിരിച്ചുപോക്കു എളുപ്പമാക്കി.താമസിയാതെ അമ്മവരുന്നതുകാത്തു
നില്‍ക്കാതെ അമ്മാവന്‍ എന്നെ കൈപ്പമങ്ങലത്തു കൊണ്ടുവിട്ടു.വര്‍ഷങ്ങള്‍ക്കു ശേഷവും ഈ സംഭവത്തിന്റെ
ദുരൂഹത എന്റെ മനസ്സില്‍ നിന്നു മാഞ്ഞു പോയിട്ടില്ല.

Wednesday, January 30, 2008
വിജയന്റെ പൊടിക്കൈ
NH47നു തൊട്ടടുത്താണ് പിലിക്കോട് ഷാപ്പ്.അതിനു പിറകിലായി വലിയ ഒരു കിണര്‍,
അതില്‍ നിറയെ സുന്ദരമായ വെള്ളം.കുടിക്കാനും കുളിക്കുവാനും പറ്റിയ തണുപ്പ്.
കിണറിനും പുറകില്‍ കല്ല് വെട്ടി നിരപ്പാക്കിയ സ്ഥലത്ത് ഞങ്ങളുടെ വാടക വീട്.
ഷാപ്പുടമ സഹദേവനും ഞാനും പിന്നെ വിജയനും.”വേറെ വിശേഷമൊന്നുമില്ല”
ന്‍.എച്ചിലൂടെ പൊകുന്ന കാറുകള്‍ ഷാപ്പിനടുത്തെത്തുമ്പോള്‍ വഴി തെറ്റിയെന്ന
പോലെ ഒരരുകിലേക്കു മാറി ഒതുങ്ങും.ഷാപ്പിലെ കറിയാണു പ്രശ്നം.കറിക്കാരന്‍ കൊട്ടന്‍,
എല്ലാവരും കൊട്ടേട്ടന്‍ എന്നു വിളിക്കും.കറിമാത്രമല്ല കൊട്ടേട്ടന്‍ നല്ല അച്ചാറുകളും
ഉണ്ടാക്കും.എല്ലാവര്‍ക്കുമില്ല ഞങ്ങള്‍ക്കും പിന്നെ ഇതുപോലുള്ള് ആള്‍ക്കാര്‍ക്കും
വിളമ്പുകയുള്ളു.ഒരു തവണ അതിഥിആയവര്‍ പിന്നീടൊരിക്കലും അവിടെ നിര്‍ത്താതെ
പോകില്ല.എല്ലാം രുചിയറിഞ്ഞു വിളമ്പിക്കൊടുക്കും അരികില്‍ നിന്നു മാറില്ല.
അതുകൊണ്ടു കള്ളിനും നല്ല ചിലവാണ്.കള്ളും നല്ല ഒന്നാം തരമാണ്,പിന്നിലെ കിണറ്റിലെ
വെള്ളം മാത്രം ചേര്‍ത്തത്.വെള്ളം ചേര്‍ക്കുന്നതിനെ മായം എന്നു പറയാറില്ലല്ലൊ?
ഹോമിയൊ മരുന്നുകള്‍ വീര്യം കൂട്ടാന്‍Dilute ചെയ്യുകയല്ലേ പതിവ്.
കൊട്ടേട്ടന്‍ നേരത്തേ ഷാപ്പില്‍ വരും.ആദ്യപണി ഒരാള്‍പൊക്കമുള്ള മങ്ങല്ലിയില്‍
വെള്ളം കോരിഒഴിക്കലാണ്.പകുതിയകുമ്പൊള്‍ തോര്‍ത്തിട്ടു മൂടും.പെണ്ണുങ്ങളാണ് അവിടെ
കള്ളു കൊണ്ടു വരിക.ചെത്തുകാരന്റെ ഭാര്യയൊ,പെങ്ങളോ,അമ്മയൊ,കുടം തലയില്വെച്ച്
അതില്‍ ഒരോല വെട്ടിയിട്ട്[തുളുമ്പിപോകാതിരിക്കാന്‍]നിറഞ്ഞചിരിയുമായി വരുന്നു.
സഹദേവന്‍ ചെറുപ്പമായതു കൊണ്ടും കള്ളു കുടിക്കാത്തവനുമായതു കൊണ്ടും അവര്‍ക്കു സ്നേഹം
കൂടുതലാണ്. പുള്ളി പറയും സ്നേഹം ആരു കൂടുതല്‍ കാണിക്കുന്നുവൊ അവരുടെ കള്ളില്‍
മായം കൂടുതലായിരിക്കുമെന്ന്.ഏറ്റവും നല്ല ഒരുകുടം കള്ളെടുത്തു മാറ്റി വെക്കും,അതില്‍ ഒരോഹരി
എനിക്കുംബാക്കിസ്ഥലത്തെ പോലീസ് , എക്സയ്സീലെ നീച ദയ്‌വങ്ങള്‍ക്കും അവകശപ്പെട്ടതാണ്.
അവരാരും എത്തിയില്ലെങ്കില്‍ അതു വിപണിയിലിറക്കും. ശേഷമുള്ള എല്ലാകള്ളുകളും
മങ്ങല്ലിയിലേക്കു ഒഴിക്കുന്നു.അതില്‍ നിന്നു പിയ്പ്പിട്ട് കുപ്പികളില്‍ നിറക്കുന്നു.
ആവശ്യക്കാര്‍ വരുമ്പോള്‍ കൊട്ടേട്ടന്‍ കുപ്പികള്‍ക്കു മീതെ കയ്യ് അഞ്ചാറ് തവണ വട്ടം
കറക്കി അതില്‍തികഞ്ഞതു നോക്കി ഒരണ്ണം എടുത്തു കൊടുക്കുന്നു.afterall custemer satisfaction
ആണല്ലൊ പ്രധാനം.നാട്ടിലെ തെയ്യങ്ങള്‍ക്കൊ ആഘോഷങ്ങള്‍ക്കൊ ചിലവു കൂടുതലായിരിക്കും
അതിനനുസരിച്ചു കിണറ്റിലെ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കും,അല്ലാതെ മായമൊന്നും ഇല്ല.
കള്ളിന്റെ density വെള്ളത്തി നൊപ്പമാകുമ്പോള്‍ കട അടക്കും.
വെള്ളം[കള്ളു] കുടിച്ചു മത്തായവര്‍,ഷാപ്പിനു പിന്നിലെ വീട്ടിലേക്കു വരുന്നു
എന്റെ കൊട്ടായുടെ ബാക്കി നോക്കിയാണ്.. ഈ പ്രതികൂല സാഹചര്യം മുതലാക്കാന്‍ വിജയന്‍
തിരുമാനിക്കുന്നു. തൊട്ടടുത്തകാവീലെ തെയ്യത്തിനു കാലത്തേ തന്നെ ഒരു വലിയ കലത്തില്‍
കഞ്ഞി വെക്കുന്നു.അതിലെ വെള്ളം ബക്കറ്റില്‍ നിറച്ച് വെക്കുന്നു,വയ്കുന്നേരം ആവശ്യ്യത്തിനു
പഞ്ചസാരയും വെള്ളവും ചേര്‍ത്ത് കോട്ടയില്‍ ബാക്കി വരുന്ന കള്ളും ഒഴിച്ചു മിക്സ് ചെയ്യുന്നു.
ആവശ്യക്കാര്‍ക്ക് ഒരോ കുപ്പി മാത്രം കൊടുക്കുന്നു...പിന്നീടുള്ളത് ചരിത്രം..
വായനക്കാര്‍ക്കുവേണ്ടി ഈ വിനീതനായ ബ്ലോഗര്‍ അതിവിടെ കുറിക്കുന്നു..
എക്സയ്സ് വകുപ്പതിനു പേറ്റന്റ് കൊടുക്കുന്നു.കള്ളുഷാപ്പ് കൂടുതല്‍ തുകക്ക് വിളിക്കുന്നവര്‍ക്കായ്
ഒരു പാട്ടുപുസ്തകമായി അടിച്ചിറക്കുന്നു.എങ്ങിനെ ചുരുങ്ങിയ ചിലവില്‍ അദ്ധ്വാന ഭാരമില്ലതെ
കള്ളുണ്ടാക്കാം...ശുഭം.

Monday, January 28, 2008
ഫ്ലാഷ് ബാക്ക്
എന്റെ ചെറുപ്പത്തില്‍ നടന്ന ചില സംഭവങ്ങളുടെ എക്സാജിറേറ്റട്ടായ
ഒരു വിവരണം മാത്രമാണിത്,ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ
ഇതില്‍ കക്ഷികളല്ല.
രാമേട്ടനാണ് ഞങ്ങളുടെ നാട്ടീല്‍ ആദ്യം ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ വാങ്ങിയത്.
രാമേട്ടനു പൊക്കം കുറവാണ്,അതിനുള്ള വണ്ണം കൂടുതലുണ്ട്,കുടവയറും.
ബുള്ളറ്റ് ഓടിക്കാന്‍ കുറച്ചു പൊക്കം കൂടി വേണ്ടെ എന്നു സ്വഭാവികമായി
നമ്മള്‍ ചിന്തിച്ചു പോകും .ആചിന്ത അസ്ഥാനത്താണെന്നു സ്പീട് കണ്ടാല്‍
മനസ്സിലാകും. സാധരണ പള്ളിയിലെ അച്ചന്മാര്‍ വ്ണ്ടിയില്‍ പോകുമ്പോള്‍
ഒരു വലിയ മുഴ പുറത്ത് കാണും,ളോഹയുടെ ഉള്ളില്‍ കാറ്റ് കയറിയുണ്ടകുന്നാതണ്.
ഒരു സൂചി കിട്ടിയാള്‍ പൊട്ടിച്ചു കളയാം എന്നു തോന്നും.
രാമേട്ടന്‍ മുണ്ട് മാടിക്കുത്തിയാണ് വണ്ടിയോടിക്കുക.
കാറ്റില്‍ അതുയര്‍ന്നു മുകളിലോട്ട് കയറും.
ആ പോക്കു കാണുക ഞങ്ങള്‍ക്കെന്നും ഹരമായിരുന്നു.
രാമേട്ടന്റെ വണ്ടിയുടെശബ്ദം മറ്റ് വ്ണ്ടികളില്‍ നിന്നു എളുപ്പം തിരിച്ചറിയാം.
വണ്ടിയുടെ ബാക്കില്‍ വച്ചിട്ടുള്ള ഫ്ലാപ്പിലെ ഹോള്‍ സയലന്‍സറിനഡ്ജസ്ട്
ചെയ്തു വെക്കുന്നതു കൊണ്ടാണതു സാധിക്കുന്നത്.
രാമേട്ടനു രണ്ട് സിനിമാ തിയ്യേറ്ററുകള്‍ ഞങ്ങളുടെ ഗ്രാമത്തിനു തെക്കും
വടക്കുമായുണ്ട് .ഒരിടത്തു നിന്നു വണ്ടി സ്റ്റാര്‍ട്ട് ചെയ്താല്‍ മറ്റിടത്ത് കേള്‍ക്കാം.
ആയിടക്കു അദ്ദേഹം ഒരു പരീക്ഷണം നടത്തി . ഒറ്റ പ്രിന്റ് കൊണ്ട് രണ്ടു
തിയ്യേറ്ററിലും പടം കളിക്കുക..
അന്നൊക്കെ സിനിമക്കു മുന്‍പു ന്യൂസ് കാണിക്കാറുണ്ട് ഫിലിംസ് ഡിവിഷന്റെവക.
മാത്രമല്ല സിനിമ നാലു ഭാഗങ്ങളായാണു കാണിക്കാറ്.
ഒരു തിയ്യെറ്ററില്‍ ന്യൂസില്ലാതെ പടം കളിച്ചു[നാലില്‍ ഒരുഭാഗം]
അടുത്ത സ്ഥ്ലലത്ത് ന്യൂസ് കഴിയുമ്പോഴേക്കും ബുള്ളറ്റില്‍ പറന്നെത്തിക്കും.
അതായിരുന്നു പ്ലാന്‍.
ആദ്യത്തെ രണ്ടു ഭാഗം ഒരു തിയ്യേറ്ററില്‍ കളിച്ചു,രണ്ടാമത്തെ തിയ്യേറ്ററിലേക്കു
രണ്ടാമതു ഭാഗം കൊണ്ടു പോയപ്പോഴാണ് അബദ്ധം പറ്റിയത്.
രണ്ടാമത്തേതിനുപകരം അവസാന ഭാഗമാണു കൊണ്ടു പോയത്.
ഇന്റെര്‍വെല്‍ സമയത്തു പടം അവസാനിച്ചു.
ഹിന്ദി പടമായിരുന്നു ആദ്യത്തെ ഷോയായതു കൊണ്ടു പൊതു ജനത്തിനു
പടത്തെ ക്കുറിച്ചു യാതൊരു പിടിയുമില്ല.അവര്‍ ഇന്റെര്‍വെല്‍നു പുറത്തു
പോയിട്ടു പിന്നെ തിരിച്ചു വന്നില്ല..രാമേട്ടന്‍ മൂന്നാമതു റീലുമായി വന്നപ്പൊഴേക്കും
തിയ്യേറ്റര്‍ കാലി...ഓപ്പറേറ്റര്‍ അടുത്ത ഷോക്കുള്ള റിക്കാഡും വെച്ചു,,
പിറ്റെ ദിവസ്സം സ്ഥലത്തെ പീള്ളേര്‍ വന്നു പണം തിരികെ ചൊദിച്ചു,
രാമേട്ടന്‍ പറഞ്ഞു “അതു ഫ്ലാഷ് ബാക്കല്ലായിരുന്നൊ, നിങ്ങളെന്തിനാണു
എഴുന്നേറ്റുപോയത്”?..
പിന്നീടു പടം കഴിഞ്ഞ്പോകുമ്പൊള്‍,കാണികള്‍ രാമേട്ടനോട് ചോദിക്കും,
ഇതു “ഫ്ലാഷ് ബാക്കായിരുന്നോ’?

Sunday, January 27, 2008
വിശാലമനസ്കന്‍
“ഞാന്‍ കൊടകര രാമു,രാമചന്ദ്രന്‍ ഫ്രം കൊടകര,ഇവിടെ പെങ്ങളുടെ കൂടെ താമസിക്കുന്നു.“
തിരുവനന്തപുരത്തു ട്രയിനിങ്ങിലായിരിക്കുമ്പോള്‍ പരിചയപ്പെട്ടത്.
ഒരു കൊല്ലത്തെ ട്രയിനിങ്ങിനു ശേഷം വെള്ളയമ്പലത്ത് ഒരേ ഓഫീസില്‍ പോസ്റ്റിങ്ങ്.
സിറ്റിയിലുള്ള പി ആന്റിയുടെ എല്ലാ ഓഫീസിലും കറന്റ് സംബന്ധമായ ജോലികള്‍ നോക്കണം.
രണ്ടു വയര്‍മാന്‍ മാര്‍ കൂടെയുണ്ട് അതവര്‍ നോക്കിക്കൊള്ളും.
ജോലിയിലിരിക്കെ ജൊലിയില്ലാത്ത ഒരവസ്ഥ.
കാലത്തേ ഓഫീസില്‍ വന്നു ചായ കുടിക്കാനെന്നപോലെ പുറത്തിറങ്ങും.
വിമന്‍സ് കൊളേജിലേക്കും,മാര്‍ ഇവാനിയോസിലെക്കും ഉള്ള പെണ്‍കുട്ടികളുടെ
പോക്കു നിലച്ചാല്‍ അകത്തു കയറും.വീണ്ടും അഞ്ചു മണിക്കു പുറത്ത്.
രാമചന്ദ്രനു എന്നേക്കാള്‍ മൂന്ന് വയസ്സ് കൂടും.
നല്ല സൌന്ദര്യ ബോധമുണ്ട്,
സുന്ദരിമാരല്ലാം പൂച്ചകണ്ണുള്ളവരായിരിക്കും,
അധവാ പൂച്ചക്കണ്ണുള്ളവരല്ലാം സുന്ദരിമാരായിരിക്കും.
അതുകൊണ്ട് പൂച്ചക്കണ്ണിയേ രാമു കെട്ടൂ.
ഏതെങ്കിലും പെണ്‍കുട്ടിയെ എനിക്കു ഇഷ്ടപ്പെട്ടാല്‍ അവനോട്
പറഞ്ഞാല്‍ മതി അവന്‍ വളച്ചു തരും, കാരണം അവനെന്നേക്കാള്‍ മൂത്തതാണ്.
ഇതിനു മുന്‍പൊരു പൂച്ചക്കണ്ണിയുടെ പുറകെ നടന്നു,
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നു,
പിന്നീടാണറിഞ്ഞത് അവള്‍ക്കൊരു കാമുകനുണ്ട്
വിജയകരമായ പിന്മാറ്റം..വീണ്ടും ഒരു പൂച്ചക്കുട്ടി,
അതു തീരെ ചെറുപ്പമായിപ്പൊയി.
ഇപ്പൊഴിതാ വേറൊന്നുകൂടി.
വെളുത്ത ധരാളം മുടിയുള്ള സുന്ദരി.
അവന്‍ പറഞ്ഞു “ഞാനിതിനെ ആര്‍ക്കും വിട്ടു കൊടുക്കില്ല.,
എനിക്കു നിന്റെ സഹായം വേണ്ടി വരും,
ഞാന്‍ വളരെ എക്സൈറ്റട്ടാണ്...”
വളരെ ബുദ്ദിമുട്ടിയാണെങ്കിലും ഞാനവളുടെ വീട് കണ്ടു പിടിച്ചു കൊടുത്തു,
വെള്ളയമ്പലത്തിനും ശാസ്തമങ്കലത്തിനും ഇടക്ക് റോഡിനു തെക്കുഭാഗത്ത്
ഓടിട്ട ഒരു രണ്ടു നില വീട്.
പേരറിയാത്തതുകൊണ്ടവന്‍‘ കാമാക്ഷിക്കുട്ടി”എന്നൊരു പേരു വിളിച്ചു.
ദിവസങ്ങള്‍ പോകുന്നതനുസരിച്ച് പ്രേമത്തിലും പുരോഗതി ഉണ്ടായി,
മുഴുവന്‍ വെളിപ്പെടുത്താന്‍ പറ്റില്ല,പലതും ഞാനറിഞ്ഞുമില്ല..
അതിനിടയില്‍ അത് സംഭവിച്ചു,രാമുവിനു നട്ടിലേക്കു ട്രാന്‍സ്ഫര്‍
പോകാന്‍ കൂട്ടാക്കിയില്ല,ഒടുവില്‍ ഞങ്ങളല്ലാം കൂടി തള്ളി വിട്ടു..
പിന്നിടല്ലാ വിളികളും കാമാക്ഷിക്കുട്ടിയുടെ വിശേഷങ്ങളറിയാനായിരുന്നു.
മാസങ്ങള്‍ക്കുശേഷം ഒരെഴുത്തും കാല്ല്യാണക്കുറിയും.
രാമുവിനൊരു പെങ്ങള്‍ കൂടിയുണ്ട് അവളെ സ്ത്രീധനം കൊടുത്തു
കെട്ടിക്കാന്‍ പണമില്ല,അതിനാല്‍ ഒരു മാറ്റക്കല്യാണം.അതിനു വഴങ്ങേണ്ടി വന്നു..
കല്ല്യാണത്തിനു ഞാന്‍ പോയിരുന്നു,അവന്റേയും പെങ്ങളുടേയും
ഒരേ വേദിയില്‍.
വധു സുന്ദരിയാണ്,ഞാന്‍ സൂഷ്ഷിച്ചു നോക്കി പൂച്ചക്കണ്ണുണ്ടോ,
ഇല്ല,സുന്ദരമായ കറുത്ത കണ്ണൂകള്‍?
രാമൂ നിനക്ക് പൂച്ചക്കണ്ണും കറുത്ത കണ്ണുകളും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുന്നു.....

Friday, January 25, 2008
സര്‍ദാര്‍ജികള്‍ ധീരന്മാര്‍
സ്വീഡന്‍കാര്‍ സ്വന്തം ചിലവില്‍ ജോക്ക് ആസ്വദിക്കുന്നവരാണ്.
ഇന്‍ഡ്യയില്‍ സര്‍ദാര്‍ജിമാരെ അവരുടെ ഒപ്പം ചേര്‍ക്കാം.
എത്രയെത്ര കഥകളാണ് അവരെക്കുറിച്ചുള്ളത്.
സര്‍ദാരര്‍ജിമാരുടെ ധീരഥയെ കുറിച്ചാണ് നമ്മള്‍ കൂടുതല്‍അറിഞ്ഞിട്ടുള്ളത്.
സദാ ക്രിപാണവും കൊണ്ടു നടക്കുന്നവര്‍,അതൂരിയാലോ പിന്നെത്തെ കാര്യം
പറയാതിരിക്കയാണ് ഭേദം.ചോരപ്രളയമായിരിക്കും.നമ്മളെങ്ങാനും ഒരു കൊച്ചുപിച്ചാത്തിയുമായി
നടന്നാലോ അകത്തായതു തന്നെ.പട്ടാളത്തിലാണെങ്കിലൊ അവരുടെ ഒപ്പം നില്‍ക്കാവുന്ന ഇണ്ട്യന്മാര്‍
വേറെയാരുണ്ട്?
അങ്ങിനെയുള്ള രണ്ട് ജവാന്മാരുടെ വടക്കന്‍ ഗാഥയാണ്,
താഴെ കുറിക്കുന്നത്..
ഞാനന്ന് കക്കയം ജനറേറ്റിങ്ങ് സ്ടേഷനില്‍ ഓപ്പറേറ്റര്‍ ആയി ജോലി നോക്കുന്നു,
ഏപ്രില്‍ മെയ് മാസങ്ങളില്‍ ഡാമില്‍ വെള്ളം കുറവായിരിക്കും,
അപ്പോഴൊക്കെ രാത്രി ആറ്മുതല്‍ പത്തു വരെയെ ജനറേറ്റര്‍ വര്‍ക്ക് ചെയ്യുകയുള്ളു.
ബാക്കിയുള്ള സമയം മെഷീനും ജീവനക്കര്‍ക്കും റെസ്റ്റ്.
ചില്ലറയായുള്ള അഴിച്ചു പണികള്‍ അപ്പോഴണ് നടത്തുന്നത്.
ഒരു മയ് മാസ പകല്‍
രണ്ട് സര്‍ദാര്‍ജിമാര്‍ തിരക്കിട്ട് കേരിയര്‍ ഫോണില്‍ പണി നടത്തുന്നു
നെല്‍കൊ കമ്പനിയില്‍ നിന്നു വന്നവരാണ്,
ജോലി ഒന്നുമില്ലാത്തതു കാരണം ഞാന്‍ കസേരയില്‍ ഇരുന്നൊന്നു മയങ്ങി,
പെട്ടെന്നു ഒരു ഭയങ്കര സ്ഫോടനം
സര്‍ദാര്‍ജിമാര്‍ രണ്ടും എന്റെ മുന്നില്‍കൂടി കിട്ടാവുന്ന വേഗത്തില്‍ വാതില്‍
തള്ളിത്തുറന്നു പുറ്ത്തേക്ക്.ടെലഫോണും മള്‍ട്ടി മീറ്ററുകളും വലിച്ചെറിഞ്ഞു കൊണ്ടാണു ഓട്ടം
ഓപ്പറേറ്റര്‍മാര്‍ക്കു ഓടി പൊകാന്‍ പറ്റില്ലല്ലൊ.
കണ്ട്രോള്‍ റൂം മുഴുവന്‍ പുകനിറഞ്ഞിരിക്കുന്നു,
ഞാന്‍ ധൈര്യം സംഭരിച്ച്ചെന്നു വാതിലും ജനലുകളും തുറന്നിട്ടു
ഒച്ച കേട്ട ദിക്കിലേക്കു പോയിനോക്കി.
എയര്‍കണ്ടീഷ്നറിന്റെ അമോണിയം ഡക്റ്റ് പൊട്ടിയതാണ്
അതില്‍ നിന്ന് അമോണിയംഗ്യാസ് ലീക്കായിക്കൊണ്ടിരിക്കുന്നു...
അല്പസമയത്തിന്നുള്ളീല്‍ അഞ്ചു നിലയിലുള്ള ജീവനക്കാര്‍ മുഴുവന്‍
കണ്ട്രൊള്‍ റൂമില്‍..പിന്നിലായി സര്‍ദാര്‍ജിമാരും..

Thursday, January 24, 2008
ചാരം മൂടിയ കനല്‍
വിജയന്‍ പിലിക്കോടിലേക്കു ട്രാന്‍സ്ഫറായി വന്നതിനു ശേഷമാണു ഞങ്ങളുടെ അടുപ്പില്‍ തീ പുകയാന്‍ തുടങ്ങിയത്.
ഞാനും സഹദേവനും ഒന്നിച്ചായിരുന്നു താമസം,ഇപ്പോള്‍ വിജയനും.
സഹദേവന്‍ തൊട്ടടുത്ത കള്ള് ഷാപ്പിന്റെ ഓണര്‍ കം മാനേജര്‍,വിവാഹിതനല്ല,കുടിക്കില്ല വലിക്കില്ല
കള്ള് വായിലെടുത്ത് തുപ്പിക്കളയും.മാനേജര്‍ ടെസ്റ്റ് ചെയ്തശേഷമാണല്ലൊ കള്ളു അളക്കുക,
കള്ളിന്റെ ഗുണമറിയാന്‍ നാക്കു തന്നെ ധാറാളം.
ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ഷാപ്പിലാണു ഊണ്‍.
വിജയന്‍ വിവാഹിതനാണു കുട്ടികളുമുണ്ട്.
മദ്യപനല്ല,വലിക്കില്ല,ചായക്കു പകരം വെള്ളച്ചായ കുടിക്കും.
കോഴിക്കൊട് വെസ്റ്റ് ഹില്ലില്‍ ആണു വീട്.
തരം കിട്ടുമ്പോഴൊക്കെയും കുട്ടികളെ കാണാനെന്നു പറഞ്ഞ് മുങ്ങും.
കുട്ടികളെ കാണാന്‍ മാത്രമാണോ പോകുന്നത്?
നിങ്ങള്‍ക്കതിപ്പൊള്‍ മനസ്സിലാകില്ലെന്നായിരിക്കും മറുപടി.
അറിഞ്ഞത് കല്ലാണം കഴിഞ്ഞു ഒരു മകനുണ്ടായപ്പോഴാണു.
പോയി വരുമ്പൊള്‍ കായ വറുത്തതും,കൊഴിക്കോടന്‍ ഹല്‍വയും കല്ലുമ്മകായ കൊണ്ടുള്ള വിഭവങ്ങളും
കൊണ്ടുവരും,പിന്നെ അടുത്ത പോക്ക് വരെ കുശാല്‍.
വിജയന്‍ ചായ കുടിക്കില്ലെങ്കിലും എനിക്കു ഇടക്കിടക്കു കട്ടന്‍ ഇട്ട് തരും.
കഴിയുന്നത്ര എല്ലാ ദിവസ്സങ്ങളിലും പായസ്സം വയ്ക്കും,
അരി,ഗോതമ്പ്,സേമിയ,പരിപ്പ്,പയര്‍,കടല,പിന്നെ
പഴം,ചക്ക,മാങ്ങ,മത്തങ്ങ അങ്ങിനെ എല്ലാം പായസ്സം ഉണ്ടാക്കനുള്ളതു തന്നെ.
നാട്ടിലെ ഏറ്റവും നല്ല സദ്യ ഉണ്ടു കഴിഞ്ഞാലും ഞാന്‍ വിജയന്റെ കയ്പ്പുണ്യം ഓര്‍ക്കും.
വിജയന്‍ എന്റെ ബോഡി ഗാഡ് പോലെയാണു.
ഷാപ്പില്‍ കള്ളടിക്കുമ്പോഴും എന്തെങ്ങിലും സംസാരിച്ച് അരികിലുണ്ടാകും..
ജീവിതമിങ്ങനെ സ്നേഹ”സുരഭിലവും യവ്വന തീഷ്ണവുമായിരിക്കെ”
എനിക്കൊരു തണ്ടല്‍ വേദന,ഒന്നുറങ്ങിയതിനു ശേഷമാണു തുടങ്ങുക.
ഉറക്കം നീട്ടാന്‍ വേണ്ടി കുടിയുടെ അളവു കൂട്ടി.
നല്ല കള്ള് ഫ്രീ ആയി കിട്ടിയാല്‍ ഏതു കുടിയാനും കുടിയനായിപ്പൊകുമല്ലൊ?.
വേദന കൂടിയതല്ലാതെ കുറഞ്ഞില്ല.
പിന്നെ ഒരു മാസം ലീവെട്ത്ത് വീട്ടില്‍ വന്നു
ആദ്യത്തെ കുറച്ചുദിവസം ഉറക്കം തീരെ ഇല്ല.
പിന്നെ ഉറക്കം മാത്രം രാത്രിയും പകലും...
കുടുംബ ഡോക്ടറെ കണ്ടു,പേടിക്കാതിരിക്കാനൊരു നൂലു ജപിച്ചു തന്നു,
വേദനസംഹാരിയുടെ ഒരു ചാര്‍ത്തും.,
വ്യായാമം വേണം,നീന്തലായാല്‍ ബഹു വിശേഷം.
വീട്ടില്‍ കുളമുണ്ട്.
പീലിക്കോടൊ?
കുറച്ചപ്പൂറം ഒരു കുളമുണ്ടൂ,കായല്‍ പോലെ.
തിരിച്ചുവന്നു തിരക്കിയപ്പോള്‍ വീണുകിട്ടിയതാണ്.
അസുഖം എനിക്കണെങ്കിലും എന്നോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടൂ അവരും നീന്താന്‍ തീരുമാനിക്കുന്നു.
രാവിലേ തന്നെ കുളക്കടവിലേക്ക്.
കുളക്കടവിലൊ പരിസരത്തൊ ആരുമില്ല.
പായല്‍ നിറഞ്ഞ്കിടക്കുന്ന നല്ല തണുത്ത വെള്ളം.
നിനച്ചിറങ്ങി ഇനി നീന്തി കയറുക തന്നെ.
തുടക്കം മുതലേ ഞാനായിരുന്നു മുന്നില്‍..
പിറകെ സഹദേവന്‍,
അക്കരെയെത്താന്‍ ഒരു പത്തു വാരയുള്ളപ്പൊള്‍ പുറ്കിലൊരു വല്ലാത്ത ശബ്ധം,
വിജയന്‍ നീന്താന്‍ പറ്റാതെ മുങ്ങി താഴുകയാണു..
എന്റെ കയ്കാലുകള്‍ തളര്‍ന്നു,തിരിച്ച്ചെന്നു വിജയനെ പിടിച്ചൂ കൊണ്ടുവരിക പ്രയാസം,
ഒരു കണക്കിനു നീന്തി കരപറ്റി കടവില്‍ പിടിച്ചുകിടന്നു.
സഹദേവന്‍ നീന്തിച്ചെന്നു വിജയനെ കൂട്ടികൊണ്ടൂവന്നു.
അതിനുശേഷം വിജയനില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി.
എന്നോടുള്ള അടുപ്പം കുറഞ്ഞ പോലെ, സഹദേവനോടു കൂടിയും.
ഇടക്കിടക്കു അയാള്‍ പറയും”സാറ് നല്ല നീന്തല്‍ക്കാരനാണ്,ഞാന്‍ കുട്ടികളെ കണാതെ മരിച്ചേനെ”.
വിജയന്റെ മനസ്സ് ഞാന്‍ വായിച്ചൂ ഞാന്‍ മനപ്പൂര്‍വം നീന്തിച്ചെന്നില്ല.
വ്ഷമത്തിന്നൊരറുതിയെന്നപോലെ എനിക്കു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നു.
വിജയന്‍ തന്നെയാണു കൊഴിക്കോടു നിന്നുഓര്‍ഡര്‍ കൊണ്ട് വന്നത്.
പിന്നീടു തിരക്കുള്ള ദിവസ്സങ്ങളായിരുന്നു,
പറശ്ശിനിക്കടവു മുത്തപ്പനും,മുച്ചിലോട്ട് ഭഗവതിക്കും നേര്‍ച്ചകള്‍ കഴിച്ചു വന്നു വിജയന്‍ പറഞ്ഞു
“ഇതുസാറിന്റെ അസുഖം മാറാന്‍ വേണ്ടി ഞാന്‍ നേര്‍ന്നതാണു.
,സാറ് പൊകുന്നതിനു മുന്‍പു ഇതല്ലാം ചൈയ്ത് തീര്‍ക്കണം” വിജയന്‍ തന്നെ
വീട്ടുവളപ്പിലെ വലിയ ഒരു വാഴക്കുല പണം കൊടുത്തു വാങ്ങി .പായസവും അടയും ഉണ്ടാക്കി ഞങ്ങള്‍ക്കു വിളമ്പി,
കോഴിക്കൊട് പോയി അലുവയും,കല്ലുമ്മക്കാ അച്ചാറും കൊണ്ടുവന്നു എന്നെ ഏല്‍പ്പിച്ചു.
ഗുരുവായൂര്‍ ബസ്സില്‍ കയറി എന്റെ അടുത്തു വന്നിരുന്നു.
യാത്രതിരിക്കുമ്മുന്‍പു ഞാന്‍ ചോദിച്ചു,
വിജയനു എന്നോട് വല്ല വിഷമവും ഉണ്ടൊ?
“സാറ് എനിക്കു അനിയനെപ്പോലെയാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഞാന്‍ മനസ്സില്‍ പറഞ്ഞു കഴിഞ്ഞ ജന്മം നമ്മള്‍ സഹോദരന്മാരായിരുന്നിരിക്കാം.
നന്ദി എല്ലാത്തിനും “എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.

Sunday, January 20, 2008
ശുഭ യാത്ര.....
“കമ്പത്സീവ് കണ്‍ഫസ്സറെ” പോലെ ഒരു തുറന്നെഴുതതല്ല.
മരിയന്‍ ജോണ്‍സിനെപ്പോലെ അനവസരത്തിലുള്ള വെളിപ്പെടുത്തലുമല്ല.
അനുഭവങ്ങള്‍ പങ്കുവെക്കുമ്പോഴാണല്ലോ ബന്ധങ്ങള്‍ മുറുകുന്നത്.
അനുഭവത്തിന്റെ തീവ്രതകൂടും തോറും ഇന്റിമസിയും കൂടും.
മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒന്നും വെളിപ്പെടുത്താന്‍ പാടില്ല.
നമ്മള്‍ ഈ ലോകം വിട്ടു പോകുമ്പൊള്‍ കൂടെ വരേണ്ടതാണത്.
കണ്ണൂരിലെ പീലിക്കോട് നിന്നാണു എന്റെ ഇല.ബോഡ് ജീവിതം തുടങ്ങുന്നത്.
പേരു കേട്ടാല്‍ ഓര്‍മ് വരിക പുലിക്കോടന്‍ നാരായണനെ ആയിരിക്കും.
അതെ,പുലിക്കോടന്‍ നരായണന്റെയും,കാനായി കുഞ്ഞിരാമന്റേയും,
മഹാകവി കുട്ടമത്തിന്റെയും നാട്.
കഥകളേറെയുള്ള കരിവെള്ളൂരും,കയ്യൂരും,ചീമേനിയും തൊട്ടടുത്ത്,
തെക്കു മുച്ചിലോട്ടു ഭഗവതി,
തെയ്യവും,കനലാട്ടവും,പൂരക്കളിയും നാടിന്റെ കീര്‍ത്തി.
കോമനും,കുഞ്ഞിരാമനും,കുഞ്ഞിക്കണ്ണമ്മാരും ഏറെ.
സ്വപ്നമെന്നോ യാഥാര്‍ത്ഥ്യമെന്നോ തിരിച്ചറിയാതെ,
മറവി മായ്ച്ചിട്ടും മായാതെ ചിലതല്ലാം...
ഒരു ഓണാവുധിക്കുശ്ശേഷം,പീലിക്കോടിലേക്കൊരു തിരിച്ചു പോക്ക്
രാത്രി ബസ്സില്‍ ഇടിച്ചു കയറ്റം.
സീറ്റൂകളല്ലാം ഫുള്‍,പയ്യന്നൂര്‍ വരെ നിന്നുറങ്ങുക എളുപ്പമല്ല.
റിസ്സര്‍വേഷന്‍ നബ്ര് നോക്കി,അതിലിരുന്ന ആളെ ഒഴിവാക്കി.
തീരെ മനസ്സില്ലാതെ എന്റെ ഒരു വശം ചാരിനിന്നു അയാള്‍.
പിന്നീടെപ്പോഴൊ പിന്നില്‍ സീറ്റൊഴിഞപ്പോല്‍ അങ്ങൊട്ട് മാറിയിരുന്നു.
അയാളുടെ വിഷമത്തിന്റെ കാര്യം പിന്നീടാണു മനസ്സിലായത്.
എന്റെ അരികില്‍ ഭാര്യയും കുഞ്ഞും.
കണ്ണുകള്‍ മുറുകെ അടച്ചിട്ടും എനിക്കുറക്കം വന്നില്ല.
കുഞ്ഞുണര്‍ന്നപ്പൊഴൊക്കെ അവര്‍ അതിനു മുലകൊടുത്തു.
ഞാനൊരാള്‍ അടുത്തില്ലാതതതു പോലെ.
എല്ലാവരും ഉറക്കത്തിലേക്കു വഴുതിയിറങ്ങി.
വിളക്കുകള്‍ ഓരോന്നായി അണച്ചു,ഒന്നൊഴികെ.
അവര്‍ കുഞ്ഞിന്റെ പകുതി ഭാഗം എന്റെ മടിയിലേക്കുവെച്ചു,
തോളില്‍ ചാഞ്ഞു ഉറക്കവും തുടങ്ങി.
പെട്ടെന്നൊരു വളവു തിറിഞ്ഞപ്പോള്‍
എന്റെ കയ്യും അവരുടെ കയ്യും കുഞിനുമേല്‍.
പിന്നീടെപ്പൊഴൊ അതൊന്നായി..
ബസ്സ് റോഡിന്റെ ഉയര്‍ച്ചയും താഴ്ചയും താണ്ടുമ്പൊള്‍,
അവരുടെ ശരീരത്തിന്റെ ഉയര്‍ച്ചയും താഴ്ചയും അതിന്റെ സിഗ്നതയും ഞാനറിഞു.
പണ്ടെങ്ങൊ രുചിച്ച മുലപ്പാലിന്റെ മാധുര്യവും.
നല്ല നിലാവുള്ള രാത്രിയില്‍ മച്ചൂപാ കെട്ടിയ വള്ളതതിലുള്ള യാത്ര..
ആകാശം നിറയെ നക്ഷത്രങ്ങള്‍
അതിന്നുള്ളില്‍ നിന്നു കൊള്ളി മീനുകള്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞു.
അതിരുകളില്ലാത്ത,ബന്ധനങ്ങളില്ലാതത,കീഴ്പ്പെട്ത്തലൊ കീഴടങ്ങലോ ഇല്ലാത്ത,
നിശ്വാസം പോലും വണ്ടിയുടെ ഇരമ്പലിനൊപ്പമാക്കിയ ഒരു യാത്ര...
അവസാനയാമത്തില്‍ ഉറക്കത്തിലേക്കു കൂപ്പു കുത്തി..
ശക്തമായ ഒരു തോണ്ടല്‍,അതാണന്നെ ഉണര്‍ത്തിയത്..
നോക്കിയപ്പോല്‍ സീറ്റുകളല്ലാം കാ ലിയായിരിക്കുന്നു.
ബാഗുമെടുത്തു ചാടിയിറങ്ങി,എവിടെ എന്റെ അരികിലുണ്ടായ ആള്‍?
പേരു പോലും ചോദിച്ചില്ല.
അല്ലെങ്കില്‍ എന്തിനു തിരക്കുന്നു..
കാന്റീനില്‍ കയറി ഒരു ചായ പറഞ്ഞപ്പോള്‍
നേരെ എതിര്‍ ടേബിളീള്‍ അവളും കുഞ്ഞും ഭര്‍ത്താവും.
ഒരു നോട്ടമോ പുഞ്ചിരിയോ കാത്തു. ഇല്ല.
ഓര്‍മ്മ അവസാനിപ്പിക്കുമ്പോള്‍ ആര്‍ക്കെ ങ്കിലും വേദനിച്ചുവൊ?

Thursday, January 17, 2008
കൊടകരയില്‍ നിന്നു തിരിച്ചിറക്കം
കൊടകര പുരാണമാണല്ലോ ഈ കോറിയിടലിനുള്ള പ്രചോദനം.
എന്റെ ആദ്യ കൊടകര യാത്ര,അവിടെ നിന്നുള്ള തിരിച്ചിറക്കം,
തിരിച്ചിറക്കം എപ്പോഴും വേദനാജനകമാണല്ലോ..
സത്യന്റെ ഒരു പാട് വിളികള്‍ക്കു ശേഷമാണു
കൊടകര ടെലഫൊണ്‍ എക്സ്ചേഞ്ചിലേക്കുള്ള എന്റെ യാത്ര.
രണ്ടു വര്‍ഷത്തെ ഇട വേളക്കു ശേഷമുള്ള നേര്‍ കാഴ്ച്ച ഒരു പാട്
സമയം നീണ്ടു.അവന്റെ വിവാഹം ഏതാണ്ടു ഉറച്ച പോലെ,
ഇനിയും ചില മിനുക്കു പണികള്‍ മാത്രം ബാക്കി.
വധു ടീച്ചറാണു.
പിരിയുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു’“ എന്തോ ദുഖം എന്നെ പിടികൂടിയിരിക്കുന്നു,
കാരണം തിരഞ്ഞു കൊണ്ടിരിക്കയാണു”
ഞാന്‍ പറഞ്ഞു നീ കണ്ടശ്ശാം കടവ് എക്സേഞ്ചിലേക്ക് വരിക,
എനിക്കുടനെ മാറ്റമുണ്ടാകും.കല്യാണവും കഴിഞ്ഞ് വീടിന്നടുത്താകുമ്പോള്‍
എല്ലാ വിഷമവും തീരും..
തിരികെ ഇരിങ്ങാലക്കുടയിലേക്കുള്ളയാത്രയില്‍ എന്റെ പേഴ്സ് നഷ്ടപ്പെട്ടു
കാര്യമായിട്ടൊന്നും ഇല്ലാത്തതിനലാല്‍ അതിനെക്കുറിച്ചൊരു വിഷമവുംതോന്നിയില്ല.
രണ്ടു ബസ്സ് കയറണം,ഒരു ഫെറി,പിന്നെ ഒരഞ്ച് കിലൊ മീറ്റര്‍ നടപ്പും,
വീട്ടിലെത്തിയപ്പൊള്‍ രാത്രി വളരെ വയ്കി,
മറ്റുള്ളവരുടെ മുന്നില്‍ യാചിക്കേണ്ടി വരിക,പിന്നെ നടപ്പും,
കൊടകര യാത്ര എനിക്കെന്നും ഒരോര്‍മ്മയായി.
പറഞ്ഞ പോലെ എനിക്കു കണ്ണൂര്‍ക്കും,കണ്ടശ്ശാങ്കടവിലേക്കു സത്യനും മാറ്റം കിട്ടി.
പിന്നീട് കണ്ടപ്പോഴൊക്കെയും സത്യന്‍ തന്റെ വിഷമത്തെക്കുറിച്ചു പറഞ്ഞു.
കാരണം അറിയാത്ത വിഷമം അതെന്തായിരിക്കും?
വിവാഹം അതിന്നൊരു പരിഹാരമായില്ല.
നാളുകള്‍ക്കു ശേഷം അറിഞ്ഞു സത്യന്‍ എക്സ്ച്ചേഞ്ചിന്നുള്ളില്‍ തൂങ്ങി മരിച്ചു,
അന്യേഷണം മറ്റൊരു ലോകത്തിലേക്കു മാറ്റിയിരിക്കുന്നു..
ഒരാളുടെ സ്വകാര്യ ദുഖമൊ സന്തോഷമൊ അല്ലേ,മനുഷ്യനെ മറ്റൊരാളില്‍ നിന്നു വ്യത്യസ്തനാക്കുന്നത്?

Tuesday, January 15, 2008
Friday, January 4, 2008
ത്രിക്ക
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എന്ന് തുടങ്ങണം.
അന്ന് എനിക്ക് വയസ്സ് നാല് നടപ്പ്.
നടന്ന് നടന്ന് കാല്‍ കുഴഞ്ഞ കാലം.
ആമണ്ഡൂരിലെ എല്ലാ വഴികളും എനിക്ക് നല്ല പരിചയം
ആറടിയിലേറെ പൊക്കമുള്ള അമ്മാവന്റെഒപ്പമുള്ള നടത്തം
നടത്ത മത്സരത്തില്‍ കാണുംപോലെ ഓട്ടമെന്നൊ നടത്തമെന്നൊ പറയാന്‍ പറ്റാത്ത അവസ്ഥ.
ഓരൊ ദിവസവും ഓരൊ സ്ഥലത്തേക്ക്.
അമ്പലമൊ,ചന്തയൊ,കളിസ്ഥലമൊ,പൊതുവേദിയൊ,
എന്നും വേറിട്ട്.
‘എവിടെ പൊവുകയാ അമ്മാവനും മരുമകനും കൂടി?
‘ഞങ്ങള്‍ ത്രിക്കേലു”
ചോദ്യകര്‍ത്താവിന്റെ ചിരിയോ പൊട്ടിച്ചിരിയൊ മറുപടി.
മടക്കത്തിലാണെങ്ങില്‍,
“മ്മാവനും മരുമകനും കൂടി എവിടെ നിന്നു വരുന്നു?
‘ത്രിക്കേന്ന്”
പതിവു പോലെ ചിരിയൊ പുഞ്ചിരിയൊ മറുപടി.
ആ ചിരിയുടെ അര്‍ത്ഥം കൊല്ലങള്‍ കഴിഞ്ഞാണു എനിക്കു മനസ്സിലായത്.
ത്രിക്ക എന്നതു ഒരു വീടിന്റെ പേരാണ്.
മൂന്നു‘ ക’ത്രിക്ക.കമലം,കോമളം,കനകം.
രണ്ടു പെണ്മക്കളും അമ്മയും.
വളരെക്കാലം ബൊംബെയില്‍ ആയിരുന്നു,
ഇപ്പൊള്‍വലിയ മതില്‍ക്കെട്ടൊടെ യുള്ള വീട്ടില്‍ താമസിക്കുന്നു.
പൊതുജനവുമായി വലിയ അടുപ്പമില്ല’
അവര്‍ പലതും ഊഹിച്ചെടുക്കുന്നു.
സത്യമൊ അസത്യമൊ ആര് തിരക്കുന്നു
ഞാന്‍ ഒരു കാര്യംഇപ്പൊഴും ഓര്‍ക്കുന്നു,
അമ്മാവന്‍ ഒരിക്കലും എന്നെ ആ വീടിന്റെഅടുത്തുകൂടി കൊണ്ടു പൊയിട്ടില്ല എന്ന്.

Subscribe to:
Posts (Atom)