Wednesday, February 13, 2008

യാത്ര തുടങ്ങുകയായി..

പഠിപ്പ് കഴിഞ്ഞ് സ്റ്റഡിസര്‍ക്കിളും വായനശാലയും രാഷ്ട്രീയവുമൊക്കെയായി
നടക്കുന്നകാലത്താണു അഛന്‍ ഗോവായിലേക്കു വിളിക്കുന്നത്.
“ജൊലിയൊന്നും കിട്ടിയില്ലെങ്കിലും എനിക്കൊരു കൂട്ടായല്ലൊ.
പിന്നെക്കുറെ ലോകപരിചയവും കിട്ടും.“
ഇരുപത്തഞ്ചു വര്‍ഷത്തെ ആര്‍മി സേവനത്തിനു ശേഷം ബൊംബോളിം
ക്യാമ്പില്‍ സിവിലിയനായിട്ടു ജോലി നോക്കുകയാണ്.
ക്യാമ്പിനകത്ത്തന്നെ മുറിയും ഭക്ഷണവും കിട്ടുമെങ്കിലും അഛന്‍ പുറത്ത്
ഒരു വീടെടുത്തു താമസിക്കുന്നു.ഇരുപത്തഞ്ച് കൊല്ലത്തെ
മടുപ്പു ഒഴിവാക്കാനായിരിക്കും.
പഠിപ്പു കഴിഞ്ഞ് ജോലി കിട്ടുന്നതിനുമുന്‍പുള്ള ഒരു ഇടവേള എത്ര രസകര
മായിരിക്കുമെന്നു അനുഭവിച്ചവര്‍ക്കേ അറിയാനൊക്കൂ.
ഞാന്‍ പോക്ക് കഴിയുന്നത്ര നീട്ടികൊണ്ടുപോയി.
ഒടുവില്‍ you should reach here positively on..എന്ന
മെസ്സേജ് കിട്ടുമ്പോഴാണു കെട്ട് മുറുക്കിയത്.

നൂറുകണക്കിനു കൂട്ടുകാരുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്.
അക്കാലത്ത് ഹാര്‍ട്ടറ്റാക്ക് കുറവായതുകൊണ്ടാണ്,ഞാന്‍ ഹ്രുദയം പൊട്ടി
മരിക്കാതിരുന്നത്.ത്രിശ്ശൂര്‍ നിന്നു മങ്കലാപുരത്തേക്ക്, അവിടെനിന്നു ലോണ്ട
പിന്നെ മഡ് ഗ്ഗാവ്.വെളുപ്പിനു മൂന്നു മണിക്ക് ട്രയിന്‍ ലോണ്ടയിലെത്തി.
അവിടെ അഛന്‍ കാത്ത് നിന്നിരുന്നു.മര്‍ഗോവയിലേക്കുള്ള ട്രയിനില്‍
കയറിപ്പറ്റി. കാല് വെക്കാന്‍പോലും സ്ഥലമില്ല.
സീറ്റുകളിലും ബര്‍ത്തുകളിലും പട്ടാളക്കാര്‍ ബെഡ്ഡോള്‍ഡര്‍ നിവര്‍ത്തിയിട്ട്
കിടന്നുറങ്ങുന്നു.കുറെ നിന്നു മടുത്തപ്പോള്‍ അഛന്‍ പറഞ്ഞു,
“അനുജന്മാരെ നിങ്ങള്‍ എഴുന്നേറ്റിരുന്നാല്‍ കുറേ പേര്‍ക്ക് ഇരിക്കാന്‍ പറ്റും,
നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു”.
“കാലത്ത് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണു,ഇനിയൊന്നുറങ്ങണമെങ്കില്‍
അടുത്ത ആഴ്ചയേ പറ്റൂ”ഒരാള്‍ മുരണ്ടു.
അഛന്‍ പറഞ്ഞു” friends I have served the Army for
the last 25 years,still Iam serving.You should not
behave like this".
“ഠീക്ക് ഹേ ഭായ്”പട്ടാളക്കാരിലൊരുവന്‍ വിളിച്ചു പറഞ്ഞു.
പ്രശ്നം യാത്രക്കാര്‍ ഏറ്റു പിടിച്ചു.പരസ്പരം തെറി വിളി.ഹിന്ദിയില്‍ ഇങ്ങോട്ടും
മലയാളത്തിലും കന്നടയിലും തിരിച്കങ്ങോട്ടും. സീറ്റില്‍ കിടന്നവര്‍ എഴുന്നേറ്റിരുന്നു.
അഛന്‍പറഞ്ഞു”കഴിഞ്ഞമുപ്പതുകൊല്ലമായി ഞാന്‍ ട്രയിന്‍ യാത്ര ചെയ്യുന്നു
ഇങ്ങിനെയൊരനുഭവം എനിക്കാദ്യമായാണ്”
പെട്ടെന്നൊരുവന്‍ എഴുന്നേറ്റ് അഛന്റെ നേരെ കയ്യോങ്ങി.
ഞാന്‍ ഇടയില്‍ കയറി നിന്നതു കൊണ്ടു അടി കൊണ്ടില്ല.
പിന്നീട് മര്‍ഗോവ വരെയുള്ള യാത്ര ശ്വാസമടക്കിപിടിച്ചുകൊണ്ടായിരുന്നു.

അതിരുകള്‍ കാക്കുന്ന പട്ടാളക്കാരന്‍ കമാണ്ടുകള്‍ അനുസരിക്കുക
മാത്രമാണോ ചെയ്യുന്നത്?മനസ്സില്‍ കാരുണ്യം ഒന്നില്ലേ?
ക്യാമ്പിലെ കര്‍ശ്ശനവും വിരസ്സവുമായ ജീവിതമാണോ സ്നേഹത്തെ മനസ്സില്‍
നിന്നു തുടച്ചു നീക്കുന്നത്?.

2 comments:

ശ്രീ said...

ഇതു പോലുള്ള അനുഭവങ്ങള് പറഞ്ഞു കേട്ടിട്ടുണ്ട്. അതിര്‍ത്തിയിലെ ഒറ്റപ്പെട്ട കഠിനമായ ജോലികളാകാം അവരെ മുരടന്മാരാക്കുന്നത്.

എങ്കിലും നാടിനു വേണ്ടി ജീവന്‍ പോലും ബലിയര്‍പ്പിയ്ക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണല്ലോ എന്നോര്‍ക്കുമ്പോല്‍ മറ്റെല്ലാ കുഴപ്പങ്ങളും തന്നെ മറക്കാനാകുന്നു.

siva // ശിവ said...

I am also son of a retired military officer....thanks a lot for writing this post....