Monday, January 28, 2008

ഫ്ലാഷ് ബാക്ക്

എന്റെ ചെറുപ്പത്തില്‍ നടന്ന ചില സംഭവങ്ങളുടെ എക്സാജിറേറ്റട്ടായ
ഒരു വിവരണം മാത്രമാണിത്,ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ
ഇതില്‍ കക്ഷികളല്ല.
രാമേട്ടനാണ് ഞങ്ങളുടെ നാട്ടീല്‍ ആദ്യം ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ വാങ്ങിയത്.
രാമേട്ടനു പൊക്കം കുറവാണ്,അതിനുള്ള വണ്ണം കൂടുതലുണ്ട്,കുടവയറും.
ബുള്ളറ്റ് ഓടിക്കാന്‍ കുറച്ചു പൊക്കം കൂടി വേണ്ടെ എന്നു സ്വഭാവികമായി
നമ്മള്‍ ചിന്തിച്ചു പോകും .ആചിന്ത അസ്ഥാനത്താണെന്നു സ്പീട് കണ്ടാല്‍
മനസ്സിലാകും. സാധരണ പള്ളിയിലെ അച്ചന്മാര്‍ വ്ണ്ടിയില്‍ പോകുമ്പോള്‍
ഒരു വലിയ മുഴ പുറത്ത് കാണും,ളോഹയുടെ ഉള്ളില്‍ കാറ്റ് കയറിയുണ്ടകുന്നാതണ്.
ഒരു സൂചി കിട്ടിയാള്‍ പൊട്ടിച്ചു കളയാം എന്നു തോന്നും.
രാമേട്ടന്‍ മുണ്ട് മാടിക്കുത്തിയാണ് വണ്ടിയോടിക്കുക.
കാറ്റില്‍ അതുയര്‍ന്നു മുകളിലോട്ട് കയറും.
ആ പോക്കു കാണുക ഞങ്ങള്‍ക്കെന്നും ഹരമായിരുന്നു.
രാമേട്ടന്റെ വണ്ടിയുടെശബ്ദം മറ്റ് വ്ണ്ടികളില്‍ നിന്നു എളുപ്പം തിരിച്ചറിയാം.
വണ്ടിയുടെ ബാക്കില്‍ വച്ചിട്ടുള്ള ഫ്ലാപ്പിലെ ഹോള്‍ സയലന്‍സറിനഡ്ജസ്ട്
ചെയ്തു വെക്കുന്നതു കൊണ്ടാണതു സാധിക്കുന്നത്.
രാമേട്ടനു രണ്ട് സിനിമാ തിയ്യേറ്ററുകള്‍ ഞങ്ങളുടെ ഗ്രാമത്തിനു തെക്കും
വടക്കുമായുണ്ട് .ഒരിടത്തു നിന്നു വണ്ടി സ്റ്റാര്‍ട്ട് ചെയ്താല്‍ മറ്റിടത്ത് കേള്‍ക്കാം.
ആയിടക്കു അദ്ദേഹം ഒരു പരീക്ഷണം നടത്തി . ഒറ്റ പ്രിന്റ് കൊണ്ട് രണ്ടു
തിയ്യേറ്ററിലും പടം കളിക്കുക..
അന്നൊക്കെ സിനിമക്കു മുന്‍പു ന്യൂസ് കാണിക്കാറുണ്ട് ഫിലിംസ് ഡിവിഷന്റെവക.
മാത്രമല്ല സിനിമ നാലു ഭാഗങ്ങളായാണു കാണിക്കാറ്.
ഒരു തിയ്യെറ്ററില്‍ ന്യൂസില്ലാതെ പടം കളിച്ചു[നാലില്‍ ഒരുഭാഗം]
അടുത്ത സ്ഥ്ലലത്ത് ന്യൂസ് കഴിയുമ്പോഴേക്കും ബുള്ളറ്റില്‍ പറന്നെത്തിക്കും.
അതായിരുന്നു പ്ലാന്‍.
ആദ്യത്തെ രണ്ടു ഭാഗം ഒരു തിയ്യേറ്ററില്‍ കളിച്ചു,രണ്ടാമത്തെ തിയ്യേറ്ററിലേക്കു
രണ്ടാമതു ഭാഗം കൊണ്ടു പോയപ്പോഴാണ് അബദ്ധം പറ്റിയത്.
രണ്ടാമത്തേതിനുപകരം അവസാന ഭാഗമാണു കൊണ്ടു പോയത്.
ഇന്റെര്‍വെല്‍ സമയത്തു പടം അവസാനിച്ചു.
ഹിന്ദി പടമായിരുന്നു ആദ്യത്തെ ഷോയായതു കൊണ്ടു പൊതു ജനത്തിനു
പടത്തെ ക്കുറിച്ചു യാതൊരു പിടിയുമില്ല.അവര്‍ ഇന്റെര്‍വെല്‍നു പുറത്തു
പോയിട്ടു പിന്നെ തിരിച്ചു വന്നില്ല..രാമേട്ടന്‍ മൂന്നാമതു റീലുമായി വന്നപ്പൊഴേക്കും
തിയ്യേറ്റര്‍ കാലി...ഓപ്പറേറ്റര്‍ അടുത്ത ഷോക്കുള്ള റിക്കാഡും വെച്ചു,,
പിറ്റെ ദിവസ്സം സ്ഥലത്തെ പീള്ളേര്‍ വന്നു പണം തിരികെ ചൊദിച്ചു,
രാമേട്ടന്‍ പറഞ്ഞു “അതു ഫ്ലാഷ് ബാക്കല്ലായിരുന്നൊ, നിങ്ങളെന്തിനാണു
എഴുന്നേറ്റുപോയത്”?..
പിന്നീടു പടം കഴിഞ്ഞ്പോകുമ്പൊള്‍,കാണികള്‍ രാമേട്ടനോട് ചോദിക്കും,
ഇതു “ഫ്ലാഷ് ബാക്കായിരുന്നോ’?

3 comments:

siva // ശിവ said...

നല്ല തമാശ...

ശ്രീ said...

എന്തായാലും രാമേട്ടന്റെ ബുദ്ധി കൊള്ളാം.
:)

അപ്പു ആദ്യാക്ഷരി said...

നന്നായി :)