കൊടകര പുരാണമാണല്ലോ ഈ കോറിയിടലിനുള്ള പ്രചോദനം.
എന്റെ ആദ്യ കൊടകര യാത്ര,അവിടെ നിന്നുള്ള തിരിച്ചിറക്കം,
തിരിച്ചിറക്കം എപ്പോഴും വേദനാജനകമാണല്ലോ..
സത്യന്റെ ഒരു പാട് വിളികള്‍ക്കു ശേഷമാണു
കൊടകര ടെലഫൊണ്‍ എക്സ്ചേഞ്ചിലേക്കുള്ള എന്റെ യാത്ര.
രണ്ടു വര്‍ഷത്തെ ഇട വേളക്കു ശേഷമുള്ള നേര്‍ കാഴ്ച്ച ഒരു പാട്
സമയം നീണ്ടു.അവന്റെ വിവാഹം ഏതാണ്ടു ഉറച്ച പോലെ,
ഇനിയും ചില മിനുക്കു പണികള്‍ മാത്രം ബാക്കി.
വധു ടീച്ചറാണു.
പിരിയുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു’“ എന്തോ ദുഖം എന്നെ പിടികൂടിയിരിക്കുന്നു,
കാരണം തിരഞ്ഞു കൊണ്ടിരിക്കയാണു”
ഞാന്‍ പറഞ്ഞു നീ കണ്ടശ്ശാം കടവ് എക്സേഞ്ചിലേക്ക് വരിക,
എനിക്കുടനെ മാറ്റമുണ്ടാകും.കല്യാണവും കഴിഞ്ഞ് വീടിന്നടുത്താകുമ്പോള്‍
എല്ലാ വിഷമവും തീരും..
തിരികെ ഇരിങ്ങാലക്കുടയിലേക്കുള്ളയാത്രയില്‍ എന്റെ പേഴ്സ് നഷ്ടപ്പെട്ടു
കാര്യമായിട്ടൊന്നും ഇല്ലാത്തതിനലാല്‍ അതിനെക്കുറിച്ചൊരു വിഷമവുംതോന്നിയില്ല.
രണ്ടു ബസ്സ് കയറണം,ഒരു ഫെറി,പിന്നെ ഒരഞ്ച് കിലൊ മീറ്റര്‍ നടപ്പും,
വീട്ടിലെത്തിയപ്പൊള്‍ രാത്രി വളരെ വയ്കി,
മറ്റുള്ളവരുടെ മുന്നില്‍ യാചിക്കേണ്ടി വരിക,പിന്നെ നടപ്പും,
കൊടകര യാത്ര എനിക്കെന്നും ഒരോര്‍മ്മയായി.
പറഞ്ഞ പോലെ എനിക്കു കണ്ണൂര്‍ക്കും,കണ്ടശ്ശാങ്കടവിലേക്കു സത്യനും മാറ്റം കിട്ടി.
പിന്നീട് കണ്ടപ്പോഴൊക്കെയും സത്യന്‍ തന്റെ വിഷമത്തെക്കുറിച്ചു പറഞ്ഞു.
കാരണം അറിയാത്ത വിഷമം അതെന്തായിരിക്കും?
വിവാഹം അതിന്നൊരു പരിഹാരമായില്ല.
നാളുകള്‍ക്കു ശേഷം അറിഞ്ഞു സത്യന്‍ എക്സ്ച്ചേഞ്ചിന്നുള്ളില്‍ തൂങ്ങി മരിച്ചു,
അന്യേഷണം മറ്റൊരു ലോകത്തിലേക്കു മാറ്റിയിരിക്കുന്നു..
ഒരാളുടെ സ്വകാര്യ ദുഖമൊ സന്തോഷമൊ അല്ലേ,മനുഷ്യനെ മറ്റൊരാളില്‍ നിന്നു വ്യത്യസ്തനാക്കുന്നത്?
Subscribe to:
Post Comments (Atom)
4 comments:
ബ്ലോഗിലേക്ക് സ്വാഗതം.
നല്ല എഴുത്ത്. സത്യനെപറ്റി വായിച്ച് വിഷമം തോന്നി!
ബ്ലോഗിലേക്ക് സ്വാഗതം.
നല്ല എഴുത്ത്. സത്യനെപറ്റി വായിച്ച് വിഷമം തോന്നി!
ഒരു വല്ലാത്ത അനുഭവം തന്നെ.
വിഷാദരോഗം ആയിരുന്നോ സത്യന്?
പാവം സത്യന്‍ വിഷാദ രോഗമായിരുന്നിരിക്കണം . ഏതെങ്കിലും നല്ല ഡോക്ടറെ കാണിച്ചാല്‍ മാറുമായിരുന്നു.നല്ല കുറിപ്പ് മാഷെ.
Post a Comment