Friday, January 25, 2008

സര്‍ദാര്‍ജികള്‍ ധീരന്മാര്‍

സ്വീഡന്‍കാര്‍ സ്വന്തം ചിലവില്‍ ജോക്ക് ആസ്വദിക്കുന്നവരാണ്.
ഇന്‍ഡ്യയില്‍ സര്‍ദാര്‍ജിമാരെ അവരുടെ ഒപ്പം ചേര്‍ക്കാം.
എത്രയെത്ര കഥകളാണ് അവരെക്കുറിച്ചുള്ളത്.
സര്‍ദാരര്‍ജിമാരുടെ ധീരഥയെ കുറിച്ചാണ് നമ്മള്‍ കൂടുതല്‍അറിഞ്ഞിട്ടുള്ളത്.
സദാ ക്രിപാണവും കൊണ്ടു നടക്കുന്നവര്‍,അതൂരിയാലോ പിന്നെത്തെ കാര്യം
പറയാതിരിക്കയാണ് ഭേദം.ചോരപ്രളയമായിരിക്കും.നമ്മളെങ്ങാനും ഒരു കൊച്ചുപിച്ചാത്തിയുമായി
നടന്നാലോ അകത്തായതു തന്നെ.പട്ടാളത്തിലാണെങ്കിലൊ അവരുടെ ഒപ്പം നില്‍ക്കാവുന്ന ഇണ്ട്യന്മാര്‍
വേറെയാരുണ്ട്?
അങ്ങിനെയുള്ള രണ്ട് ജവാന്മാരുടെ വടക്കന്‍ ഗാഥയാണ്,
താഴെ കുറിക്കുന്നത്..
ഞാനന്ന് കക്കയം ജനറേറ്റിങ്ങ് സ്ടേഷനില്‍ ഓപ്പറേറ്റര്‍ ആയി ജോലി നോക്കുന്നു,
ഏപ്രില്‍ മെയ് മാസങ്ങളില്‍ ഡാമില്‍ വെള്ളം കുറവായിരിക്കും,
അപ്പോഴൊക്കെ രാത്രി ആറ്മുതല്‍ പത്തു വരെയെ ജനറേറ്റര്‍ വര്‍ക്ക് ചെയ്യുകയുള്ളു.
ബാക്കിയുള്ള സമയം മെഷീനും ജീവനക്കര്‍ക്കും റെസ്റ്റ്.
ചില്ലറയായുള്ള അഴിച്ചു പണികള്‍ അപ്പോഴണ് നടത്തുന്നത്.
ഒരു മയ് മാസ പകല്‍
രണ്ട് സര്‍ദാര്‍ജിമാര്‍ തിരക്കിട്ട് കേരിയര്‍ ഫോണില്‍ പണി നടത്തുന്നു
നെല്‍കൊ കമ്പനിയില്‍ നിന്നു വന്നവരാണ്,
ജോലി ഒന്നുമില്ലാത്തതു കാരണം ഞാന്‍ കസേരയില്‍ ഇരുന്നൊന്നു മയങ്ങി,
പെട്ടെന്നു ഒരു ഭയങ്കര സ്ഫോടനം
സര്‍ദാര്‍ജിമാര്‍ രണ്ടും എന്റെ മുന്നില്‍കൂടി കിട്ടാവുന്ന വേഗത്തില്‍ വാതില്‍
തള്ളിത്തുറന്നു പുറ്ത്തേക്ക്.ടെലഫോണും മള്‍ട്ടി മീറ്ററുകളും വലിച്ചെറിഞ്ഞു കൊണ്ടാണു ഓട്ടം
ഓപ്പറേറ്റര്‍മാര്‍ക്കു ഓടി പൊകാന്‍ പറ്റില്ലല്ലൊ.
കണ്ട്രോള്‍ റൂം മുഴുവന്‍ പുകനിറഞ്ഞിരിക്കുന്നു,
ഞാന്‍ ധൈര്യം സംഭരിച്ച്ചെന്നു വാതിലും ജനലുകളും തുറന്നിട്ടു
ഒച്ച കേട്ട ദിക്കിലേക്കു പോയിനോക്കി.
എയര്‍കണ്ടീഷ്നറിന്റെ അമോണിയം ഡക്റ്റ് പൊട്ടിയതാണ്
അതില്‍ നിന്ന് അമോണിയംഗ്യാസ് ലീക്കായിക്കൊണ്ടിരിക്കുന്നു...
അല്പസമയത്തിന്നുള്ളീല്‍ അഞ്ചു നിലയിലുള്ള ജീവനക്കാര്‍ മുഴുവന്‍
കണ്ട്രൊള്‍ റൂമില്‍..പിന്നിലായി സര്‍ദാര്‍ജിമാരും..

2 comments:

നിരക്ഷരൻ said...

അല്ല മാഷേ , അമോണിയ ഗ്യാസ് ലീക്കായാല്‍ അവിടെത്തന്നെ നോക്കിക്കോണ്ട് നില്‍ക്കാന്‍ പറ്റുമോ ?
സര്‍ദാര്‍ജി പേടിച്ചിട്ടോടിയതൊന്നുമല്ല. അവര് മസ്റ്റര്‍ പോയന്റ് നോക്കി ഓടിയതായിരിക്കണം.

ശ്രീ said...

സര്‍‌ദാര്‍‌ജിമാര്‍‌ പൊതുവേ ധീരന്മാരാണെന്നാണ്‍ കേട്ടിട്ടുള്ളത്.

എന്തായാലും കൊള്ളാം.
:)