Tuesday, February 5, 2008

പെണ്ണു കാണല്‍

ഇരുമ്പനത്തെ ഒരു പകല്‍.ബ്രമ്മപുരം പനമ്പിള്ളിനഗര്‍ 110 കെവി ലൈനിന്റെ
പണി നടക്കുന്നു.ടവറുകള്‍ മിക്കവാറും നീര്‍ത്തിക്കഴിഞ്ഞു,വയര്‍ വലിയും കുറെ
കഴിഞ്ഞു.കേസ്സുകാരണം ഈ സൈറ്റിലെ പണി നീണ്ടു പോയതാണ്.പോലിസി
ന്റെ സാന്നിദ്ധ്യത്തിലാണു പണി തുടങ്ങി വെച്ചത്.ഇപ്പോള്‍ സ്റ്റബ് സെറ്റിങ്ങ് നട
ക്കുകയാണ്.നാലു കിണറുകള്‍ വാര്‍ത്ത് അതില്‍ കോണ്‍ക്രീറ്റ് നിറച്ചുകൊണ്ടിരി
രിക്കുന്നു.കടലില്‍ കല്ലിടുന്നതു പോലെ ഒരു പണി.നോക്കേണ്ട ചുമതല ദാസനും
എനിക്കുമാണ്.നോക്കിയതു കൊണ്ടും കാര്യമൊന്നുമില്ല.സിമന്റും മണലും നിറച്ച
ചാക്കുകള്‍ നിരത്തി വെച്ചിരിക്കുന്നു,ഏതാണു സിമന്റ് ഏതാണു മണല്‍ എന്നു
തിരിച്ചറിയുക പ്രയാസമാണ്.കോണ്ട്രാക്ട്രര്‍ സൂചന തന്നിരുന്നു മേലെ നിന്നുള്ള
സമ്മര്‍ദ്ദം കൊണ്ടു മാത്രമാണു ഞാന്‍ ഈ പണി ചെയ്യുന്നതു.ലാഭം ഉണ്ടയിട്ടല്ല.
എന്റെ പണിക്കാര്‍ വെറുതെ ഇരിക്കേണ്ടല്ലൊ.

ശരിയാണു ,എല്ലാം ചെറുപ്പക്കാര്‍,ചങ്കുറപ്പോടെ ചെയ്യേണ്ട പണിയാ
ണ്.കോണ്‍ക്രീറ്റുനിറച്ച ചട്ടിയുമായ് കിണറില്‍ മുങ്ങി മെല്ലെ താഴെയിട്ടു വരുന്നു.
ലൈന്‍ വലിക്കുകയാണെങ്കില്‍ അരയില്‍ കയര്‍ കെട്ടി ഇത്രയും ഉയരത്തില്‍ അവര്‍
കാണിക്കുന്ന വിരുതുകള്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കും.പലരും ചോദിക്കാറുണ്ട്
അവരെ ഇന്‍ഷുവര്‍ ചെയ്തിട്ടുണ്ടോയെന്നു.അപകടം പറ്റിയാല്‍ വേഗം ആസ്പ്പത്രി
യില്‍ എത്തിക്കാന്‍ പാകത്തില്‍ സൈറ്റില്‍ ഉണ്ടാകുന്ന വണ്ടിമാത്രമാണ് അവരുടെ
ഇന്‍ഷൂറന്‍സ്.

സൈറ്റിലെത്തിയാല്‍ ഭക്ഷണത്തിന്റെ കാര്യം ബുദ്ധിമുട്ടാണ്,ഏതെങ്കിലും
ഹോട്ടലില്‍ നിന്നു വാങ്ങിക്കും അടുത്ത വീടുകളില്‍ ഏതെങ്കിലിലും വച്ചു കഴിക്കും.
ദാസന്‍ ആ നാട്ടുകാരനാണു.അയാള്‍ക്കു പരിചയമുള്ള ഒരു വീട്ടിലാണു ഞങ്ങള്‍
ഉച്ചഭക്ഷണം കഴിക്കാറ്.അവിടെ പത്തുമുപ്പതുവയസ്സ് പ്രായം തൊന്നിക്കുന്ന ഒരു
സ്ത്രീയും അവരുടെ അഛനും മാത്രമാണുണ്ടായിരുന്നത്.അവരുടെ വിവാഹം കഴി
ഞ്ഞതാണ്.ഭര്‍ത്താവുമായി യോചിച്ചുപൊകാന്‍ പറ്റാത്തതുകൊണ്ടു വിവാഹ ബ
ന്ധം വേറ്പെടുത്തിയതാണ്.അഛന്റെ ചുമയും മൂളലും കേള്‍ക്കമെന്നല്ലാതെ ഞങ്ങ
ളിതുവരെ പുറത്തു കണ്ടിട്ടില്ല.

ഊണുകഴിഞ്ഞാല്‍ ദാസനു ഒരു മുറുക്കു പതിവുണ്ടു.എനിക്കും അതൊരു
ശീലമായി ,പുകയില കൂട്ടില്ലെന്നുമാത്രം.അന്നും ദാസന്‍ എനിക്കൊരു മുറുക്കാന്‍
തന്നു.കഴിച്ച ഉടനെ എനിക്കു തലചുറ്റും തളര്‍ച്ചയും തോന്നി.അവര്‍ തന്ന മോരും
കട്ടന്‍ ചായയും കഴിച്ചിട്ടൊരു കുറവും തോന്നിയില്ല.അവര്‍ എന്നെ ഒരു മുറിയില്‍
കിടത്തി.ദാസന്‍ പറഞ്ഞു”താന്‍ റെസ്റ്റെടുത്തു പതുക്കെ വന്നാല്‍ മതി,ഞാന്‍ സൈ
റ്റിലേക്കു പോകുന്നു”.ഞാനങ്ങിനെകിടന്നുറങ്ങിപ്പോയി.

ഉറക്കത്തില്‍ നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടുന്നതു പോലേയും തോന്നി.
കുറച്ചു വൈകി എഴുന്നേറ്റപ്പോള്‍ സമയം നാലായിരിക്കുന്നു.എന്റെ ഷര്‍ട്ടൂരി ഹാങ്ങ
റില്‍ ഇട്ടിരിക്കുന്നു.വീട്ടിനകത്തു ആരേയും കണ്ടില്ല.ഞാന്‍ സൈറ്റിലേക്കു വേഗം
നടന്നു,അവിടെയെത്തിയപ്പോള്‍ ദാസന്‍ ചോദിച്ചു’“നന്നായി ഉറങ്ങി അല്ലേ,
ക്ഷീണം മാറിയില്ലേ.’.അയാള്‍ എന്റെ നെഞ്ചിലും മുഖത്തും പറ്റിയ കണ്മഷിയുടേയും
കുങ്കുമത്തിന്റേയും പാടുകള്‍ ടവ്വല്‍ വാങ്ങി തുടച്ചു ഒരു കള്ളച്ചിരി ചിരിച്ചു.
ഞാന്‍ പറഞ്ഞു” ഇനി അവിടെ വെച്ചുള്ള ഊണിനു ഞാനില്ല” അരുതാത്തതെന്തോ
സംഭവിച്ച പോലെ’.

പിറ്റെ ദിവസ്സം ദാസ്സന്‍ പറഞ്ഞു “ആ സ്ത്രീ പുനര്‍വിവാഹത്തിനാലോചിക്കുന്നു,
നിങ്ങള്‍ ഒരു ക്രോണിക്ക് ബാച്ചിലറാണെന്നും,ആലോചനകള്‍ നടന്നു വരുന്നുണ്ടെന്നും.
ഞാനവരോടു പറഞ്ഞു.അവര്‍ക്കു നിങ്ങളെ ഇഷ്ടപ്പെട്ടു,നിങ്ങള്‍ക്കുകൂടീ ഇഷ്ടമായാല്‍
ഈ കല്യാണം നടത്താം”.പിന്നീട് ഞാനാസൈറ്റിലേക്കു പൊയിട്ടില്ല.

4 comments:

ശ്രീ said...

ഇങ്ങനെയും അപൂര്‍‌വ്വമായ ഒരു പെണ്ണുകാണല്‍‌, അല്ലേ?

പിന്നേം അവിടെ പോകാതിരുന്നതു നന്നായി.

akberbooks said...

പ്രാണനാഥന്‍ എനിക്കുനല്‍കിയ പരമാനന്ദം.............

വിനയന്‍ said...

കൊള്ളാം, അനുഭവകഥകള്‍ക്ക് എപ്പോഴും നല്ല ഒരു താളമുണ്ടാവും.നന്ദി

rathisukam said...

ഞങ്ങ നേരെ പറേണത്‌ നിങ്ങ വളച്ച്‌ പറണ്‌