Wednesday, February 6, 2008

ചെറിയ ചിലവില്‍ ഒരു പാഠം

"shall we call it a day''അസിസ്റ്റന്റ് ഡയറക്ടര്‍ ഷേണായി പറഞ്ഞു.
ചെറുകിട വ്യവസായം തുടങ്ങുന്നതിനു സഹായമായേക്കാവുന്ന ഒരു പഠനയാത്ര
യിലായിരുന്നു ഞങ്ങള്‍.സ്ഥലം ഹൈദരാബാദ്.രാവിലേ തുടങ്ങിയ സ്മാള്‍ സ്കേല്‍
ഇണ്ടസ്റ്റ്റിയുടെ സന്ദര്‍ശ്സനം അഞ്ചു മണിവരെ നീണ്ടു.പിന്നീട് ചാര്‍മിനാറില്‍‌‌.
സിമന്റ് കലര്‍ത്താതെ കുമ്മായത്തില്‍ തീര്‍ത്ത ഉയരം,മുകളില്‍ നിന്നാല്‍ ഹൈ
ദ്രബാദ് മുഴുവന്‍ കാണാം.കയറാന്‍ പ്രയാസം തോന്നിയില്ല ഇറങ്ങാന്‍ ഗുരുരാജ
ന്റെ സഹായം വേണ്ടി വന്നു.അവനാണു ടീമിലെ മലയാളി ഞാന്‍ കഴിഞ്ഞാല്‍.
വീട് കണ്ണൂര്‍.അടുത്തതായി വെജിറ്റേറിയന്‍ ഫുഡിനു വേണ്ടിയുള്ള തിരച്ചില്‍,
അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഷേണായിക്കും,വെങ്കിട്ടരാമനും അതു മസ്റ്റ്.
അതിനു വേണ്ടി കുറച്ചു വണ്ടി ഓടാനും തയ്യാര്‍.ഭാഗ്യത്തിനു പ്രധാനസ്ഥലങ്ങളി
ലല്ലാം ഒരു കാമത്ത് ഹോട്ടല്‍ കാണും ഇവിടെയും അതുണ്ട്.

എല്ലാപേരും ഊണ്‍ കഴിക്കാന്‍ കയറി.ഞാനും ഗുരുരാജനും പെട്ടെന്നു
ഊണുകഴിച്ചിറങ്ങി.അവനു ഊണിനു ശേഷം ഒരു ചായ പതിവുണ്ട്.അതവിടെയി
രുന്നാല്‍ കിട്ടില്ല.അവന്‍ പറഞ്ഞു ഞാന്‍ ഈ കോഴ്സ് കഴിഞ്ഞാല്‍ സതേണ്‍ റയില്‍
വേയില്‍ ജോലിക്കു ചേരും.ഷേണായ് സാര്‍ പറയാറുണ്ട് വ്യവസായികള്‍ക്ക്
അകാശമാണുപരിധി.sky is the limit. എന്റെ limit southern rail
way യാണ്.കേരളത്തില്‍ എങ്ങിനെയാണ് വല്ലതും ചെയ്യുക? നീ കണ്ടില്ലേ നമ്മള്‍
പൊയിടത്തല്ലാം,ധാരാളം വ്യാവസായികളുണ്ടു മലയാളികളായിട്ട്.എന്തുകൊണ്ട്
കേരളത്തില്‍ അവരിതുതുടങ്ങിയില്ല,? എല്ലാവരും പറഞ്ഞതു ഒരേ കാര്യം.
ചുവപ്പുനാട,പിന്നെ തൊഴില്‍ പ്രസ്നങ്ങളും.

സമയം രാത്രി എട്ടുമണിയായിക്കാണും.ഞാനും ഗുരുരാജനും തൊട്ടടു
ത്ത ബങ്കില്‍ നിന്നു ചായ കുടിച്ചു കൊണ്ടിരിക്കുന്നു.നല്ല രീതിയില്‍ വസ്ത്രം ധരിച്ച ഒരു
പയ്യന്‍ ഞങ്ങളുടെയടുത്തുവന്നു പറഞ്ഞു”ആ നില്‍ക്കുന്നതു എന്റെ പെങ്ങളാണു,
ഞങ്ങളുടെ കയ്യില്‍ നിന്നു വണ്ടിക്കൂലിക്കുള്ള കാശ് നഷ്ടപ്പെട്ടു.പത്തൊന്‍പതു രുപ
വേണം ഞങ്ങള്‍ക്കു നട്ടിലെത്താന്‍,സാറന്മാര്‍ക്കു ദയവുണ്ടായി ഞങ്ങളെ സഹായി
ക്കണം,അല്ലെങ്കില്‍ ഞാനും പെങ്ങളും ഈ സിറ്റിയില്‍ അകപ്പെട്ടുപോകും”.
ഞങ്ങള്‍ നോക്കിയപ്പോള്‍ ഒരു പതിനെട്ടു വയസ്സു തൊന്നിക്കുന്ന ഒരു പെങ്കുട്ടി വിളക്കു
കാലിനു താഴെയായി നില്‍ക്കുന്നു.ഞാനും ഗുരുരാജനും പത്തു രുപാ വീതം അവനു
കൊടുത്തു. അവര്‍ എങ്ങോട്ടോ പോയി.

ചയയുടെ കാശ് കൊടുക്കുമ്പോള്‍ കടക്കാരന്‍ പറഞ്ഞു” ഇതിവിടത്തെ
സ്ഥിരം ഏര്‍പ്പാടാണ് നിങ്ങള്‍ വിഡ്ഡികളായിരിക്കുന്നു”.
ഞാന്‍ പറഞ്ഞു”എനിക്കും അതു തോന്നിയതാണ്”.
ഉടനെ ഗുരുരാജന്‍ പറഞ്ഞു”ഞങ്ങളിപ്പോള്‍ ഒരു സ്റ്റഡി ടൂറിലാണ്,അതിന്റെ ഉദ്ദേശം
പഠനമാണു,കേവലം പത്തു രൂപക്കു ഇതിലും വലിയ ഏതു പാഠമാണു പഠിക്കാന്‍
കഴിയുക?.

പിറ്റേന്നു രാവിലെ വണ്ടിയില്‍ ആവഴി പൊയപ്പോള്‍ ഞാന്‍ കടയിലേക്കു നോക്കി.
ഇന്നലെ ഞങ്ങളില്‍ നിന്നു കാശ് വാങ്ങിയ പയ്യന്‍ ആകടയില്‍ നിന്നു ചായ ഉണ്ടാക്കി
കൊടുക്കുന്നു.ഞാനാലോചിച്ചു ആരാണു ഞങ്ങളെ കൂടുതല്‍ വിഡ്ഡികളാക്കിയത്?.

4 comments:

ശ്രീ said...

അതെ, ആരാണ്‍ യഥാര്‍‌ത്ഥത്തില്‍‌ കളിപ്പിച്ചത്?

സമാനമായ അനുഭവങ്ങള്‍- ഒന്നിലേറെ തവണ എനിയ്ക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ, ‘അവര്‍‌ പറയുന്നതില്‍‌ സത്യമുണ്ടെങ്കില്‍‌ ...’ അങ്ങനെ ആലോചിച്ച് എന്തെങ്കിലും സഹായിയ്ക്കുകയാണ്‍ പതിവ്.

വിന്‍സ് said...

സാരമില്ല... ആ പത്തു രൂപ കൊണ്ട് ഒരു പക്ഷേ താങ്കള്‍ക്ക് ഒരിക്കലും ഒരു ഉപകാരവും ഉണ്ടാവാന്‍ പോവത്തില്ലായിരിക്കാം. പക്ഷെ ശ്രീ പറഞ്ഞതു പോലെ അവര്‍ പറഞ്ഞത് ഒരു പക്ഷെ സത്യമാണെങ്കില്‍!! ?? മാത്രമല്ല അവര്‍ക്കെന്തെങ്കിലും വഴി ഉണ്ടെങ്കില്‍ ഇങ്ങനെ ഒക്കെ കാണിക്കുമോ?? ശ്രീയുടെ ബ്ലോഗില്‍ ആണെന്നു തോന്നുന്നു സമാനമായ ഒരു കഥ വായിച്ചത് ഓര്‍ക്കുന്നു.

sobhi said...

തട്ടിപ്പിനു ഒരു ഇന്റെര്‍നാഷ്ണല്‍ മുഖമാണുള്ളത്.
സ്ഥല കാലഭേദമില്ലാതെ എവിടേയുംഅതരങ്ങേറുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാലം കലികാലം..
ജീവിതം കട്ടപ്പൊക.