താടീ,ഞാന്‍ ഗോപന്‍,നാളെ ഗുരുവായൂര്‍ വരണം.
മകന്റെ ചോറൂണ്.ഭാര്യയും അമ്മയും കൂടെ കാണും.
തിരുവനന്തപുരത്തെ ജോലിക്കാലം മുഴുവന്‍ ഞാന്‍
താടിയിലായിരുന്നു,അങ്ങിനെ വീണു കിട്ടിയതാണീ
പേര്.സഫാരി സൂട്ടില്‍ എന്നും ഓഫീസില്‍ വരുന്ന
വെളുത്തു സുന്ദരനായ ഗോപന്‍,സജ്ജയ്യ് ദത്തിന്റെ
ഒരു മിനി പതിപ്പ്.ചിരിച്ചുകൊണ്ടല്ലാതെ ഗോപനെ
കാണുക അസാദ്ധ്യം.സ്നേഹം നിറഞ്ഞ വ്യക്തിത്വ
ത്തിന്റെ ഉടമ.സിഗരറ്റു വലിയാണു ഹോബി,ഒന്നില്‍
നിന്നു മറ്റൊന്നിലേക്കു കയറും.കീശയില്‍ എപ്പോഴും
ഒന്നിലധികം പേക്കറ്റുകള്‍ കാണും.കണ്ടിനുവിറ്റി
നഷ്ടപ്പെടരുതല്ലോ.
ത്രിശ്ശൂരിലേക്കു മാറ്റമായതിനാല്‍ എനിക്കു ഗോപന്റെ
കല്ല്യ്യാണം കൂടാന്‍ കഴിഞ്ഞില്ല.ഭാര്യ സുന്ദരിയാണു.
ഗോപന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ നിറം കുറഞ്ഞ പോലെ.
സ്വല്‍പ്പം കുടവയര്‍,കണ്ണുകള്‍ക്കു താഴെ കറുത്തനിഴല്‍,
ഇത്രയുമാണ് ഗോപനിലുള്ള മാറ്റം.അമ്പലത്തിനകത്തേക്കു
പോകാതെ ഗോപന്‍ പുറത്തുനിന്നു.ഞാന്‍ പറഞ്ഞു“
“ അഛന്റെ മടിയിലായിരിക്കണം മകന്റെ ചോറൂണ്”
‘അവന്‍ അമ്മുമ്മയുടെ മടിയിലിരുന്നു ഉണ്ടു കൊള്ളൂം”
അയാള്‍ പറഞ്ഞു.എന്തായിരിക്കും ഈ മനം മാറ്റത്തിനു
കാരണം.അമ്പലത്തിനോടു അലര്‍ജി ഉള്ളതായി എനിക്കു
തോന്നിയിട്ടില്ല.ഞങ്ങളൊരുമിച്ചു പല്‍മനാഭ സ്വാമി ക്ഷേത്ര
ത്തില്‍ രാത്രി ഉറക്കമൊഴിച്ചു കഥകളി കണ്ടിട്ടുണ്ട്,പഴവങ്ങാടി
ഗണപതിയുടെ നടയില്‍ തേങ്ങായുരുട്ടിയുണ്ട്.
ഒഴിവുദിവസ്സങ്ങളില്‍ പാല്‍ക്കുളങ്ങരയുള്ള ഗോപന്റെ വീട്ടില്‍
കൂടും.വീട്ടില്‍ അമ്മ മത്രമേയുള്ളു,അഛന്‍ നേരത്തെ മരിച്ചു പോ
യിരുന്നു.തിരുവോന്തിരത്തിന്റെ മുക്കിലും മൂലയിലും കറങ്ങുമ്പോള്‍
അയാള്‍ വിവാഹത്തെക്കുറിച്ചു സംസാരിക്കാറുണ്ട്.ഭാവി വധുവിനെ
ക്കുറിച്ചും വിവഹത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും അയാള്‍ക്ക്
മധുരമുള്ള സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു.പലപ്പോഴായി പറഞ്ഞ കാര്യ
ങ്ങള്‍ ഒന്നിച്ചു ചേര്‍ത്തു നോക്കി.എവിടെയാണ് അല്ലെങ്ങില്‍ ആര്‍
ക്കാണ് കുഴപ്പം സംഭവിച്ചത്?.
അപ്പോഴാണ് ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട
ത്.ഒരു യാചകന്‍ ആലിന്‍ ചുവട്ടില്‍ തോര്‍ത്തു വിരിച്ചു അതില്‍ നാ
ണയങ്ങള്‍ നിരത്തി ഒരറ്റത്തായി ചമ്രം പടഞ്ഞിരിക്കുന്നു.
അയാള്‍ നേരത്തേ വാങ്ങി വെച്ചിരുന്ന ഒരു സിഗരറ്റെടുത്ത് കൊള്ളി
പരതി കൊളുത്തി.തനിക്കു കിട്ടിയ അപുര്‍വ്വ സൌഭാഗ്യം ആസ്വതി
ച്ചുകൊണ്ടു ഓരോ കവിളുകളായി പുകയെടുത്തു വലയങ്ങളായും,
മൂക്കില്‍ക്കൂടിയും എങ്ങോട്ടെന്നില്ലാതെയും ഊതിവിട്ടു രസിച്ചു.
പരിസരം മറന്ന ഈ പ്രവര്‍ത്തി കണ്ടു ഞാന്‍ പറഞ്ഞു”നോക്കൂ
ഗോപാ,അയാള്‍ എത്ര ആസ്വദിച്ചാണതു വലിക്കുന്നാതു,
ജീവിതവും അങ്ങിനെ ഒക്കെയാണ് എരിഞ്ഞു തിരുന്നതിനു മുന്‍പ്
അതിന്റെ രസവും മണവും ആസ്വദിക്കുക.”
തീ കയ്യ് പൊള്ളിക്കുന്നതുവരെ അയാള്‍ അതു തുടര്‍ന്നു,
ഒടുവില്‍ മനമില്ലാ മനസ്സോടെ അതു വലിച്ചെറിഞ്ഞു.
ഗോപന്‍ അയാളെ കണ്ണെടുക്കതെ നോക്കി നില്‍ക്കുകയായിരുന്നു.
ഒടുവില്‍ കീശയില്‍ നിന്നു സിഗരറ്റു പാക്കുകള്‍ പുറത്തെടുത്തു
യചകന്റെ തോര്‍ത്തിലേക്കിട്ടുകൊണ്ടു ഭഗവാന്റെ മുന്നിലേക്കു
നടന്നു..
Wednesday, March 12, 2008
Subscribe to:
Post Comments (Atom)
1 comment:
എന്തായിരുന്നു ഗോപനു സംഭവിച്ചത്? വിഷാദ രോഗമോ? ഇപ്പോഴത്തെ അവസ്ഥ എന്ത്?
Post a Comment