Sunday, February 3, 2008

എസ്കേപ്പ്

മേത്തന്‍,പോത്തു,വണ്ടിക്കാരന്‍ ഇവര്‍ക്ക് വിവരം കുറവാണെന്നാ‍ണു
മജീദ് പറയുക.ഇവര്‍ക്കു രണ്ടു പേര്‍ക്കുമിടയില്‍ എന്തിനാണൊരു
പോത്ത് എന്നു ചോദിച്ചാ‍ള്‍,പോത്തു അദ്ധ്വാനിക്കുന്നവരുടെ വര്‍ഗ്ഗത്തില്‍
പെട്ടതാണു.അദ്ധ്വാനി പണം ചോദിച്ചു വാങ്ങും.പോത്ത് കൂലിക്കു
ഭക്ഷണം എന്ന നിലയില്‍ പണിയുന്നു അതു മാത്രമേ വ്ത്യാസം ഉള്ളു.
ഇപ്പോല്‍ എന്റെ കാര്യമെടുക്കു രാവിലെ മുതല്‍ വൈകുന്നേരം വരെ
വണ്ടിയോടിച്ചാല്‍ മാസാവസാനം എന്താണു കിട്ടുക?രണ്ടായിരം രൂപ
അതില്‍ ബീഡി ചായ ബസ്സ് കൂലി കഴിച്ചെന്തു ബാക്കിയുണ്ടാകും?
മജീദ് ജനിച്ചതും വളര്‍ന്നതും മറാത്തയിലാണു,ക്ലാസ്സ് പതിനൊന്നു
വരെയും ഡ്രൈവിങ്ങുംപഠിച്ചതു മറാത്തിയിലാണ്.പ്രായപൂര്‍ത്തിയായപ്പോള്‍
സുന്ദരിയായ ഒരു ഹിന്ദു പെണ്ണിനേയും കൊണ്ടു കേരളത്തിലേക്കു പോന്നു.
ഇവിടെ വന്നു വാടകക്കൊരു വീടെടുത്തു പെണ്ണിന്റെ ആഭരണങ്ങള്‍ തീരും
വരെ സുഖമായി ജീവിച്ചു.ഒടുവില്‍ ഒരു കുഞ്ഞുണ്ടായപ്പോഴാണു ജോലിയെ
ക്കുറിച്ചോര്‍ത്തത് അപ്പൊഴേക്കും കടം കയറിത്തുടങ്ങിയിരുന്നു.
മജിദ് അല്‍പ്പം വൈകിയാണ് ഓഫീസില്‍ വരിക.വന്നയുടനെ ബക്ക
റ്റെടുത്തു റോഡിലെ പൈപ്പില്‍ നിന്നു വെള്ളം കോരി വണ്ടിയുടെ മുഖത്തും
ബോഡിയിലും വീശിയൊഴിക്കുന്നു.സിറ്റിന്നടിയില്‍ നിന്ന് തോര്‍ത്തെടുത്തു
തുടക്കുന്നു. പിഴിഞ്ഞ് സീറ്റും സ്റ്റിയറിങ്ങും വ്രിത്തിയാക്കുന്നു.ബാറ്ററിയും
റേഡിയെറ്ററും ചെക്ക് ചൈയ്ത് സ്ടിയറിങ്ങ് തൊട്ടു വണങ്ങി വണ്ടി സ്റ്റാര്‍ട്ടാക്കി
റൈസ് ചെയ്തു പുറ്ത്തേക്കു എടുത്തിടുന്നു.ഹാഫ് ഡോറിനു മുകളില്‍ക്കൂടി
തല നീട്ടി പറയുന്നു”വണ്ടി റെഡി’.
“എന്തൊക്കെയുണ്ടു മജീദേ വിശേഷങ്ങള്‍?’
വണ്ടിയുടെ മലവും മൂത്രവും തുടച്ച് നടക്കുന്നവര്‍ക്കെന്തു വിശേഷം സാറെ?
വിശേഷങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.പ്ക്ഷെ മജിദ്
തുടര്‍ന്നു,”കാലത്തേ ഭാര്യക്കു സുഖമില്ലായിരുന്നു അതാണു വരാന്‍ വൈകി
യത്”. വൈകി വരുന്ന്തിനുള്ള ഒരു എക്സ്യൂസ്സായിട്ടാണല്ലാവരും അതിനെ
കരുതിയത്.കാര്യം ശരിയായിരുന്നെന്നു പിന്നീടാണ് മനസ്സിലായത്.
കുഞ്ഞുണ്ടായതിനു ശേഷം അയാളുടെ ഭാര്യക്കു സമനില തെറ്റിയ പോലെ
യായി.അവള്‍ കുഞ്ഞിനെ മാത്രം നോക്കി നടക്കും.വീട്ടുകാര്യങ്ങളിലൊന്നും
തീരെ ശ്രദ്ധ ഇല്ലാതായി. അയാള്‍ വീട്ടുകാര്യങ്ങളല്ലാമേറ്റെടുത്തു.
വണ്ടിയോടിക്കാത്ത സമയങ്ങളില്‍ അയാള്‍ മറ്റുള്ളവരെ ഓഫീസ്
ജോലിയില്‍ സഹായിച്ചു.ഓഫീസിലെ എല്ലാ ഫങ്ങ്ഷനുകളിലും അയാള്‍
പങ്കു ചേര്‍ന്നു.മദ്യപിക്കാത്ത അയാള്‍ മദ്യപാനിയായി മാറി.ഒരു ദിവസം
വൈകി ഒരു ജീവനക്കാരനെ വീട്ടില്‍ കൊണ്ടു വിടാന്‍ പോയി.അവിടെ നിന്ന
യാള്‍ നന്നായ് മദ്യപിച്ചിരുന്നു.രാത്രിപോരുന്ന വഴിയില്‍ വണ്ടി ഒരു ബൈ
ക്കുമായിക്കൂട്ടിയടിച്ചു.അയാള്‍ക്കും വണ്ടിക്കും ഒന്നും പറ്റിയില്ലെങ്ങിലും
ബൈക്കുകാരന്റെ സ്ഥിതിമോശമായിരുന്നു.നാട്ടുകാരുടെ മര്‍ദ്ദനത്തില്‍
നിന്നു ഒഴിവാകാന്‍ അയാള്‍ വണ്ടിയില്‍നിന്നിറങ്ങി ബോധം നഷ്ടപ്പെട്ടവ
നേപ്പോലെ കമഴ്ന്നടിച്ചു കിടന്നു.ഓടിക്കൂടിയ നാട്ടുകാര്‍ പല പണി
നോക്കിയെങ്കിലും അയാളെ എഴുന്നേല്‍പ്പിക്കാന്‍ പറ്റിയില്ല.ദേഷ്യം
പൂണ്ട നാട്ടുകാര്‍ അയാളുടെ കാല്പാദം സിഗരറ്റു വെച്ചു പൊള്ളിച്ചു.
ഒടുവില്‍ പോലിസെത്തി അയാളെ കൊണ്ടുപോയി.പിറ്റെ ദിവസ്സം
ഞങ്ങള്‍ ചെന്നു ജ്യാമ്യത്തിലെടുത്തു. കുറച്ചു നളേക്കു അയാള്‍
ജോലിക്കു വന്നില്ല.കോണ്ട്രാക്ടര്‍ അയാളെ ജൊലിയില്‍ നിന്നും ഒഴിവാ
ക്കുകയും ചൈയ്തു.
പിന്നീടയാള്‍ കടമെട്ത്ത് ഒരു സെക്കനാന്റ് ടെമ്പൊ വാങ്ങി.
പലപ്പൊഴും ഞാന്‍ അയാളെ കണ്ടിരുന്നു.ചിലപ്പോള്‍ ടെമ്പൊയോടു
കൂടിയും ചിലപ്പോള്‍ അതില്ലാതെയും. ഓട്ടം കുറവായിരുന്നു. ആക്സിടന്റി
ന്റെ കേസ്സ് നടക്കുന്നുണ്ടയിരുന്നു.വിധി പറയുന്നതിന്റെ തലേ ദിവസ്സമാണത്
സംഭവിച്ചത്.ടെമ്പൊ തീ പിടിച്ച് മജീദ് മരിച്ചു.അതൊരാക്സിടന്റാണോ അതോ
ആല്‍മഹത്യയാണോ ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല.
കുറെ ദിവസ്സമ്മുന്‍പേതുടങ്ങി അയാള്‍ കാനില്‍ പെട്രോള്‍ വാങ്ങി സൂക്ഷിക്കന്‍
തുടങ്ങിയിരുന്നു.ടെമ്പോവിന്റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തെ വാതില്‍ പുറമേ
നിന്നു തുറക്കാന്‍ പറ്റാത്ത വിധത്തില്‍ ഹാന്റില്‍ ഊരി മാറ്റിയിരുന്നു.അതിനാലാ
ണു ആളെ രക്ഷിക്കാന്‍ കഴിയാതിരുന്നത്.മാസങ്ങള്‍ക്കുമുന്‍പു അയാള്‍ നല്ലൊരു
തുകക്കു ലൈഫ് ഇന്‍ഷുവര്‍ ചെയ്തിരുന്നു......

3 comments:

siva // ശിവ said...

"പോത്തു അദ്ധ്വാനിക്കുന്നവരുടെ വര്‍ഗ്ഗത്തില്‍
പെട്ടതാണു.അദ്ധ്വാനി പണം ചോദിച്ചു വാങ്ങും.പോത്ത് കൂലിക്കു
ഭക്ഷണം എന്ന നിലയില്‍ പണിയുന്നു അതു മാത്രമേ വ്ത്യാസം ഉള്ളു"....വളരെ അര്‍ഥവത്തായ വരികള്‍....
NB: Please use shift+enter key for separating paragraphs so that the space between the paragraph will appear..okay...

Anonymous said...

ഓരോ അവസ്ഥകള്‍ :(

സാക്ഷരന്‍ said...

കഷ്ടം :(