പനാജി മഡ് ഗാവ് റോഡരുകില്‍ ജ്വാരിയിലായിരുന്നു വീട്.
വീടിന്റെ മുന്നിലാണു പനാജിയിലേക്കുള്ള ബസ് സ്റ്റോപ്പ്.
മുന്‍ വാതില്‍ തുറന്നു അകത്തു കടന്നപ്പോഴേക്കും പിന്‍ വാതിലില്‍ മുട്ട് കേട്ടു
കയ്യില്‍ പാക്കറ്റുമായ് പതിനാറുപ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി.
മിനിയും ഷര്‍ട്ടും വേഷം .നീണ്ട മുടി സ്കര്‍ട്ടിനും താഴെ കിടക്കുന്നു.
അവള്‍ അടുക്കളയിലേക്കു കയറി പാല്‍ പാക്കറ്റ് അകത്തു വെച്ചു,തിരിച്ചു
വന്നു ചോദിച്ചു”യാത്ര സുഖമായിരുന്നോ, വീട്ടിലെ വിശേഷങ്ങള്‍
എന്തല്ലാമാണ്”?.എന്റെ ബയോഡാറ്റകള്‍ അച്ഛനില്‍ നിന്നും മനസ്സിലാക്കി
യിട്ടുണ്ടാകും,പരിചയഭാവം കണ്ടപ്പോള്‍ ഞാനൂഹിച്ചു.
ചോദ്യം ഇംഗ്ലീഷിലായിരുന്നെങ്കിലും മലയാളത്തിലായിരുന്നു എന്റെ മറുപടി.
അതുകേട്ടവള്‍ പൊട്ടിച്ചിരിച്ചു.
അച്ഛന്‍ പറഞ്ഞു”അവള്‍ക്കു മലയാളം അറിയില്ല.ഇംഗ്ലീഷ്,ഹിന്ദി,മറാത്തി,
കൊങ്ങിണി ഇവയല്ലാം അറിയാം.മറുനാട്ടില്‍ വന്നാല്‍ ആദ്യം ചെയ്യേണ്ടതു
അവിടുത്തെ ഭാഷ പഠിക്കുകയാണ്,ഇവിടുത്തെ ഭാഷ കൊങ്ങണിയാണു,
അതവള്‍ നിനക്കു പഠിപ്പിച്ചു തരും”.
അവള്‍ വൈകിയിട്ടു വരാമെന്നു പറഞ്ഞു പോയി.
എനിക്കു പറ്റിയ അമളിയോര്‍ത്തു ഞാന്‍ ചിരിച്ചു,കണ്ടാല്‍ മലയാളിയാണെന്നേ
തോന്നൂ,പേരും മലയാളിയുടേത്,ലത.
വീടിനു പുറകുവശത്തൊരു വയല്‍,അതില്‍ പോര്‍ക്കും കോഴിയും മേഞ്ഞു
നടക്കുന്നു.വയലിനപ്പുറത്താണവളുടെ വീടു.
അവളുടെ ഡാഡി മരിച്ചിട്ടധികം നാളായിട്ടില്ല.അമിതമായ മദ്യപാനമാണു
കാരണം.ഗോവയില്‍ ഏറ്റവും വിലകുറഞ്ഞ സാധനമാണ് മദ്യം.
ഡെം പൊ കമ്പനിയിലായിരുന്നു ജോലി.
അവളുടെ ഡാഡിയും എന്റെ അച്ഛനും നല്ല അടുപ്പത്തിലായിരുന്നു.
മിലിട്ടറി കാന്റീനില്‍ നിന്നു കിട്ടുന്ന മദ്യമായിരുന്നു ഒരുകാര്യം.
ലതയുടെ ഡാഡിയുമായുള്ള അടുപ്പമാണു അവളെ വീട്ടിലെ ഒരംഗത്തെ
പോലെയാക്കിയത്.അവളുടെ വീടിനോട് ചേര്‍ന്നു ഒരു കടനടത്തുന്നുണ്ട്.
ഡാഡിയുള്ളപ്പോള്‍ തന്നെ ഒരുരസത്തിനു തുടങ്ങിയതാണ്,അതിപ്പോള്‍
ഒരു ജീവിത മാര്‍ഗ്ഗമായി.പഞ്ചിമില്‍ നിന്നു സാധനങ്ങള്‍ മൊത്തമായി
വാങ്ങിക്കൊണ്ടുവന്നു ചില്ലറയായി വില്‍ക്കുന്നു.വീട്ടിലേക്കു ആവശ്യമുള്ളതെ
ന്തെങ്കിലും പറഞ്ഞാല്‍ അവള്‍ കൊണ്ടു വരും.അധികവും പഴവും പച്ചക്കറി
കളുമാണു.ബാക്കിയല്ലാംകാന്റീനില്‍ നിന്നു വാങ്ങിക്കും.
രണ്ടുമുറികളും അടുക്കളയും വരാന്തയും ചേര്‍ന്നതാണു ഞങ്ങളുടെ
വീട്.വരാന്ത അടച്ചുകെട്ടി ഗ്രില്ല് വെച്ചിരിക്കുന്നു.ബസ്സ് കാത്തു നില്‍ക്കുന്നവ
രുടെ ശല്യം ഒഴിവാക്കനാണത്.എങ്കിലും ഗ്രില്ലില്‍ക്കൂടി അകത്തു നടക്കുന്ന
തവര്‍ക്ക് കുറെയൊക്കെ കാണാന്‍ കഴിയും.വീടിനോട്ചേര്‍ന്നു മറ്റൊരു
ക്വാര്‍ട്ടേഴ്സും കൂടിയുണ്ടു.അതില്‍ പട്ടാളക്കാരന്‍ ഗോപാലന്‍ നായരും ഭാര്യയും
താമസിക്കുന്നു.കല്യാണം കഴിഞ്ഞിട്ടു ഏറെക്കാലമായെങ്കിലും കുട്ടികളൊന്നു
മില്ല.അവര്‍അവരുടേതായലോകത്തിലാണ്.
സെട്രല്‍ കമ്മറ്റിയില്‍ നിന്നു ലോക്കല്‍ കമ്മറ്റിയിലേക്കുമാറ്റിയ
രാഷ്ട്രീയക്കരന്റേതുപോലെയായി എന്റെ അവസ്ഥ.പുതിയ ആളുകള്‍,
പുതിയ ഭാഷ ,എല്ലാം ഒന്നില്‍നിന്നുതുടങ്ങണം.കൂട്ടിനായി ഒരു മരുപ്പച്ച
യായി ലത.കേരളം പോലെ സുന്ദരമാണു ഗോവയും.ആളുകളുടെ സ്വഭാ
വത്തില്‍ കാര്യമാായ മാറ്റമുണ്ട്.ഹ്രുദയത്തില്‍ സ്നേഹവും നന്മയും ഉള്ളവര്‍.
വായില്‍ വിരല്‍ വെച്ചുകൊടുത്താലും കടിക്കാതെ തുപ്പിക്കളയുന്നവര്‍.
വളരെ വേഗത്തില്‍ ഞാന്‍ അവിടവുമായി ഇഴുകിച്ചേര്‍ന്നു.
അവിടത്തെ നിറവും രുചിയും നുരയുന്ന സ്നേഹവും ഞാനാസ്വദിച്ചു തുടങ്ങി.
ഒഴിവു സമയങ്ങളീല്‍ അവിടുത്തെ കാഴ്ചകള്‍ വരച്ചു നിറംകൊടുത്തു വരാന്ത
യില്‍ തൂക്കി.ബസ്സ് കാത്തു നിന്നവര്‍ അതൊക്കെ കണ്ടു രസിച്ചു.
അവരുടെ ആല്‍ബങ്ങളും,പഴയ പടങ്ങളും,കാരംബോഡുമൊക്കെ
നിറം മുക്കി വരച്ചു കൊടുത്തു.പകരം കാലങ്ങളോളം ഓര്‍ക്കാനുള്ള സമ്മാന
ങ്ങള്‍ അവരെനിക്കുതന്നു.
മൂന്നാലുമാസം പോയതറിഞ്ഞില്ല.ലതയുമായുള്ള അടുപ്പം മൂലം
കൊങ്ങണി ഭാഷയും കൂറെയേറെ വശമായി.ആണ്‍ പെണ്‍ ബന്ധങ്ങളില്‍
അതിരുകള്‍ വെക്കാത്തവരാണ് ഗോവന്‍സ്.വളരെ അടുത്തയാളോടെന്ന
പോലെയാണവള്‍ എന്നോടവള്‍ പെരുമാറിയിരുന്നത്.ദുരുദ്ദേശ്ശപരമായ
ഒരു സ്പര്‍ശം പോലുമവളനുവദിച്ചിട്ടില്ല.അതിനു ശ്രമിച്ചാല്‍ ഒച്ചവെക്കുകയോ
ഒഴിഞ്ഞു മാറുകയോ ചെയ്യും.മനസ്സ് വഴിവിട്ടു സഞ്ചരിച്ചപ്പോഴും ഞാന്‍ അതിരു
കള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.
ഇതിനിടയില്‍ എനിക്കൊരു ജോലികിട്ടി.സുവാരി ആഗ്രൊ
കെമിക്കത്സിന്റെ സൈറ്റില്‍ ഒരു കോണ്ട്രാക്റ്റ്കമ്പനിയില്‍.ഫയര്‍ അലാം
ആന്റ് കമ്മൂണിക്കേഷന്‍ സിസ്റ്റം ഇന്‍സ്റ്റല്ലേഷനാണു പണി.അതോടെ
എന്റെ ഒഴിവു സമയങ്ങള്‍ ചുരുങ്ങി.കാലത്തെ പോയാല്‍ വൈകിയാണ്
വീട്ടിലെത്തുക.ഞായറാഴ്ചകളിലെ ബീച്ചിലേക്കുള്ള യാത്രമാത്രമായി ലതയു
മായികൂടാനുള്ള അവസരം.അവള്‍ക്കു പതിനൊന്നാം ക്ലാസ്സിലേക്കുള്ള
പരീക്ഷയുടെ സമയവും. പരീക്ഷകഴിഞ്ഞു വെക്കേഷന്‍ ആയപ്പൊഴേക്കും
എന്റെ ജോലിയും കഴിഞ്ഞു.സൈറ്റിലെ പണികള്‍ തീര്‍ന്നപ്പോള്‍ ഒരു മാസം
മുപ്പതിനു എനിക്കു ശമ്പളവും പിരിച്ചുവിടല്‍ നോട്ടീസ്സും കിട്ടി.അവരുടെ
അടുത്ത വര്‍ക്ക് ഗുജറാത്തിലാണു,എനിക്കു താല്‍പ്പര്യം ഉണ്ടെങ്കില്‍ അവിടെ
ജോയിന്‍ ചെയ്യാം.
വീട്ടില്‍ വന്നു അച്ഛനോടു പറഞ്ഞപ്പോള്‍ നീ നാളെത്തന്നെ വീട്ടിലേ
ക്കു പോവുക.തിരികേവരുമ്പോഴേക്കും ഞാനെന്തെങ്കിലും ജോലി ശരിയാക്കി
വെയ്ക്കാം കുറെ നാളുകളായില്ലെ വീട്ടീല്‍ നിന്നു മാറി നിന്നിട്ടു എന്നമറുപടിയാണ്
കിട്ടിയത്.പിറ്റെ ദിവസ്സം പുറപ്പെടാന്‍ സമയമായപ്പോഴാണ് ലത വന്നത്.
“ഞാന്‍ വീട്ടീലേക്കു പോവുകയാണ്,എന്റെ ഇവിടുത്തെ ജോലി കഴിഞ്ഞു”
ഞാന്‍ പറഞ്ഞു.”ഇനി എന്നാണ് തിരികെ വരിക’ അവള്‍ ചോദിച്ചു.“
“ഒന്നും തീരുമാനിച്ചിട്ടില്ല’
“അവിടെ ചെന്നാല്‍ എന്നെ ഓര്‍ക്കുമോ’
“ചിലപ്പോള്‍ ഓര്‍ക്കും,അവിടെ നല്ലജോലി വല്ലതും ശരിയായാല്‍ പിന്നെ
മറന്നെന്നും വരും”.
“നിങ്ങള്‍ വന്നതിനു ശേഷം ഡാഡിയുടെ വേര്‍പാടിന്റെ വേദന ഞാന്‍ മറന്നു
ഇത്രയും പെട്ടെന്നതു ഇല്ലാതാകുമെന്നു ഞാനറിഞ്ഞില്ല”അവള്‍ പൊട്ടിക്കരഞ്ഞു.
പെട്ടെന്നവള്‍ മുറിയിലേക്കുകടന്നു എന്റെ കഴുത്തില്‍ കയ്യിട്ടു ചുണ്ടില്‍ ചുംബിച്ചു.
എന്റെ പിടി മുറുകും മുമ്പേ കുതറി മാറി നിന്നു പറഞ്ഞു,
“തിരികെ വരുമ്പോളിതു എനിക്കു മടക്കിത്തരണം”.
ആ ഒരൊന്നാണു എന്റെ രണ്ടാമതു ഗോവന്‍ യാത്രക്കൂള്ള പ്രചോദനമായത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment