I never dit it....never...
വര്‍ഗ്ഗീസിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണു ഞാനങ്ങോട്ട് ചെന്നത്.
ഒരു സായിപ്പ് വര്‍ഗ്ഗീസിന്റെ കയ്യില്‍ നിന്നു ക്യാമറ പിടിച്ചു വാങ്ങാന്‍
ശ്രമിക്കുന്നു.സായിപ്പിന്റെ ഗേള്‍ഫ്രെന്റിന്റെ ബിക്കിനിയിലുള്ള ഫോട്ടോ
ഒളിഞ്ഞു നിന്നെടുത്തതാണു പ്രശ്നം.ക്യാമറയിലെ ഫിലിം റോളില്‍
കുറഞ്ഞൊന്നിനും സായിപ്പ് വഴങ്ങുന്ന ലക്ഷണമില്ല.ഞാന്‍ വര്‍ഗ്ഗീസിന്റെ
കയ്യില്‍നിന്നു ക്യാമറ വാങ്ങി എന്റെ കീശയില്‍ തിരുകി.
തീരെ നന്നല്ലാത്ത കുറേ തെറികള്‍ വിളിച്ചുകൊണ്ടു സായിപ്പ് മാനേജര്‍ക്കു
പരാതി കൊടുക്കുവാന്‍ പോയി.പെട്ടെന്നു തന്നെ ഞാന്‍ ക്യാമറയിലുണ്ടാ
യിരുന്ന ഫിലിം റോള്‍ മാറ്റി വേറൊന്നു ലോഡ് ചെയ്തു.
ബോള്‍ഗാട്ടിയിലേക്കുള്ള ഒരു ട്രിപ്പ് വയ്പ്പിന്‍ ഇല.സെക്ഷന്‍
അസി.എഞ്ചിനീയര്‍ ജോയ് അറേഞ്ച് ചെയ്തതാണ്.പാലസിലേക്കുള്ള
പവര്‍ സപ്പ്ലെ ഈ സെക്ഷെനില്‍ നിന്നാണ്.കേടുപാടുകള്‍ വന്നാല്‍
തീര്‍ക്കാന്‍ ഒരു ബോട്ടുകൂടിയുണ്ട്.അതിലായിരുന്നു യാത്ര.ആപ്പിസിന്റെ
വടക്കു ഭാഗത്തുള്ള കനാലില്‍ നിന്നായിരുന്നു തുടക്കം.
അതിഥികളുടെ മനസ്സ് കണ്ടറിഞ്ഞു സല്‍ക്കരിക്കാനുള്ള ജോയ് സാറിന്റെ
കഴിവ് ഒന്നു വേറെയാണു,അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ ആതിഥ്യം
എന്നും ഞങ്ങള്‍ക്കൊരു ഹരമായിരുന്നു.എല്ലാം ആവശ്യമനുസരിച്ചു
ജോയിയുടെ വിശ്വസ്തന്‍ കൂടിയായ വര്‍ഗ്ഗീസ് കരുതിയിരുന്നു.
ചീനവലകള്‍ നിഴല്‍ വിരിച്ച കായലില്‍ക്കൂടി ബോള്‍ഗാട്ടിയിലേക്കു.
അങ്ങു ദൂരെ കൊച്ചിതുറമുഖത്ത് നങ്കൂരമിട്ട കപ്പലു കളുടെ നിരകള്‍.
പാലസിലെ എല്ലാവരുമായും ജോയിക്കു നല്ല ബന്ധമായിരുന്നു,
അതു മുതലാക്കി ഞങ്ങല്‍ യതേഷ്ടം വിഹരിച്ചു.അതിനിടയിലായിരുന്നു
ഇങ്ങിനെയൊരു സംഭവം.മാനേജര്‍ ജോയിയെ അങ്ങോട്ടു വിളിപ്പിച്ചു.
കാര്യങ്ങള്‍ തിരക്കി.വര്‍ഗ്ഗീസ്സിന്റെ മൊഴിയനുസരിച്ചു അങ്ങിനെയൊന്നു
നടന്നിട്ടില്ലെന്നു പറഞ്ഞു.മാനേജറും സായിപ്പും ഒരുവിധത്തിലും ത്രിപ്ത
രായിരുന്നില്ല.സായിപ്പിനെ മെരുക്കാന്‍ നാന്നായി പണിപ്പെടേണ്ടിയും
വന്നു.വിദേശികളോട് മോശമായി പെരുമാറിയാലുള്ള അവസ്ഥ മാനേ
ജര്‍ വിവരിച്ചു“.നിങ്ങളുടെ ആള്‍ക്കാരില്‍നിന്നു ഇങ്ങിനെയൊരു പെരുമാറ്റം
പ്രതീക്ഷീച്ചതല്ല”.
സമയം കളയാതെ ഞങ്ങള്‍ ബോട്ട് ബ്രോഡ് വെ ലാക്കാക്കി
വിട്ടു.വര്‍ഗ്ഗീസ് കുറെയേറെ മദ്യവുമായാണു തിരികെ വന്നത്.നിറം മങ്ങിയ
യാത്രയെ തിളക്കമുള്ളതാക്കാന്‍ ബോട്ട് കായലില്‍ തലങ്ങും വിലങ്ങും
ഓടീച്ചു.തിരിച്ചെത്തിയപ്പോള്‍ ജോയി പറഞ്ഞു ഫോട്ടോ പ്രിന്റ് എടുത്തു
എനിക്കുകൂടി കാണിച്ചു തരണം.നമ്മളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റു
ണ്ടോയെന്നറിയണമല്ലോ.പ്രിന്റെടുത്തു നോക്കിയപ്പോല്‍ മദാമ്മ അതി
ലുണ്ട്.അതൊഴിവാക്കിയാണു ഞാന്‍ ജോയിയെ കാണിച്ചത്.
പെട്ടെന്നു തോന്നിയ ഒരു കുസ്രുതി ഒരാളുടെ വിശ്വസ്ഥതക്കു കുറവു വരു
ത്തരുതല്ലൊ.വര്‍ഗ്ഗീസ് എന്റെയരികില്‍ വന്നു സ്വകാര്യമായി തിരക്കി
“അതതിലില്ലേ?.”
"never......."
അയാള്‍ വിശ്വാസം വരാതെ ചിരിച്ചു.
Subscribe to:
Post Comments (Atom)
2 comments:
കൊള്ളാം... നാക്കും, കൂട്ടുകാരും നന്നല്ലെങ്കില്‍ നമുക്ക് വെറുതേ തല്ലു വാങ്ങിത്തരും. സൂക്ഷിച്ചോ...
:)
Post a Comment