Sunday, January 27, 2008

വിശാലമനസ്കന്‍

“ഞാന്‍ കൊടകര രാമു,രാമചന്ദ്രന്‍ ഫ്രം കൊടകര,ഇവിടെ പെങ്ങളുടെ കൂടെ താമസിക്കുന്നു.“
തിരുവനന്തപുരത്തു ട്രയിനിങ്ങിലായിരിക്കുമ്പോള്‍ പരിചയപ്പെട്ടത്.
ഒരു കൊല്ലത്തെ ട്രയിനിങ്ങിനു ശേഷം വെള്ളയമ്പലത്ത് ഒരേ ഓഫീസില്‍ പോസ്റ്റിങ്ങ്.
സിറ്റിയിലുള്ള പി ആന്റിയുടെ എല്ലാ‍ ഓഫീസിലും കറന്റ് സംബന്ധമായ ജോലികള്‍ നോക്കണം.
രണ്ടു വയര്‍മാന്‍ മാര്‍ കൂടെയുണ്ട് അതവര്‍ നോക്കിക്കൊള്ളും.
ജോലിയിലിരിക്കെ ജൊലിയില്ലാത്ത ഒരവസ്ഥ.
കാലത്തേ ഓഫീസില്‍ വന്നു ചായ കുടിക്കാനെന്നപോലെ പുറത്തിറങ്ങും.
വിമന്‍സ് കൊളേജിലേക്കും,മാര്‍ ഇവാനിയോസിലെക്കും ഉള്ള പെണ്‍കുട്ടികളുടെ
പോക്കു നിലച്ചാല്‍ അകത്തു കയറും.വീണ്ടും അഞ്ചു മണിക്കു പുറത്ത്.
രാമചന്ദ്രനു എന്നേക്കാള്‍ മൂന്ന് വയസ്സ് കൂടും.
നല്ല സൌന്ദര്യ ബോധമുണ്ട്,
സുന്ദരിമാരല്ലാം പൂച്ചകണ്ണുള്ളവരായിരിക്കും,
അധവാ പൂച്ചക്കണ്ണുള്ളവരല്ലാം സുന്ദരിമാരായിരിക്കും.
അതുകൊണ്ട് പൂച്ചക്കണ്ണിയേ രാമു കെട്ടൂ.
ഏതെങ്കിലും പെണ്‍കുട്ടിയെ എനിക്കു ഇഷ്ടപ്പെട്ടാല്‍ അവനോട്
പറഞ്ഞാല്‍ മതി അവന്‍ വളച്ചു തരും, കാരണം അവനെന്നേക്കാള്‍ മൂത്തതാണ്.
ഇതിനു മുന്‍പൊരു പൂച്ചക്കണ്ണിയുടെ പുറകെ നടന്നു,
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നു,
പിന്നീടാണറിഞ്ഞത് അവള്‍ക്കൊരു കാമുകനുണ്ട്
വിജയകരമായ പിന്മാറ്റം..വീണ്ടും ഒരു പൂച്ചക്കുട്ടി,
അതു തീരെ ചെറുപ്പമായിപ്പൊയി.
ഇപ്പൊഴിതാ വേറൊന്നുകൂടി.
വെളുത്ത ധരാളം മുടിയുള്ള സുന്ദരി.
അവന്‍ പറഞ്ഞു “ഞാനിതിനെ ആര്‍ക്കും വിട്ടു കൊടുക്കില്ല.,
എനിക്കു നിന്റെ സഹായം വേണ്ടി വരും,
ഞാന്‍ വളരെ എക്സൈറ്റട്ടാണ്...”
വളരെ ബുദ്ദിമുട്ടിയാണെങ്കിലും ഞാനവളുടെ വീട് കണ്ടു പിടിച്ചു കൊടുത്തു,
വെള്ളയമ്പലത്തിനും ശാസ്തമങ്കലത്തിനും ഇടക്ക് റോഡിനു തെക്കുഭാഗത്ത്
ഓടിട്ട ഒരു രണ്ടു നില വീട്.
പേരറിയാത്തതുകൊണ്ടവന്‍‘ കാമാക്ഷിക്കുട്ടി”എന്നൊരു പേരു വിളിച്ചു.
ദിവസങ്ങള്‍ പോകുന്നതനുസരിച്ച് പ്രേമത്തിലും പുരോഗതി ഉണ്ടായി,
മുഴുവന്‍ വെളിപ്പെടുത്താന്‍ പറ്റില്ല,പലതും ഞാനറിഞ്ഞുമില്ല..
അതിനിടയില്‍ അത് സംഭവിച്ചു,രാമുവിനു നട്ടിലേക്കു ട്രാന്‍സ്ഫര്‍
പോകാന്‍ കൂട്ടാക്കിയില്ല,ഒടുവില്‍ ഞങ്ങളല്ലാം കൂടി തള്ളി വിട്ടു..
പിന്നിടല്ലാ വിളികളും കാമാക്ഷിക്കുട്ടിയുടെ വിശേഷങ്ങളറിയാനായിരുന്നു.
മാസങ്ങള്‍ക്കുശേഷം ഒരെഴുത്തും കാല്ല്യാണക്കുറിയും.
രാമുവിനൊരു പെങ്ങള്‍ കൂടിയുണ്ട് അവളെ സ്ത്രീധനം കൊടുത്തു
കെട്ടിക്കാന്‍ പണമില്ല,അതിനാല്‍ ഒരു മാറ്റക്കല്യാണം.അതിനു വഴങ്ങേണ്ടി വന്നു..
കല്ല്യാണത്തിനു ഞാന്‍ പോയിരുന്നു,അവന്റേയും പെങ്ങളുടേയും
ഒരേ വേദിയില്‍.
വധു സുന്ദരിയാണ്,ഞാന്‍ സൂഷ്ഷിച്ചു നോക്കി പൂച്ചക്കണ്ണുണ്ടോ,
ഇല്ല,സുന്ദരമായ കറുത്ത കണ്ണൂകള്‍?
രാമൂ നിനക്ക് പൂച്ചക്കണ്ണും കറുത്ത കണ്ണുകളും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുന്നു.....

3 comments:

Unknown said...

ithum vashaaljiyum thammil enth bandamm?????

ശ്രീ said...

ജീവിതത്തില്‍‌ ച്ഈലപ്പോഴെങ്കിലും ഗത്യന്തരമില്ലതെ ചില വിട്ടുവീഴ്ചകള്‍ വേണ്ടി വരും അല്ലേ?
:)

sobhi said...
This comment has been removed by the author.