“കമ്പത്സീവ് കണ്‍ഫസ്സറെ” പോലെ ഒരു തുറന്നെഴുതതല്ല.
മരിയന്‍ ജോണ്‍സിനെപ്പോലെ അനവസരത്തിലുള്ള വെളിപ്പെടുത്തലുമല്ല.
അനുഭവങ്ങള്‍ പങ്കുവെക്കുമ്പോഴാണല്ലോ ബന്ധങ്ങള്‍ മുറുകുന്നത്.
അനുഭവത്തിന്റെ തീവ്രതകൂടും തോറും ഇന്റിമസിയും കൂടും.
മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒന്നും വെളിപ്പെടുത്താന്‍ പാടില്ല.
നമ്മള്‍ ഈ ലോകം വിട്ടു പോകുമ്പൊള്‍ കൂടെ വരേണ്ടതാണത്.
കണ്ണൂരിലെ പീലിക്കോട് നിന്നാണു എന്റെ ഇല.ബോഡ് ജീവിതം തുടങ്ങുന്നത്.
പേരു കേട്ടാല്‍ ഓര്‍മ് വരിക പുലിക്കോടന്‍ നാരായണനെ ആയിരിക്കും.
അതെ,പുലിക്കോടന്‍ നരായണന്റെയും,കാനായി കുഞ്ഞിരാമന്റേയും,
മഹാകവി കുട്ടമത്തിന്റെയും നാട്.
കഥകളേറെയുള്ള കരിവെള്ളൂരും,കയ്യൂരും,ചീമേനിയും തൊട്ടടുത്ത്,
തെക്കു മുച്ചിലോട്ടു ഭഗവതി,
തെയ്യവും,കനലാട്ടവും,പൂരക്കളിയും നാടിന്റെ കീര്‍ത്തി.
കോമനും,കുഞ്ഞിരാമനും,കുഞ്ഞിക്കണ്ണമ്മാരും ഏറെ.
സ്വപ്നമെന്നോ യാഥാര്‍ത്ഥ്യമെന്നോ തിരിച്ചറിയാതെ,
മറവി മായ്ച്ചിട്ടും മായാതെ ചിലതല്ലാം...
ഒരു ഓണാവുധിക്കുശ്ശേഷം,പീലിക്കോടിലേക്കൊരു തിരിച്ചു പോക്ക്
രാത്രി ബസ്സില്‍ ഇടിച്ചു കയറ്റം.
സീറ്റൂകളല്ലാം ഫുള്‍,പയ്യന്നൂര്‍ വരെ നിന്നുറങ്ങുക എളുപ്പമല്ല.
റിസ്സര്‍വേഷന്‍ നബ്ര് നോക്കി,അതിലിരുന്ന ആളെ ഒഴിവാക്കി.
തീരെ മനസ്സില്ലാതെ എന്റെ ഒരു വശം ചാരിനിന്നു അയാള്‍.
പിന്നീടെപ്പോഴൊ പിന്നില്‍ സീറ്റൊഴിഞപ്പോല്‍ അങ്ങൊട്ട് മാറിയിരുന്നു.
അയാളുടെ വിഷമത്തിന്റെ കാര്യം പിന്നീടാണു മനസ്സിലായത്.
എന്റെ അരികില്‍ ഭാര്യയും കുഞ്ഞും.
കണ്ണുകള്‍ മുറുകെ അടച്ചിട്ടും എനിക്കുറക്കം വന്നില്ല.
കുഞ്ഞുണര്‍ന്നപ്പൊഴൊക്കെ അവര്‍ അതിനു മുലകൊടുത്തു.
ഞാനൊരാള്‍ അടുത്തില്ലാതതതു പോലെ.
എല്ലാവരും ഉറക്കത്തിലേക്കു വഴുതിയിറങ്ങി.
വിളക്കുകള്‍ ഓരോന്നായി അണച്ചു,ഒന്നൊഴികെ.
അവര്‍ കുഞ്ഞിന്റെ പകുതി ഭാഗം എന്റെ മടിയിലേക്കുവെച്ചു,
തോളില്‍ ചാഞ്ഞു ഉറക്കവും തുടങ്ങി.
പെട്ടെന്നൊരു വളവു തിറിഞ്ഞപ്പോള്‍
എന്റെ കയ്യും അവരുടെ കയ്യും കുഞിനുമേല്‍.
പിന്നീടെപ്പൊഴൊ അതൊന്നായി..
ബസ്സ് റോഡിന്റെ ഉയര്‍ച്ചയും താഴ്ചയും താണ്ടുമ്പൊള്‍,
അവരുടെ ശരീരത്തിന്റെ ഉയര്‍ച്ചയും താഴ്ചയും അതിന്റെ സിഗ്നതയും ഞാനറിഞു.
പണ്ടെങ്ങൊ രുചിച്ച മുലപ്പാലിന്റെ മാധുര്യവും.
നല്ല നിലാവുള്ള രാത്രിയില്‍ മച്ചൂപാ കെട്ടിയ വള്ളതതിലുള്ള യാത്ര..
ആകാശം നിറയെ നക്ഷത്രങ്ങള്‍
അതിന്നുള്ളില്‍ നിന്നു കൊള്ളി മീനുകള്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞു.
അതിരുകളില്ലാത്ത,ബന്ധനങ്ങളില്ലാതത,കീഴ്പ്പെട്ത്തലൊ കീഴടങ്ങലോ ഇല്ലാത്ത,
നിശ്വാസം പോലും വണ്ടിയുടെ ഇരമ്പലിനൊപ്പമാക്കിയ ഒരു യാത്ര...
അവസാനയാമത്തില്‍ ഉറക്കത്തിലേക്കു കൂപ്പു കുത്തി..
ശക്തമായ ഒരു തോണ്ടല്‍,അതാണന്നെ ഉണര്‍ത്തിയത്..
നോക്കിയപ്പോല്‍ സീറ്റുകളല്ലാം കാ ലിയായിരിക്കുന്നു.
ബാഗുമെടുത്തു ചാടിയിറങ്ങി,എവിടെ എന്റെ അരികിലുണ്ടായ ആള്‍?
പേരു പോലും ചോദിച്ചില്ല.
അല്ലെങ്കില്‍ എന്തിനു തിരക്കുന്നു..
കാന്റീനില്‍ കയറി ഒരു ചായ പറഞ്ഞപ്പോള്‍
നേരെ എതിര്‍ ടേബിളീള്‍ അവളും കുഞ്ഞും ഭര്‍ത്താവും.
ഒരു നോട്ടമോ പുഞ്ചിരിയോ കാത്തു. ഇല്ല.
ഓര്‍മ്മ അവസാനിപ്പിക്കുമ്പോള്‍ ആര്‍ക്കെ ങ്കിലും വേദനിച്ചുവൊ?
Subscribe to:
Post Comments (Atom)
1 comment:
നല്ല എഴുത്ത്.
:)
Post a Comment