Friday, February 1, 2008

ചേന്നന്‍ വേഴ്സസ് ജോക്കര്‍

ഞാന്‍ അന്നു ക്ഷേമോദയം സ്ക്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്നു.
വീട്ടില്‍ നിന്നു ഒരു കിലോമേറ്ററോളം ദൂരം വരും.പാടവും പറമ്പും
തോടും കടന്നാണ് പോക്കു വരവ്.വഴിക്കു ഒരു വലിയപറമ്പുണ്ട്
വടക്കും പടിഞ്ഞാറും നടവഴികള്‍,ഞങ്ങള്‍ വടക്കു നിന്നു കയറി
തെക്കേമൂലയില്‍ നിന്നു പടിഞ്ഞാറോട്ടിറങ്ങുന്നു.മാവും,പറങ്കിമാ
വും തുടങ്ങി എല്ലാ ഫല വ്രിക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്നു.വയ
സ്സായ ഒരു സ്ത്രീ മാത്രമാണവിടെ താമസ്സിക്കുന്നത്.മിക്ക സമയ
ത്തും വീടടഞ്ഞു കിടക്കും.ഭര്‍ത്താവ് സിലോണിലാണ്.കൊല്ല
ങ്ങള്‍ക്കുമുന്‍പ് പോയതാണ്,അവിടെ ഭാ‍ര്യയും കുട്ടികളും ഉണ്ടെ
ന്നാണറിവു.ചിലവിനുള്ള പണം അയച്ചു കൊടുക്കും.ഏറ്റവും ഒ
ടുവില്‍ മകളുടെ കല്യാണത്തിനു വന്നിരുന്നു.
മകളും കുട്ടികളും ഒഴിവു ദിവസ്സങ്ങളിലോ വെക്കേഷനിലോ
വരും,അപ്പോള്‍ മാത്രമാണു വീടുണരുക.പറമ്പില്‍ വീണുകിടക്കു
ന്നതെന്തായാലും ആള്‍ക്കാര്‍ കൊണ്ടു പൊകും.ഞങ്ങള്‍ക്കും സുഖ
മാണ്.മാങ്ങയും പേരക്കയുമല്ലാം പറിച്ചുതിന്നാം.തെക്കേവീട്ടില്‍
താമസ്സിക്കുന്ന ചേന്നനാണ് ശരിക്കും ഉള്ള ഉപഭോക്താവ്.വീണു
കിടക്കുന്നതുകൂടാതെ കയറിയും പറിച്ചെടുക്കും.വിറ്റു കള്ളും കഞ്ചാ
വും അടിക്കും.
പെട്ടെന്നൊരുദിവസ്സം സിലോണിലെ പൊറുതി മതിയാക്കി
കേശവേട്ടന്‍ വീട്ടില്‍ വരുന്നു.ഭാര്യയേയും കുട്ടികളേയും പേയ്ക് ചെ
യ്തു വെച്ചിട്ടുണ്ടെങ്കിലും കൂടെ കൊണ്ടു വന്നില്ല.തലമുടി ക്രോപ് ചെ
യ്തു കൊമ്പന്മീശയും വെച്ചു ഉണ്ടക്കണ്ണുകളുമായി മെലിഞ്ഞു കുറുതാ
യ ഒരു രൂപം.ഷര്‍ടും മുട്ടുവരെയുള്ള പാന്റും അതിനുമീതെ പഴയൊ
രു ഓവര്‍ കോട്ടും അതാണു വേഷം.ഒരു താക്കോല്‍ക്കൂട്ടം ,പേനാ
ക്കത്തി,നഖംവെട്ടി,ചെവിതോണ്ടി,പല്ലുകുത്തി മുതലായ മാരകാ
യുധങ്ങള്‍ അടങ്ങിയത് ഒരുകയ്യില്‍ .മറ്റേ കയ്യില്‍ എണ്ണയിട്ട് വ്രുത്തി
യാക്കിയ ഒരു എയര്‍ഗണ്ണും.പുറത്തിറങ്ങി നിന്നാല്‍ ഈച്ച പോലും
അതു വഴി പറക്കില്ല,ചേന്നനൊഴികെ.പൊതുജനം ഈ രൂപത്തി
നനുസരിച്ചു പേരു കൊടുത്തു വിളിക്കാന്‍ തുടങ്ങി”ജോക്കര്‍’.
തോക്കു വെറുതെ കൊണ്ടു നടക്കുന്നതാണു,പെല്ലറ്റില്ല,അതുകൊണ്ട്
പൊട്ടുമെന്ന പേടി വേണ്ട.ചേന്നനു ഈ രഹസ്യം അറിയാം,മറ്റുള്ള
വര്‍ക്കറിയുമൊ എന്നറിയില്ല.
ഒരു ദിവസ്സം കേശവേട്ടന്‍ ചേന്നനെ കളവ് മുതലു മായി പിടി
കൂടുന്നു,തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നു.ചേന്നന്‍ കഞ്ചാവിന്റെ
ലഹരിയിലായതു കൊണ്ടും തോക്കു പൊട്ടില്ലെന്നു ഉറപ്പുള്ളതുകൊണ്ടും
ഉടുമുണ്ട് പൊക്കികാണിക്കുന്നു.”ഠേ’ചേന്നന്റെ മുന്നില്‍ നിന്നൊരു
കഷ്ണം തെറിച്ചു പോയി.ചോരകൊണ്ടഞ്ചു കളീ.സമയത്തിനാസ്പത്രിയില്‍
എത്തിയതുകൊണ്ടു ചേന്നന്‍ രക്ഷപ്പെട്ടെങ്ങിലും എടുക്കാത്ത കാശ്
പോലെയായി.
കേസ്സ് നടന്നു,വടക്ക് ഒരിടത്തുനടന്ന ഇതേ പോലെയുള്ള സംഭവ
ത്തിന്റെ വിധിയുദ്ധരിച്ചു ചിലവൊന്നുമില്ലാതെ തള്ളിപ്പൊയ്.സംഭവസമ
യത്ത് ചേന്നന്‍ ഉടുത്തിരുന്ന കള്ളിമുണ്ടു പരിശോധിച്ചപ്പോള്‍ രക്ത്തക്കറ
യല്ലാതെ ഉണ്ട കൊണ്ടുള്ള തുള അതിലില്ലായിരുന്നു.
ഇതിന്റെ ക്ലൈമാക്സും അതിനു ശേഷമുള്ള സംഭവങ്ങളും വളരെ കൊല്ല
ങ്ങള്‍ക്കു ശേഷം പലരില്‍നിന്നും കിട്ടിയതാണ്.ചരിത്രത്തോടതു എത്ര
ത്തോളം നീതി പുലര്‍ത്തുന്നു എന്നറിയില്ല....

1 comment:

siva // ശിവ said...

I read it....interesting...