വിരസ്സമായ ഒരു ഞായറിനെ എങ്ങിനെ സരസ്സമാക്കാമന്നു ചിന്തിച്ചിരി
ക്കുമ്പോഴാണു അശോകന്റെ വിളി.മറ്റൊന്നും ചിന്തിക്കില്ലെങ്കില്‍
ഇന്നത്തെ വയ്കുന്നേരം നമ്മള്‍ക്കൊന്നിച്ചാകാം.
അശോകന്‍ ഗല്‍ഫില്‍ നിന്നു വന്നതിനു ശേഷമുള്ള പരിചയമുള്ളു,
ഒറ്റക്കു പൊകാനൊരു മടി.ഞാന്‍ പറഞ്ഞു”എന്റെ കൂടെ കാര്‍ത്തുവുമുണ്ടാകും’
“വിത്ത് പ്ലഷര്‍” മറുതലമറുപടി.
കാര്‍ത്തു എന്നതു ഞാന്‍ വിളിക്കുന്ന ചുരുക്കപ്പേര്‍ ,മുഴുവന്‍ കാര്‍ത്തികേയന്‍
നായര്‍ ഫ്രം കൊല്ലം.കൊല്ലം വിട്ടവനു ഇല്ലം വേണ്ട എന്നതു പോലെ
കൊല്ലങ്ങളായി ഇവിടെ.ഒറ്റയായ താമസ്സത്തിന്റെ വിരസ്സത ഒഴിവാക്കാനാണു
ഞാനുമായുള്ള കമ്പനി.
വൈകിയിട്ട് ഒരോട്ടോ പിടിച്ചു ഞാന്‍ നായരുടെ വീട്ടിലെത്തുന്നു.
വീടു അകത്തുനിന്നു പൂട്ടിയിരിക്കുന്നു.ഞാന്‍ വാതിലില്‍ തട്ടി വിളിച്ചു”കാര്‍ത്തൂ,
കാര്‍ത്തൂ”.മറുപടി ഇല്ലാത്തതിനാല്‍ ഞാന്‍ പുറകുവശത്തേക്കു പോയി.
എന്നെ സഹായിക്കാനായി ഓട്ടൊ ഡ്രൈവര്‍ ഇറങ്ങി വന്നു വാതിലില്‍തട്ടി വിളി
തുടങ്ങി”ചേച്ചീ,കാര്‍ത്തുച്ചേച്ചീ”.പുറകില്‍നിന്നുവരുമ്പോഴേക്കും അയാള്‍ മറുപടി
യൊന്നും കിട്ടാത്തതിനാല്‍ അപ്പുറത്തെ ജനലിലും തട്ടി വിളിക്കുന്നുണ്ടായിരുന്നു,
ചേച്ചീ,കാര്‍ത്തുച്ചേച്ചീ”.ഞാന്‍ പറഞ്ഞു ആളിവിടെ ഇല്ല,വഴിയില്‍ നിന്നു കിട്ടും.
പോകുന്ന വഴിയില്‍ കാര്‍ത്തികേയന്‍ നായരെക്കണ്ടു.വണ്ടിനിറുത്തി കേറുന്നതിനി
ടയില്‍ ഡ്രൈവര്‍ ചോദിച്ചു”ഇയാളായിരുന്നൊ ഞാന്‍ കരുതി സാറിന്റെ ഭാര്യയായി
രിക്കുമെന്നു”.
അശോകന്റെ വീട്ടിലെത്തിയപ്പോള്‍ ഞാനാദ്യം പുറത്തിറങ്ങി നടന്നു.
കാര്‍ത്തികേയന്‍ ഓട്ടൊക്കാരനെ പിരിച്ചയക്കാന്‍ നിന്നു.അശോകന്‍ ഇറങ്ങി വന്നു
എന്നോടു ചോദിച്ചു”എവിടെ സാറിന്റെ ഭാര്യ ?എന്റെ മിസ്സിസ്സ് പരിചയപ്പെടാനിരി
ക്കയാണ്. ഞാന്‍ കാര്‍ത്തികേയന്‍ നായരെ ചൂണ്ടി പറഞ്ഞു”ഇതാണു കാര്‍ത്തു
പരിചയമായതില്‍പ്പിന്നെ ഞാനങ്ങിനെയാണ് വിളിക്കുന്നത്.”..............
Sunday, February 24, 2008
Subscribe to:
Post Comments (Atom)
1 comment:
:)
Post a Comment