NH47നു തൊട്ടടുത്താണ് പിലിക്കോട് ഷാപ്പ്.അതിനു പിറകിലായി വലിയ ഒരു കിണര്‍,
അതില്‍ നിറയെ സുന്ദരമായ വെള്ളം.കുടിക്കാനും കുളിക്കുവാനും പറ്റിയ തണുപ്പ്.
കിണറിനും പുറകില്‍ കല്ല് വെട്ടി നിരപ്പാക്കിയ സ്ഥലത്ത് ഞങ്ങളുടെ വാടക വീട്.
ഷാപ്പുടമ സഹദേവനും ഞാനും പിന്നെ വിജയനും.”വേറെ വിശേഷമൊന്നുമില്ല”
ന്‍.എച്ചിലൂടെ പൊകുന്ന കാറുകള്‍ ഷാപ്പിനടുത്തെത്തുമ്പോള്‍ വഴി തെറ്റിയെന്ന
പോലെ ഒരരുകിലേക്കു മാറി ഒതുങ്ങും.ഷാപ്പിലെ കറിയാണു പ്രശ്നം.കറിക്കാരന്‍ കൊട്ടന്‍,
എല്ലാവരും കൊട്ടേട്ടന്‍ എന്നു വിളിക്കും.കറിമാത്രമല്ല കൊട്ടേട്ടന്‍ നല്ല അച്ചാറുകളും
ഉണ്ടാക്കും.എല്ലാവര്‍ക്കുമില്ല ഞങ്ങള്‍ക്കും പിന്നെ ഇതുപോലുള്ള് ആള്‍ക്കാര്‍ക്കും
വിളമ്പുകയുള്ളു.ഒരു തവണ അതിഥിആയവര്‍ പിന്നീടൊരിക്കലും അവിടെ നിര്‍ത്താതെ
പോകില്ല.എല്ലാം രുചിയറിഞ്ഞു വിളമ്പിക്കൊടുക്കും അരികില്‍ നിന്നു മാറില്ല.
അതുകൊണ്ടു കള്ളിനും നല്ല ചിലവാണ്.കള്ളും നല്ല ഒന്നാം തരമാണ്,പിന്നിലെ കിണറ്റിലെ
വെള്ളം മാത്രം ചേര്‍ത്തത്.വെള്ളം ചേര്‍ക്കുന്നതിനെ മായം എന്നു പറയാറില്ലല്ലൊ?
ഹോമിയൊ മരുന്നുകള്‍ വീര്യം കൂട്ടാന്‍Dilute ചെയ്യുകയല്ലേ പതിവ്.
കൊട്ടേട്ടന്‍ നേരത്തേ ഷാപ്പില്‍ വരും.ആദ്യപണി ഒരാള്‍പൊക്കമുള്ള മങ്ങല്ലിയില്‍
വെള്ളം കോരിഒഴിക്കലാണ്.പകുതിയകുമ്പൊള്‍ തോര്‍ത്തിട്ടു മൂടും.പെണ്ണുങ്ങളാണ് അവിടെ
കള്ളു കൊണ്ടു വരിക.ചെത്തുകാരന്റെ ഭാര്യയൊ,പെങ്ങളോ,അമ്മയൊ,കുടം തലയില്വെച്ച്
അതില്‍ ഒരോല വെട്ടിയിട്ട്[തുളുമ്പിപോകാതിരിക്കാന്‍]നിറഞ്ഞചിരിയുമായി വരുന്നു.
സഹദേവന്‍ ചെറുപ്പമായതു കൊണ്ടും കള്ളു കുടിക്കാത്തവനുമായതു കൊണ്ടും അവര്‍ക്കു സ്നേഹം
കൂടുതലാണ്. പുള്ളി പറയും സ്നേഹം ആരു കൂടുതല്‍ കാണിക്കുന്നുവൊ അവരുടെ കള്ളില്‍
മായം കൂടുതലായിരിക്കുമെന്ന്.ഏറ്റവും നല്ല ഒരുകുടം കള്ളെടുത്തു മാറ്റി വെക്കും,അതില്‍ ഒരോഹരി
എനിക്കുംബാക്കിസ്ഥലത്തെ പോലീസ് , എക്സയ്സീലെ നീച ദയ്‌വങ്ങള്‍ക്കും അവകശപ്പെട്ടതാണ്.
അവരാരും എത്തിയില്ലെങ്കില്‍ അതു വിപണിയിലിറക്കും. ശേഷമുള്ള എല്ലാകള്ളുകളും
മങ്ങല്ലിയിലേക്കു ഒഴിക്കുന്നു.അതില്‍ നിന്നു പിയ്പ്പിട്ട് കുപ്പികളില്‍ നിറക്കുന്നു.
ആവശ്യക്കാര്‍ വരുമ്പോള്‍ കൊട്ടേട്ടന്‍ കുപ്പികള്‍ക്കു മീതെ കയ്യ് അഞ്ചാറ് തവണ വട്ടം
കറക്കി അതില്‍തികഞ്ഞതു നോക്കി ഒരണ്ണം എടുത്തു കൊടുക്കുന്നു.afterall custemer satisfaction
ആണല്ലൊ പ്രധാനം.നാട്ടിലെ തെയ്യങ്ങള്‍ക്കൊ ആഘോഷങ്ങള്‍ക്കൊ ചിലവു കൂടുതലായിരിക്കും
അതിനനുസരിച്ചു കിണറ്റിലെ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കും,അല്ലാതെ മായമൊന്നും ഇല്ല.
കള്ളിന്റെ density വെള്ളത്തി നൊപ്പമാകുമ്പോള്‍ കട അടക്കും.
വെള്ളം[കള്ളു] കുടിച്ചു മത്തായവര്‍,ഷാപ്പിനു പിന്നിലെ വീട്ടിലേക്കു വരുന്നു
എന്റെ കൊട്ടായുടെ ബാക്കി നോക്കിയാണ്.. ഈ പ്രതികൂല സാഹചര്യം മുതലാക്കാന്‍ വിജയന്‍
തിരുമാനിക്കുന്നു. തൊട്ടടുത്തകാവീലെ തെയ്യത്തിനു കാലത്തേ തന്നെ ഒരു വലിയ കലത്തില്‍
കഞ്ഞി വെക്കുന്നു.അതിലെ വെള്ളം ബക്കറ്റില്‍ നിറച്ച് വെക്കുന്നു,വയ്കുന്നേരം ആവശ്യ്യത്തിനു
പഞ്ചസാരയും വെള്ളവും ചേര്‍ത്ത് കോട്ടയില്‍ ബാക്കി വരുന്ന കള്ളും ഒഴിച്ചു മിക്സ് ചെയ്യുന്നു.
ആവശ്യക്കാര്‍ക്ക് ഒരോ കുപ്പി മാത്രം കൊടുക്കുന്നു...പിന്നീടുള്ളത് ചരിത്രം..
വായനക്കാര്‍ക്കുവേണ്ടി ഈ വിനീതനായ ബ്ലോഗര്‍ അതിവിടെ കുറിക്കുന്നു..
എക്സയ്സ് വകുപ്പതിനു പേറ്റന്റ് കൊടുക്കുന്നു.കള്ളുഷാപ്പ് കൂടുതല്‍ തുകക്ക് വിളിക്കുന്നവര്‍ക്കായ്
ഒരു പാട്ടുപുസ്തകമായി അടിച്ചിറക്കുന്നു.എങ്ങിനെ ചുരുങ്ങിയ ചിലവില്‍ അദ്ധ്വാന ഭാരമില്ലതെ
കള്ളുണ്ടാക്കാം...ശുഭം.
Subscribe to:
Post Comments (Atom)
1 comment:
വായിച്ചു....
Post a Comment