ഇല.ബോഡിലെ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിവരുന്ന സമരം
നീണ്ടുപോയപ്പോള്‍,പോഷകസംഘടനക്കുവേണ്ടി പാര്‍ട്ടി എറ്റെടുത്തു.
പാര്‍ട്ടിയുടെ ശക്തിദുര്‍ഗ്ഗമായ ജില്ലയില്‍ സമരം ശക്തമായി.ഓരോ ദിവ
സവും മുങ്കൂട്ടി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി.പിക്കറ്റിങ്ങ്
വഴിയില്‍തടയല്‍,അട്ടിമറി,ഭീഷണി,ഇവയല്ലാം മുറയ്ക്ക് നടന്നു.
ഞങ്ങളുടേതിനുതൊട്ടാണു നേതാവിന്റെ താമസം.പുറമേ പ
രുക്കനാണെങ്കിലും ഉള്ളില്‍ നന്മയുള്ളവന്‍.ഭീഷണിയുടെ സ്വരത്തില്‍
സംസാരം.ഭാര്യയാകട്ടെ സ്നേഹസമ്പന്ന,സ്പെഷല്‍ എന്തുണ്ടാക്കിയാലും
ഒരോഹരി ഞങ്ങള്‍ക്കുള്ളത്.മൂത്തമകള്‍ പയ്യന്നൂര്‍ ഡിഗ്രിക്കു പഠിക്കുന്നു.
ഇളയത് മകന്‍.പത്തുവയസ്സിന്റെ വ്യത്യാസം,വൈകിയെത്തിയതുകൊണ്ടു
സ്നേഹക്കൂടുതല്‍,പേരു വിനയന്‍.മൂന്നില്‍ പഠിക്കുന്നു.സ്ക്കൂളില്ലാത്തപ്പോഴും
ഒഴിവു ദിവസ്സങ്ങളിലും ഞങ്ങളുടെ കൂടെ.ആവശ്യമുള്ളതൊക്കെ എടുത്തു
കഴിക്കും.പേന,പെന്‍സില്‍,പുസ്തകം എന്നിവ ചോദിക്കാതെതന്നെ
കൊണ്ടുപോകും.പുസ്തകം ഏട്ടി’ക്കുവേണ്ടിയാണു കൊണ്ടു പോകുന്നത്.
വിനയന്‍ അങ്ങിനെയാണു വിളിക്കുന്നത്,അതുകൊണ്ട് ഞങ്ങളും.
സമരം പാര്‍ട്ടിയേറ്റെടുത്ത സമയത്താണതുതുടഅങ്ങിയതു.
വടിവൊത്ത കയ്യക്ഷരത്തില്‍ ഒറ്റവരിക്കുറിപ്പ്,കറുത്ത മഷിയില്‍,പ്രിന്റി
ങ്ങ് തോറ്റുപോകുന്ന വിധത്തില്‍,പെങ്കുട്ടികള്‍ക്ക് ഇത്രയും നല്ല കയ്യക്ഷ
രം ഞാനാദ്യമായാണു കാണുന്നത്.’“ഇന്നു പിക്കറ്റിങ്ങ്’,’“നാളെ
വഴിയില്‍ തടയല്‍’.വായിച്ചുകഴിഞ്ഞ് മടക്കിത്തരുന്ന പുസ്തകത്തിന്റെ
ഏതെങ്കിലും പേജില്‍.അച്ഛന്റെ കയ്യില്‍ നിന്നു ചോര്‍ന്നു കിട്ടുന്നതാണ്.
അതൊന്നും തടയാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കിലും,അപകടങ്ങളി
ലൊന്നും ചെന്നു ചാടാതിരിക്കാന്‍ വളരെ സഹായമായി.
സമരം കഴിഞ്ഞിട്ടും കുറിപ്പു തുടര്‍ന്നു,കോളേജ് വിശേഷങ്ങള്‍,
അതെല്ലെങ്കില്‍ പുസ്തകത്തെക്കുറിച്ച്,അതുമല്ലെങ്കില്‍”ഇന്നത്തെ പായസം
ഞനുണ്ടാക്കിയതാണ്’.എല്ലാം ഒറ്റവരിയില്‍,ഒന്നിനും മറുപടി ആവശ്യമി
ല്ലാത്തവ.ബഷീര്‍,വീക്കെയെന്‍,എംടി,മാധവിക്കുട്ടീ എന്നിവര്‍ കഴിഞ്ഞു
ഒ വി വിജയന്‍,സേതു,മുകുന്ദന്‍ എന്നിവരിലേക്കു കയറിയപ്പോഴാണത്
സംഭവിച്ചത്.“എനിക്കു വിവാഹാലോചനകള്‍ വരുന്നു”.
പിന്നീട്ചെറുക്കനെക്കുറിച്ചുള്ള വിവരണങ്ങള്‍.”ചെറുക്കന്‍ ഇന്ദ്രന്‍സിനെ
പ്പോലിരിക്കുന്നു,”“മമ്മുക്കോയയെപ്പോലെ പല്ല്”“ചെറുക്കന്‍ കറുത്തിട്ടാണു
ദുബായിലാണു ജോലി’ അതുമല്ലെങ്കില്‍”വെളുത്തിട്ടാണു പക്ഷെ മുഖത്തു
രോമമില്ല’.ഓരൊ തവണയും എന്തെങ്കിലും കാര്യമുണ്ടാകും.
“ജയേട്ടനന്നെ വിവാഹം ചെയ്തുകൂടേ?”ആദ്യത്തെ ചോദ്യം.
ആചോദ്യത്തിനുമുന്നില്‍ ഞാന്‍ പരുങ്ങി.ഇതുവരെ ചിന്തിക്കാത്ത ഒരു കാ
ര്യം.ഏട്ടിക്കു പ്ലസ്സ് പോയന്റ്കളൊന്നുമില്ലെങ്കിലും കുറവുകളൊന്നുമില്ല.
എനിക്കെത്രയും പെട്ടെന്ന് വീട് പിടിക്കണം.വീട്ടുകാരുടെ എല്ലാ ആശയും
എന്നിലാണ്. ഈവിവാഹം എന്നെ ഇവിടെ തളച്ചിടും.മറുപടി മൌനത്തി
ലൊതുക്കി.പിന്നീട് എനിക്കുള്ളവിശേഷണങ്ങള്‍ ഒന്നൊന്നായ് വന്നു.
ഹ്രുദയത്തില്‍ തരി സ്നേഹമില്ലാത്തവന്‍,മറ്റുള്ളവരുടെ സ്നേഹം കാണാന്‍
കഴിവില്ലാത്തവന്‍,നീ ആരേയും വായിച്ചിട്ടില്ല,എന്നെ വെറുതെ വായിപ്പി
ക്കുകയായിരുന്നു.....പിന്നീട് വിനയന്‍ പുസ്തകങ്ങള്‍ കൊണ്ടു പോയില്ല.
ഞാനിവിടെ എത്തിയിയിട്ട് ഒന്നരക്കൊല്ലം കഴിഞ്ഞിരിക്കുന്നു,
താമസിയാതെ ഞാനിവിടെനിന്നു സ്ഥലം വിടും.ഏട്ടിയെക്കണ്ടു യാത്ര പറ
യാന്‍ പറ്റുമെന്നുപോലും തോന്നുന്നില്ല.വിനയനോട് ഞാന്‍ പറഞ്ഞിരുന്നു
എന്റെ തിരിച്ചു പോകലിനെക്കുറിച്ച്.പോരുന്നതിനു തലേ ദിവസ്സം ഏട്ടിയില്ലാ
ത്ത സമയത്ത് അച്ഛനേയും അമ്മയേയും കണ്ടു യാത്ര പറഞ്ഞു പോന്നു.
കോളേജ് വിട്ടുവന്നയുടനെ ഏട്ടിയും വിനയനും കൂടി വീട്ടില്‍ വന്നു.
പുസ്തകങ്ങള്‍ തിരഞ്ഞു അതില്‍നിന്നൊട്ത്തു.എന്റെ ആല്‍ബം തുറന്ന്
ഞാനും വിനയനും കൂടി നില്‍ക്കുന്ന ഫൊട്ടൊ ഇളക്കിയെടുത്തു പുസ്തകത്തില്‍
വെച്ചു.ഞാനിതൊന്നും കാണാത്തമട്ടില്‍ വാതിലില്‍ വന്നു പുറത്തോട്ടു നോ
ക്കി നില്‍ക്കുകയായിരുന്നു.പെട്ടെന്നുഏട്ടീ എന്റെ ഇടതു കയ്യിന്റെ നാലു വിരലു
കള്‍ കൂട്ടിപ്പിടിച്ചു.ഞാന്‍ ഒന്നും ചെയ്യാനാകാതെ മരവിച്ചു നിന്നു.
കുറച്ചുനേരത്തിനു ശേഷം എന്റെ കൈവിരലുകളോരോന്നായി വിട്ടു
പുസ്തകവുമെടുത്തവള്‍ പുറത്തേക്കോടി. ഏട്ടീ,ഏട്ടീ,എന്നു വിളിച്ചു വിനയന്‍
പുറകേ ചെന്നെങ്കിലും അവള്‍ തിരിഞ്ഞു നിന്നില്ല.പിറ്റേ ദിവസ്സം കാലത്ത്
വിനയന്‍ പുസ്തകം തിരികെ കൊണ്ടു വന്നു.ഞാന്‍ പേജുകള്‍ തിരക്കിട്ടുമറിച്ചു
നോക്കി.”കാത്തിരിക്കും അടുത്ത ജന്മത്തിലും” വീണ്ടും ഒരൊറ്റവരിക്കുറിപ്പ്.
Subscribe to:
Post Comments (Atom)
3 comments:
nice...I think you are writing from real life...your posts are so interesting....
ഒരുപാടിഷ്ടമായി..
ഇനിയും എഴുതുക
ആശംസകള്‍
ടച്ചിങ്ങ് ആണല്ലോ മാഷേ...
ഒന്നും ചെയ്യാനാകാത്ത അവസ്ഥ അല്ലേ?
:)
Post a Comment