Thursday, January 31, 2008

ഓര്‍മ്മത്തെറ്റ്

അമ്മ അനുജനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം.വീട്ടുജോലികളും,ആസ്ത് മയും,എന്റെ കാര്യങ്ങളും ഒന്നിച്ചു
കൊണ്ടുപോകാന്‍ പറ്റാതെ വന്നു,പോരാത്തതിനു എന്റെ മുലകുടിയും.ചെന്നിനായകവും കരളകത്തിന്റെ
വേരും അരച്ചു പുരട്ടിനോക്കിയെങ്കിലും ഫലം നാസ്തി.അങ്ങിനെയാണു എന്നെ അമ്മാവന്റെ വീട്ടില്‍ വിട്ടത്.
ഓലമേഞ്ഞ് ചെത്തിത്തേക്കാത്ത വീട്,ഇറയത്തും പുരയിലും ചുമരില്‍ നിറയെ കലണ്ടര്‍,പിന്നെ
കുഞ്ഞമ്മാവന്‍ വരച്ചചിത്രങ്ങളും.കുഞ്ഞമ്മാവന്‍ മദ്രാസ്സില്‍ പെയ്ന്റെര്‍ ആണു.അവിടെനിന്നു കൊണ്ടു
വരുന്നതാണതല്ലാം. മുറ്റം നിറയെ പൂചെടികള്‍,പലനിറത്തിലും തരത്തിലുമുള്ള ഇലച്ചെടികളും.പറമ്പി
ന്റെ അതിരുകള്‍ പോലും ചെടികള്‍ വെച്ചാണു തിരിച്ചിട്ടുള്ളത്.തൊടി നിറയെ മാവും,പ്ലാവും,പറങ്കിമാവും
വാഴയും.അതില്‍ ചേക്കേറാനെത്തുന്ന പക്ഷികളും.രാവിലേ മുതലേ അതിന്റെ പുറകേ.വൈകുന്നേരങ്ങളില്‍
അമ്മാവന്റെ കൂടെ നടപ്പും
അമ്മ ഇടക്കിടെ എന്നെ കാണാന്‍ വരും,പിന്നെ പിന്നെ എനിക്കു അമ്മയുടെ കൂടെ പൊരണമെന്ന
വാശിയായി.അമ്മയെ ബസ്സ് കയറ്റി വിടാന്‍ ഞാനും മാമനും ആല വരെ വരും,കരഞ്ഞുകൊണ്ടു മടങ്ങും.
ഒടുവില്‍ അമ്മ വരുന്ന ദിവസങ്ങളില്‍ രാ‍ത്രി ഉറങ്ങുന്നതുവരെ കരയാന്‍ തുടങ്ങി.മാമന്‍ പറഞ്ഞു
“ഇവനെ ഇനി അമ്മയുടെ കൂടെ വിടണം,എനിക്കു പറ്റാതായിരിക്കുന്നു ഇവന്റെ സങ്കടം കാണാന്‍.‘
ആയിടക്ക് വീട്ടില്‍ ഒരു പിച്ചക്കാരി വന്നു. എന്നെക്കണ്ടയുടനെ ഞാന്‍ അവളുടെ മകനാണെന്നും
എന്നെ കൊണ്ടു പൊകണമെന്നും പറഞ്ഞു.അമ്മൂമ്മയും ഇളയമ്മയും എത്ര പറഞ്ഞിട്ടും അവള്‍ സമ്മതിക്കുന്നില്ല
ഒടുവില്‍ അവര്‍ എന്നെ ഒരു മുറിക്കകത്തിട്ടു പൂട്ടി.അവള്‍ ഉമ്മറത്തെ മാവിന്റെ ചുവട്ടില്‍ കയ്യിലുണ്ടായിരുന്നതുണിക്കെട്ടിനുമുകളില്‍ ഇരിപ്പുറപ്പിച്ചു.താഴെ വീണുകിടക്കുന്ന കണ്ണിമാങ്ങകള്‍ പെറുക്കിക്കൂട്ടി
ഞെട്ടി കളഞ്ഞു തിന്നാന്‍ തുടങ്ങി.ഞാന്‍ ജനലില്‍ക്കൂടീഇതല്ലാം കണ്ടു രസിച്ചു. ഇടക്കു ചിലത് എനിക്കു
വെച്ചു നീട്ടി.എന്തൊക്കെയോ പിറുപിറ്ത്തുകൊണ്ട് എന്നെ മാടി വിളിച്ചു.
ഉച്ചയോടുകൂടി അമ്മാവന്‍ വന്നു.അതിനോട് പോകാന്‍ പറഞ്ഞു,പോകാതായപ്പോള്‍ ചെമ്പരത്തിയുടെ
ഒരുവടിയൊടിച്ചടിച്ചു,ആദ്യമൊന്നും പോകാന്‍ കൂട്ടാക്കിയില്ലെങ്കിലും,അടിയുടെ ഊക്കു കുടിയപ്പോള്‍ അത്
തുണിക്കെട്ടും എടുക്കാതെ ഓടിപ്പോയ്. പിന്നീടെപ്പോഴെങ്കിലും അതു വന്നെട്ത്തുകൊള്ളും എന്നു പറഞ്ഞ്
അമ്മാവന്‍ തുണിക്കെട്ടെടുത്ത് വിറകുപുരയില്‍ വെച്ചു.ദിവസങ്ങളേറെ കഴിഞ്ഞിട്ടും വരാതായപ്പൊള്‍ അതെടുത്
തുറന്നു നോക്കി.പ്ഴയ സാരികളും എന്റെ പാകതതിലുള്ള കുറെ ഉടുപ്പുകളും,മിഠായികളും,കുറെ നാണയങ്ങളും
പിന്നെ ഒരു കടലാസുപൊതിയും.അമ്മാവന്‍ പൊതിയെടുത്തു തുറന്നു നോക്കി.വലിയ പഴക്കമില്ലാത്ത എന്റെ ഒരു
ഫോട്ടോ? അങ്ങിനെയൊന്നെടുത്തതായും ആര്‍ക്കെങ്കിലും അതു കൊടുത്തതയോ ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
എതായാലും അതെന്റെ തിരിച്ചുപോക്കു എളുപ്പമാക്കി.താമസിയാതെ അമ്മവരുന്നതുകാത്തു
നില്‍ക്കാതെ അമ്മാവന്‍ എന്നെ കൈപ്പമങ്ങലത്തു കൊണ്ടുവിട്ടു.വര്‍ഷങ്ങള്‍ക്കു ശേഷവും ഈ സംഭവത്തിന്റെ
ദുരൂഹത എന്റെ മനസ്സില്‍ നിന്നു മാഞ്ഞു പോയിട്ടില്ല.

4 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിട്ടുണ്ട്. പാരഗ്രാഫ് തിരിച്ചെഴുതിയിരുന്നെങ്കില്‍ വായിക്കാന്‍ കൂടുതല്‍ എളുപ്പമായിരുന്നേനേ.

ശ്രീ said...

ഓ... അത് അത്ഭുതമായിരിയ്ക്കുന്നല്ലോ.

ഇതു സത്യത്തില്‍‌ നടന്നതു തന്നെയോ മാഷേ?


[ഭലം = ഫലം]

siva // ശിവ said...

is it true...oh god!

ഏ.ആര്‍. നജീം said...

നന്നായി....:)
ശ്രീ കാണിച്ച ഭലം കണ്ടൊ..?