വിജയന്‍ പിലിക്കോടിലേക്കു ട്രാന്‍സ്ഫറായി വന്നതിനു ശേഷമാണു ഞങ്ങളുടെ അടുപ്പില്‍ തീ പുകയാന്‍ തുടങ്ങിയത്.
ഞാനും സഹദേവനും ഒന്നിച്ചായിരുന്നു താമസം,ഇപ്പോള്‍ വിജയനും.
സഹദേവന്‍ തൊട്ടടുത്ത കള്ള് ഷാപ്പിന്റെ ഓണര്‍ കം മാനേജര്‍,വിവാഹിതനല്ല,കുടിക്കില്ല വലിക്കില്ല
കള്ള് വായിലെടുത്ത് തുപ്പിക്കളയും.മാനേജര്‍ ടെസ്റ്റ് ചെയ്തശേഷമാണല്ലൊ കള്ളു അളക്കുക,
കള്ളിന്റെ ഗുണമറിയാന്‍ നാക്കു തന്നെ ധാറാളം.
ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ഷാപ്പിലാണു ഊണ്‍.
വിജയന്‍ വിവാഹിതനാണു കുട്ടികളുമുണ്ട്.
മദ്യപനല്ല,വലിക്കില്ല,ചായക്കു പകരം വെള്ളച്ചായ കുടിക്കും.
കോഴിക്കൊട് വെസ്റ്റ് ഹില്ലില്‍ ആണു വീട്.
തരം കിട്ടുമ്പോഴൊക്കെയും കുട്ടികളെ കാണാനെന്നു പറഞ്ഞ് മുങ്ങും.
കുട്ടികളെ കാണാന്‍ മാത്രമാണോ പോകുന്നത്?
നിങ്ങള്‍ക്കതിപ്പൊള്‍ മനസ്സിലാകില്ലെന്നായിരിക്കും മറുപടി.
അറിഞ്ഞത് കല്ലാണം കഴിഞ്ഞു ഒരു മകനുണ്ടായപ്പോഴാണു.
പോയി വരുമ്പൊള്‍ കായ വറുത്തതും,കൊഴിക്കോടന്‍ ഹല്‍വയും കല്ലുമ്മകായ കൊണ്ടുള്ള വിഭവങ്ങളും
കൊണ്ടുവരും,പിന്നെ അടുത്ത പോക്ക് വരെ കുശാല്‍.
വിജയന്‍ ചായ കുടിക്കില്ലെങ്കിലും എനിക്കു ഇടക്കിടക്കു കട്ടന്‍ ഇട്ട് തരും.
കഴിയുന്നത്ര എല്ലാ ദിവസ്സങ്ങളിലും പായസ്സം വയ്ക്കും,
അരി,ഗോതമ്പ്,സേമിയ,പരിപ്പ്,പയര്‍,കടല,പിന്നെ
പഴം,ചക്ക,മാങ്ങ,മത്തങ്ങ അങ്ങിനെ എല്ലാം പായസ്സം ഉണ്ടാക്കനുള്ളതു തന്നെ.
നാട്ടിലെ ഏറ്റവും നല്ല സദ്യ ഉണ്ടു കഴിഞ്ഞാലും ഞാന്‍ വിജയന്റെ കയ്പ്പുണ്യം ഓര്‍ക്കും.
വിജയന്‍ എന്റെ ബോഡി ഗാഡ് പോലെയാണു.
ഷാപ്പില്‍ കള്ളടിക്കുമ്പോഴും എന്തെങ്ങിലും സംസാരിച്ച് അരികിലുണ്ടാകും..
ജീവിതമിങ്ങനെ സ്നേഹ”സുരഭിലവും യവ്വന തീഷ്ണവുമായിരിക്കെ”
എനിക്കൊരു തണ്ടല്‍ വേദന,ഒന്നുറങ്ങിയതിനു ശേഷമാണു തുടങ്ങുക.
ഉറക്കം നീട്ടാന്‍ വേണ്ടി കുടിയുടെ അളവു കൂട്ടി.
നല്ല കള്ള് ഫ്രീ ആയി കിട്ടിയാല്‍ ഏതു കുടിയാനും കുടിയനായിപ്പൊകുമല്ലൊ?.
വേദന കൂടിയതല്ലാതെ കുറഞ്ഞില്ല.
പിന്നെ ഒരു മാസം ലീവെട്ത്ത് വീട്ടില്‍ വന്നു
ആദ്യത്തെ കുറച്ചുദിവസം ഉറക്കം തീരെ ഇല്ല.
പിന്നെ ഉറക്കം മാത്രം രാത്രിയും പകലും...
കുടുംബ ഡോക്ടറെ കണ്ടു,പേടിക്കാതിരിക്കാനൊരു നൂലു ജപിച്ചു തന്നു,
വേദനസംഹാരിയുടെ ഒരു ചാര്‍ത്തും.,
വ്യായാമം വേണം,നീന്തലായാല്‍ ബഹു വിശേഷം.
വീട്ടില്‍ കുളമുണ്ട്.
പീലിക്കോടൊ?
കുറച്ചപ്പൂറം ഒരു കുളമുണ്ടൂ,കായല്‍ പോലെ.
തിരിച്ചുവന്നു തിരക്കിയപ്പോള്‍ വീണുകിട്ടിയതാണ്.
അസുഖം എനിക്കണെങ്കിലും എന്നോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടൂ അവരും നീന്താന്‍ തീരുമാനിക്കുന്നു.
രാവിലേ തന്നെ കുളക്കടവിലേക്ക്.
കുളക്കടവിലൊ പരിസരത്തൊ ആരുമില്ല.
പായല്‍ നിറഞ്ഞ്കിടക്കുന്ന നല്ല തണുത്ത വെള്ളം.
നിനച്ചിറങ്ങി ഇനി നീന്തി കയറുക തന്നെ.
തുടക്കം മുതലേ ഞാനായിരുന്നു മുന്നില്‍..
പിറകെ സഹദേവന്‍,
അക്കരെയെത്താന്‍ ഒരു പത്തു വാരയുള്ളപ്പൊള്‍ പുറ്കിലൊരു വല്ലാത്ത ശബ്ധം,
വിജയന്‍ നീന്താന്‍ പറ്റാതെ മുങ്ങി താഴുകയാണു..
എന്റെ കയ്കാലുകള്‍ തളര്‍ന്നു,തിരിച്ച്ചെന്നു വിജയനെ പിടിച്ചൂ കൊണ്ടുവരിക പ്രയാസം,
ഒരു കണക്കിനു നീന്തി കരപറ്റി കടവില്‍ പിടിച്ചുകിടന്നു.
സഹദേവന്‍ നീന്തിച്ചെന്നു വിജയനെ കൂട്ടികൊണ്ടൂവന്നു.
അതിനുശേഷം വിജയനില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി.
എന്നോടുള്ള അടുപ്പം കുറഞ്ഞ പോലെ, സഹദേവനോടു കൂടിയും.
ഇടക്കിടക്കു അയാള്‍ പറയും”സാറ് നല്ല നീന്തല്‍ക്കാരനാണ്,ഞാന്‍ കുട്ടികളെ കണാതെ മരിച്ചേനെ”.
വിജയന്റെ മനസ്സ് ഞാന്‍ വായിച്ചൂ ഞാന്‍ മനപ്പൂര്‍വം നീന്തിച്ചെന്നില്ല.
വ്ഷമത്തിന്നൊരറുതിയെന്നപോലെ എനിക്കു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നു.
വിജയന്‍ തന്നെയാണു കൊഴിക്കോടു നിന്നുഓര്‍ഡര്‍ കൊണ്ട് വന്നത്.
പിന്നീടു തിരക്കുള്ള ദിവസ്സങ്ങളായിരുന്നു,
പറശ്ശിനിക്കടവു മുത്തപ്പനും,മുച്ചിലോട്ട് ഭഗവതിക്കും നേര്‍ച്ചകള്‍ കഴിച്ചു വന്നു വിജയന്‍ പറഞ്ഞു
“ഇതുസാറിന്റെ അസുഖം മാറാന്‍ വേണ്ടി ഞാന്‍ നേര്‍ന്നതാണു.
,സാറ് പൊകുന്നതിനു മുന്‍പു ഇതല്ലാം ചൈയ്ത് തീര്‍ക്കണം” വിജയന്‍ തന്നെ
വീട്ടുവളപ്പിലെ വലിയ ഒരു വാഴക്കുല പണം കൊടുത്തു വാങ്ങി .പായസവും അടയും ഉണ്ടാക്കി ഞങ്ങള്‍ക്കു വിളമ്പി,
കോഴിക്കൊട് പോയി അലുവയും,കല്ലുമ്മക്കാ അച്ചാറും കൊണ്ടുവന്നു എന്നെ ഏല്‍പ്പിച്ചു.
ഗുരുവായൂര്‍ ബസ്സില്‍ കയറി എന്റെ അടുത്തു വന്നിരുന്നു.
യാത്രതിരിക്കുമ്മുന്‍പു ഞാന്‍ ചോദിച്ചു,
വിജയനു എന്നോട് വല്ല വിഷമവും ഉണ്ടൊ?
“സാറ് എനിക്കു അനിയനെപ്പോലെയാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഞാന്‍ മനസ്സില്‍ പറഞ്ഞു കഴിഞ്ഞ ജന്മം നമ്മള്‍ സഹോദരന്മാരായിരുന്നിരിക്കാം.
നന്ദി എല്ലാത്തിനും “എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.
Subscribe to:
Post Comments (Atom)
4 comments:
സോബി,
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ , പാരഗ്രാഫ് തിരിച്ചാല്‍ വായിക്കാന്‍ സൗകര്യമാകും , ഒന്നൂടെ കുറുക്കാനായാല്‍ :)
എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി..
avide kidakkatte athaa nannathu.
സുഹൃത്തുക്കളുമായുള്ള ആത്മ ബന്ധം മനസ്സിലാകുന്നു, മാഷേ...
:)
നന്നായിട്ടുണ്ട്
Post a Comment