Friday, January 4, 2008

ത്രിക്ക

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എന്ന് തുടങ്ങണം.
അന്ന് എനിക്ക് വയസ്സ് നാല് നടപ്പ്.
നടന്ന് നടന്ന് കാല്‍ കുഴഞ്ഞ കാലം.
ആമണ്ഡൂരിലെ എല്ലാ വഴികളും എനിക്ക് നല്ല പരിചയം
ആറടിയിലേറെ പൊക്കമുള്ള അമ്മാവന്റെഒപ്പമുള്ള നടത്തം
നടത്ത മത്സരത്തില്‍ കാണുംപോലെ ഓട്ടമെന്നൊ നടത്തമെന്നൊ പറയാന്‍ പറ്റാത്ത അവസ്ഥ.
ഓരൊ ദിവസവും ഓരൊ സ്ഥലത്തേക്ക്.
അമ്പലമൊ,ചന്തയൊ,കളിസ്ഥലമൊ,പൊതുവേദിയൊ,
എന്നും വേറിട്ട്.
‘എവിടെ പൊവുകയാ അമ്മാവനും മരുമകനും കൂടി?
‘ഞങ്ങള്‍ ത്രിക്കേലു”
ചോദ്യകര്‍ത്താവിന്റെ ചിരിയോ പൊട്ടിച്ചിരിയൊ മറുപടി.
മടക്കത്തിലാണെങ്ങില്‍,
“മ്മാവനും മരുമകനും കൂടി എവിടെ നിന്നു വരുന്നു?
‘ത്രിക്കേന്ന്”
പതിവു പോലെ ചിരിയൊ പുഞ്ചിരിയൊ മറുപടി.
ആ ചിരിയുടെ അര്‍ത്ഥം കൊല്ലങള്‍ കഴിഞ്ഞാണു എനിക്കു മനസ്സിലായത്.
ത്രിക്ക എന്നതു ഒരു വീടിന്റെ പേരാണ്.
മൂന്നു‘ ക’ത്രിക്ക.കമലം,കോമളം,കനകം.
രണ്ടു പെണ്മക്കളും അമ്മയും.
വളരെക്കാലം ബൊംബെയില്‍ ആയിരുന്നു,
ഇപ്പൊള്‍വലിയ മതില്‍ക്കെട്ടൊടെ യുള്ള വീട്ടില്‍ താമസിക്കുന്നു.
പൊതുജനവുമായി വലിയ അടുപ്പമില്ല’
അവര്‍ പലതും ഊഹിച്ചെടുക്കുന്നു.
സത്യമൊ അസത്യമൊ ആര് തിരക്കുന്നു
ഞാന്‍ ഒരു കാര്യംഇപ്പൊഴും ഓര്‍ക്കുന്നു,
അമ്മാവന്‍ ഒരിക്കലും എന്നെ ആ വീടിന്റെഅടുത്തുകൂടി കൊണ്ടു പൊയിട്ടില്ല എന്ന്.

2 comments:

Meenakshi said...

അക്ഷരത്തെറ്റ്‌ ധാരാളം ഇനി എഴുതുമ്പോള്‍ അത്‌ ശ്രദ്ധിക്കണേ. ആശംസകള്‍ നേരുന്നു

നിരക്ഷരൻ said...

അക്ഷരത്തെറ്റ് വരുത്താന്‍ ഈ ബൂലോകത്ത് നിരക്ഷരനായ, എനിക്ക് മാത്രമേ അവകാശമുള്ളൂ.
അതുകൊണ്ട് ആ ഡിപ്പാര്‍ട്ട്‌മെന്റില്‍ കയറിയുള്ള കളി വേണ്ട. :) :)