അരിയും ഉണക്കമീനും ഗള്‍ഫ് നാട്ടില്‍ വിറ്റു കാശായപ്പോള്‍ തോന്നിയതാണു
ഒരു ഹോസ്പ്പിറ്റല്‍,ഉള്‍വിളിപോലെയാണു തുടക്കം.
നിലക്കാത്ത വൈദ്യുതിക്കു വേണ്ടി ഒരു ട്രാന്‍സ് ഫോര്‍മര്‍,സ്റ്റാന്റ് ബൈയായി
ഒരു ജനറേറ്റര്‍ ,എല്ലാം മുറപോലെ.
ഡീസലിന്റെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ അതു കഴിയുന്നത്ര കുറച്ചുപ
യോഗിക്കുകയാണല്ലോ വഴി.കരണ്ടു പോയാല്‍ യം.ഡി.ഇല.ഓഫീസില്‍
വിളിച്ചുപറയും,വണ്ടിവിട്ടുതരാം കഴിയും വേഗം കരണ്ടു തരണം.
ചിലപ്പോള്‍ ആംബുലന്‍സായിരിക്കും വരിക.
അപകടം അല്ലെങ്കില്‍ ഗുരുതരമായ അവസ്ഥ അതുമല്ലെങ്കില്‍ മരണം,
ആംബുലന്‍സ് കാണുമ്പോള്‍ നമ്മളുടെ മനസ്സില്‍ വരിക അതൊക്കെയായിരിക്കും.
അതില്‍കയറി യാത്ര ചെയ്യുക പലര്‍ക്കും വിഷമമുള്ള കാര്യമാണ്.
ഒരു ദിവസം ആംബുലന്‍സുമായി ഞങ്ങള്‍ കരണ്ട് ശരിയാക്കാന്‍
പുറപ്പെടുന്നു.കേടായഭാഗം ഓഫ് ചെയ്തു.ബാക്കി ഭാഗത്ത് കരണ്ട് കിട്ടണമെങ്കില്‍
സബ് സ്റ്റേഷനുമായി ബന്ധപ്പെടണം.അന്നു മൊബൈല്‍ ഫോണ്‍ പ്രചാരത്തിലാ
യിട്ടില്ല,ലാന്റ് ഫോണാണെങ്കില്‍ വളരെ കുറവും.ഫോണുള്ള വീടു നോക്കി
ആംബുലന്‍സ് വിട്ടു.വീടിന്റെ ഗേറ്റില്‍ ആംബുലന്‍സ് നിര്‍ത്തി ,ഞാന്‍ വീട്ടിലേക്കു
നടന്നു.പെട്ടെന്നു വീട്ടില്‍ നിന്നു കൂട്ടു നിലവിളി ഉയര്‍ന്നു.
അയല്‍ക്കാര്‍ ഓടിവന്നു.ആംബുലന്‍സിനു ചുറ്റും കൂടി.ചിലര്‍ ഉള്ളിലേക്കുഎത്തി
നോക്കി.പേടിച്ചുപോയഞാന്‍ ഒരു പരിചയക്കാരനോട് തിരക്കി.
അയാള്‍ പറഞ്ഞു”ആ വീട്ടിലെ ഒരാള്‍ ഗുരുതരമായ അവസ്ഥയില്‍ ആസ്പ്പത്രി
യിലാണ്,പെട്ടെന്നു ആംബുലന്‍സ് കണ്ടപ്പോള്‍ വീട്ടുകാര്‍ ഭയന്നു കരഞ്ഞതാണ്.“
വിശദീകരണത്തിനൊന്നും നില്‍ക്കാതെ ഞാനാംബുലന്‍സില്‍ക്കയറി
ഫോണുള്ള അടുത്ത വീടു ലാക്കാക്കി വിട്ടു.
Saturday, March 1, 2008
Subscribe to:
Post Comments (Atom)
1 comment:
:)
Post a Comment