Thursday, January 31, 2008

ഓര്‍മ്മത്തെറ്റ്

അമ്മ അനുജനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം.വീട്ടുജോലികളും,ആസ്ത് മയും,എന്റെ കാര്യങ്ങളും ഒന്നിച്ചു
കൊണ്ടുപോകാന്‍ പറ്റാതെ വന്നു,പോരാത്തതിനു എന്റെ മുലകുടിയും.ചെന്നിനായകവും കരളകത്തിന്റെ
വേരും അരച്ചു പുരട്ടിനോക്കിയെങ്കിലും ഫലം നാസ്തി.അങ്ങിനെയാണു എന്നെ അമ്മാവന്റെ വീട്ടില്‍ വിട്ടത്.
ഓലമേഞ്ഞ് ചെത്തിത്തേക്കാത്ത വീട്,ഇറയത്തും പുരയിലും ചുമരില്‍ നിറയെ കലണ്ടര്‍,പിന്നെ
കുഞ്ഞമ്മാവന്‍ വരച്ചചിത്രങ്ങളും.കുഞ്ഞമ്മാവന്‍ മദ്രാസ്സില്‍ പെയ്ന്റെര്‍ ആണു.അവിടെനിന്നു കൊണ്ടു
വരുന്നതാണതല്ലാം. മുറ്റം നിറയെ പൂചെടികള്‍,പലനിറത്തിലും തരത്തിലുമുള്ള ഇലച്ചെടികളും.പറമ്പി
ന്റെ അതിരുകള്‍ പോലും ചെടികള്‍ വെച്ചാണു തിരിച്ചിട്ടുള്ളത്.തൊടി നിറയെ മാവും,പ്ലാവും,പറങ്കിമാവും
വാഴയും.അതില്‍ ചേക്കേറാനെത്തുന്ന പക്ഷികളും.രാവിലേ മുതലേ അതിന്റെ പുറകേ.വൈകുന്നേരങ്ങളില്‍
അമ്മാവന്റെ കൂടെ നടപ്പും
അമ്മ ഇടക്കിടെ എന്നെ കാണാന്‍ വരും,പിന്നെ പിന്നെ എനിക്കു അമ്മയുടെ കൂടെ പൊരണമെന്ന
വാശിയായി.അമ്മയെ ബസ്സ് കയറ്റി വിടാന്‍ ഞാനും മാമനും ആല വരെ വരും,കരഞ്ഞുകൊണ്ടു മടങ്ങും.
ഒടുവില്‍ അമ്മ വരുന്ന ദിവസങ്ങളില്‍ രാ‍ത്രി ഉറങ്ങുന്നതുവരെ കരയാന്‍ തുടങ്ങി.മാമന്‍ പറഞ്ഞു
“ഇവനെ ഇനി അമ്മയുടെ കൂടെ വിടണം,എനിക്കു പറ്റാതായിരിക്കുന്നു ഇവന്റെ സങ്കടം കാണാന്‍.‘
ആയിടക്ക് വീട്ടില്‍ ഒരു പിച്ചക്കാരി വന്നു. എന്നെക്കണ്ടയുടനെ ഞാന്‍ അവളുടെ മകനാണെന്നും
എന്നെ കൊണ്ടു പൊകണമെന്നും പറഞ്ഞു.അമ്മൂമ്മയും ഇളയമ്മയും എത്ര പറഞ്ഞിട്ടും അവള്‍ സമ്മതിക്കുന്നില്ല
ഒടുവില്‍ അവര്‍ എന്നെ ഒരു മുറിക്കകത്തിട്ടു പൂട്ടി.അവള്‍ ഉമ്മറത്തെ മാവിന്റെ ചുവട്ടില്‍ കയ്യിലുണ്ടായിരുന്നതുണിക്കെട്ടിനുമുകളില്‍ ഇരിപ്പുറപ്പിച്ചു.താഴെ വീണുകിടക്കുന്ന കണ്ണിമാങ്ങകള്‍ പെറുക്കിക്കൂട്ടി
ഞെട്ടി കളഞ്ഞു തിന്നാന്‍ തുടങ്ങി.ഞാന്‍ ജനലില്‍ക്കൂടീഇതല്ലാം കണ്ടു രസിച്ചു. ഇടക്കു ചിലത് എനിക്കു
വെച്ചു നീട്ടി.എന്തൊക്കെയോ പിറുപിറ്ത്തുകൊണ്ട് എന്നെ മാടി വിളിച്ചു.
ഉച്ചയോടുകൂടി അമ്മാവന്‍ വന്നു.അതിനോട് പോകാന്‍ പറഞ്ഞു,പോകാതായപ്പോള്‍ ചെമ്പരത്തിയുടെ
ഒരുവടിയൊടിച്ചടിച്ചു,ആദ്യമൊന്നും പോകാന്‍ കൂട്ടാക്കിയില്ലെങ്കിലും,അടിയുടെ ഊക്കു കുടിയപ്പോള്‍ അത്
തുണിക്കെട്ടും എടുക്കാതെ ഓടിപ്പോയ്. പിന്നീടെപ്പോഴെങ്കിലും അതു വന്നെട്ത്തുകൊള്ളും എന്നു പറഞ്ഞ്
അമ്മാവന്‍ തുണിക്കെട്ടെടുത്ത് വിറകുപുരയില്‍ വെച്ചു.ദിവസങ്ങളേറെ കഴിഞ്ഞിട്ടും വരാതായപ്പൊള്‍ അതെടുത്
തുറന്നു നോക്കി.പ്ഴയ സാരികളും എന്റെ പാകതതിലുള്ള കുറെ ഉടുപ്പുകളും,മിഠായികളും,കുറെ നാണയങ്ങളും
പിന്നെ ഒരു കടലാസുപൊതിയും.അമ്മാവന്‍ പൊതിയെടുത്തു തുറന്നു നോക്കി.വലിയ പഴക്കമില്ലാത്ത എന്റെ ഒരു
ഫോട്ടോ? അങ്ങിനെയൊന്നെടുത്തതായും ആര്‍ക്കെങ്കിലും അതു കൊടുത്തതയോ ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
എതായാലും അതെന്റെ തിരിച്ചുപോക്കു എളുപ്പമാക്കി.താമസിയാതെ അമ്മവരുന്നതുകാത്തു
നില്‍ക്കാതെ അമ്മാവന്‍ എന്നെ കൈപ്പമങ്ങലത്തു കൊണ്ടുവിട്ടു.വര്‍ഷങ്ങള്‍ക്കു ശേഷവും ഈ സംഭവത്തിന്റെ
ദുരൂഹത എന്റെ മനസ്സില്‍ നിന്നു മാഞ്ഞു പോയിട്ടില്ല.

Wednesday, January 30, 2008

വിജയന്റെ പൊടിക്കൈ

NH47നു തൊട്ടടുത്താണ് പിലിക്കോട് ഷാപ്പ്.അതിനു പിറകിലായി വലിയ ഒരു കിണര്‍,
അതില്‍ നിറയെ സുന്ദരമായ വെള്ളം.കുടിക്കാനും കുളിക്കുവാനും പറ്റിയ തണുപ്പ്.
കിണറിനും പുറകില്‍ കല്ല് വെട്ടി നിരപ്പാക്കിയ സ്ഥലത്ത് ഞങ്ങളുടെ വാടക വീട്.
ഷാപ്പുടമ സഹദേവനും ഞാനും പിന്നെ വിജയനും.”വേറെ വിശേഷമൊന്നുമില്ല”
ന്‍.എച്ചിലൂടെ പൊകുന്ന കാറുകള്‍ ഷാപ്പിനടുത്തെത്തുമ്പോള്‍ വഴി തെറ്റിയെന്ന
പോലെ ഒരരുകിലേക്കു മാറി ഒതുങ്ങും.ഷാപ്പിലെ കറിയാണു പ്രശ്നം.കറിക്കാരന്‍ കൊട്ടന്‍,
എല്ലാവരും കൊട്ടേട്ടന്‍ എന്നു വിളിക്കും.കറിമാത്രമല്ല കൊട്ടേട്ടന്‍ നല്ല അച്ചാറുകളും
ഉണ്ടാക്കും.എല്ലാവര്‍ക്കുമില്ല ഞങ്ങള്‍ക്കും പിന്നെ ഇതുപോലുള്ള് ആള്‍ക്കാര്‍ക്കും
വിളമ്പുകയുള്ളു.ഒരു തവണ അതിഥിആയവര്‍ പിന്നീടൊരിക്കലും അവിടെ നിര്‍ത്താതെ
പോകില്ല.എല്ലാം രുചിയറിഞ്ഞു വിളമ്പിക്കൊടുക്കും അരികില്‍ നിന്നു മാറില്ല.
അതുകൊണ്ടു കള്ളിനും നല്ല ചിലവാണ്.കള്ളും നല്ല ഒന്നാം തരമാണ്,പിന്നിലെ കിണറ്റിലെ
വെള്ളം മാത്രം ചേര്‍ത്തത്.വെള്ളം ചേര്‍ക്കുന്നതിനെ മായം എന്നു പറയാറില്ലല്ലൊ?
ഹോമിയൊ മരുന്നുകള്‍ വീര്യം കൂട്ടാന്‍Dilute ചെയ്യുകയല്ലേ പതിവ്.
കൊട്ടേട്ടന്‍ നേരത്തേ ഷാപ്പില്‍ വരും.ആദ്യപണി ഒരാള്‍പൊക്കമുള്ള മങ്ങല്ലിയില്‍
വെള്ളം കോരിഒഴിക്കലാണ്.പകുതിയകുമ്പൊള്‍ തോര്‍ത്തിട്ടു മൂടും.പെണ്ണുങ്ങളാണ് അവിടെ
കള്ളു കൊണ്ടു വരിക.ചെത്തുകാരന്റെ ഭാര്യയൊ,പെങ്ങളോ,അമ്മയൊ,കുടം തലയില്വെച്ച്
അതില്‍ ഒരോല വെട്ടിയിട്ട്[തുളുമ്പിപോകാതിരിക്കാന്‍]നിറഞ്ഞചിരിയുമായി വരുന്നു.
സഹദേവന്‍ ചെറുപ്പമായതു കൊണ്ടും കള്ളു കുടിക്കാത്തവനുമായതു കൊണ്ടും അവര്‍ക്കു സ്നേഹം
കൂടുതലാണ്. പുള്ളി പറയും സ്നേഹം ആരു കൂടുതല്‍ കാണിക്കുന്നുവൊ അവരുടെ കള്ളില്‍
മായം കൂടുതലായിരിക്കുമെന്ന്.ഏറ്റവും നല്ല ഒരുകുടം കള്ളെടുത്തു മാറ്റി വെക്കും,അതില്‍ ഒരോഹരി
എനിക്കുംബാക്കിസ്ഥലത്തെ പോലീസ് , എക്സയ്സീലെ നീച ദയ്‌വങ്ങള്‍ക്കും അവകശപ്പെട്ടതാണ്.
അവരാരും എത്തിയില്ലെങ്കില്‍ അതു വിപണിയിലിറക്കും. ശേഷമുള്ള എല്ലാകള്ളുകളും
മങ്ങല്ലിയിലേക്കു ഒഴിക്കുന്നു.അതില്‍ നിന്നു പിയ്പ്പിട്ട് കുപ്പികളില്‍ നിറക്കുന്നു.
ആവശ്യക്കാര്‍ വരുമ്പോള്‍ കൊട്ടേട്ടന്‍ കുപ്പികള്‍ക്കു മീതെ കയ്യ് അഞ്ചാറ് തവണ വട്ടം
കറക്കി അതില്‍തികഞ്ഞതു നോക്കി ഒരണ്ണം എടുത്തു കൊടുക്കുന്നു.afterall custemer satisfaction
ആണല്ലൊ പ്രധാനം.നാട്ടിലെ തെയ്യങ്ങള്‍ക്കൊ ആഘോഷങ്ങള്‍ക്കൊ ചിലവു കൂടുതലായിരിക്കും
അതിനനുസരിച്ചു കിണറ്റിലെ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കും,അല്ലാതെ മായമൊന്നും ഇല്ല.
കള്ളിന്റെ density വെള്ളത്തി നൊപ്പമാകുമ്പോള്‍ കട അടക്കും.
വെള്ളം[കള്ളു] കുടിച്ചു മത്തായവര്‍,ഷാപ്പിനു പിന്നിലെ വീട്ടിലേക്കു വരുന്നു
എന്റെ കൊട്ടായുടെ ബാക്കി നോക്കിയാണ്.. ഈ പ്രതികൂല സാഹചര്യം മുതലാക്കാന്‍ വിജയന്‍
തിരുമാനിക്കുന്നു. തൊട്ടടുത്തകാവീലെ തെയ്യത്തിനു കാലത്തേ തന്നെ ഒരു വലിയ കലത്തില്‍
കഞ്ഞി വെക്കുന്നു.അതിലെ വെള്ളം ബക്കറ്റില്‍ നിറച്ച് വെക്കുന്നു,വയ്കുന്നേരം ആവശ്യ്യത്തിനു
പഞ്ചസാരയും വെള്ളവും ചേര്‍ത്ത് കോട്ടയില്‍ ബാക്കി വരുന്ന കള്ളും ഒഴിച്ചു മിക്സ് ചെയ്യുന്നു.
ആവശ്യക്കാര്‍ക്ക് ഒരോ കുപ്പി മാത്രം കൊടുക്കുന്നു...പിന്നീടുള്ളത് ചരിത്രം..
വായനക്കാര്‍ക്കുവേണ്ടി ഈ വിനീതനായ ബ്ലോഗര്‍ അതിവിടെ കുറിക്കുന്നു..
എക്സയ്സ് വകുപ്പതിനു പേറ്റന്റ് കൊടുക്കുന്നു.കള്ളുഷാപ്പ് കൂടുതല്‍ തുകക്ക് വിളിക്കുന്നവര്‍ക്കായ്
ഒരു പാട്ടുപുസ്തകമായി അടിച്ചിറക്കുന്നു.എങ്ങിനെ ചുരുങ്ങിയ ചിലവില്‍ അദ്ധ്വാ‍ന ഭാരമില്ലതെ
കള്ളുണ്ടാക്കാം...ശുഭം.

Monday, January 28, 2008

ഫ്ലാഷ് ബാക്ക്

എന്റെ ചെറുപ്പത്തില്‍ നടന്ന ചില സംഭവങ്ങളുടെ എക്സാജിറേറ്റട്ടായ
ഒരു വിവരണം മാത്രമാണിത്,ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ
ഇതില്‍ കക്ഷികളല്ല.
രാമേട്ടനാണ് ഞങ്ങളുടെ നാട്ടീല്‍ ആദ്യം ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ വാങ്ങിയത്.
രാമേട്ടനു പൊക്കം കുറവാണ്,അതിനുള്ള വണ്ണം കൂടുതലുണ്ട്,കുടവയറും.
ബുള്ളറ്റ് ഓടിക്കാന്‍ കുറച്ചു പൊക്കം കൂടി വേണ്ടെ എന്നു സ്വഭാവികമായി
നമ്മള്‍ ചിന്തിച്ചു പോകും .ആചിന്ത അസ്ഥാനത്താണെന്നു സ്പീട് കണ്ടാല്‍
മനസ്സിലാകും. സാധരണ പള്ളിയിലെ അച്ചന്മാര്‍ വ്ണ്ടിയില്‍ പോകുമ്പോള്‍
ഒരു വലിയ മുഴ പുറത്ത് കാണും,ളോഹയുടെ ഉള്ളില്‍ കാറ്റ് കയറിയുണ്ടകുന്നാതണ്.
ഒരു സൂചി കിട്ടിയാള്‍ പൊട്ടിച്ചു കളയാം എന്നു തോന്നും.
രാമേട്ടന്‍ മുണ്ട് മാടിക്കുത്തിയാണ് വണ്ടിയോടിക്കുക.
കാറ്റില്‍ അതുയര്‍ന്നു മുകളിലോട്ട് കയറും.
ആ പോക്കു കാണുക ഞങ്ങള്‍ക്കെന്നും ഹരമായിരുന്നു.
രാമേട്ടന്റെ വണ്ടിയുടെശബ്ദം മറ്റ് വ്ണ്ടികളില്‍ നിന്നു എളുപ്പം തിരിച്ചറിയാം.
വണ്ടിയുടെ ബാക്കില്‍ വച്ചിട്ടുള്ള ഫ്ലാപ്പിലെ ഹോള്‍ സയലന്‍സറിനഡ്ജസ്ട്
ചെയ്തു വെക്കുന്നതു കൊണ്ടാണതു സാധിക്കുന്നത്.
രാമേട്ടനു രണ്ട് സിനിമാ തിയ്യേറ്ററുകള്‍ ഞങ്ങളുടെ ഗ്രാമത്തിനു തെക്കും
വടക്കുമായുണ്ട് .ഒരിടത്തു നിന്നു വണ്ടി സ്റ്റാര്‍ട്ട് ചെയ്താല്‍ മറ്റിടത്ത് കേള്‍ക്കാം.
ആയിടക്കു അദ്ദേഹം ഒരു പരീക്ഷണം നടത്തി . ഒറ്റ പ്രിന്റ് കൊണ്ട് രണ്ടു
തിയ്യേറ്ററിലും പടം കളിക്കുക..
അന്നൊക്കെ സിനിമക്കു മുന്‍പു ന്യൂസ് കാണിക്കാറുണ്ട് ഫിലിംസ് ഡിവിഷന്റെവക.
മാത്രമല്ല സിനിമ നാലു ഭാഗങ്ങളായാണു കാണിക്കാറ്.
ഒരു തിയ്യെറ്ററില്‍ ന്യൂസില്ലാതെ പടം കളിച്ചു[നാലില്‍ ഒരുഭാഗം]
അടുത്ത സ്ഥ്ലലത്ത് ന്യൂസ് കഴിയുമ്പോഴേക്കും ബുള്ളറ്റില്‍ പറന്നെത്തിക്കും.
അതായിരുന്നു പ്ലാന്‍.
ആദ്യത്തെ രണ്ടു ഭാഗം ഒരു തിയ്യേറ്ററില്‍ കളിച്ചു,രണ്ടാമത്തെ തിയ്യേറ്ററിലേക്കു
രണ്ടാമതു ഭാഗം കൊണ്ടു പോയപ്പോഴാണ് അബദ്ധം പറ്റിയത്.
രണ്ടാമത്തേതിനുപകരം അവസാന ഭാഗമാണു കൊണ്ടു പോയത്.
ഇന്റെര്‍വെല്‍ സമയത്തു പടം അവസാനിച്ചു.
ഹിന്ദി പടമായിരുന്നു ആദ്യത്തെ ഷോയായതു കൊണ്ടു പൊതു ജനത്തിനു
പടത്തെ ക്കുറിച്ചു യാതൊരു പിടിയുമില്ല.അവര്‍ ഇന്റെര്‍വെല്‍നു പുറത്തു
പോയിട്ടു പിന്നെ തിരിച്ചു വന്നില്ല..രാമേട്ടന്‍ മൂന്നാമതു റീലുമായി വന്നപ്പൊഴേക്കും
തിയ്യേറ്റര്‍ കാലി...ഓപ്പറേറ്റര്‍ അടുത്ത ഷോക്കുള്ള റിക്കാഡും വെച്ചു,,
പിറ്റെ ദിവസ്സം സ്ഥലത്തെ പീള്ളേര്‍ വന്നു പണം തിരികെ ചൊദിച്ചു,
രാമേട്ടന്‍ പറഞ്ഞു “അതു ഫ്ലാഷ് ബാക്കല്ലായിരുന്നൊ, നിങ്ങളെന്തിനാണു
എഴുന്നേറ്റുപോയത്”?..
പിന്നീടു പടം കഴിഞ്ഞ്പോകുമ്പൊള്‍,കാണികള്‍ രാമേട്ടനോട് ചോദിക്കും,
ഇതു “ഫ്ലാഷ് ബാക്കായിരുന്നോ’?

Sunday, January 27, 2008

വിശാലമനസ്കന്‍

“ഞാന്‍ കൊടകര രാമു,രാമചന്ദ്രന്‍ ഫ്രം കൊടകര,ഇവിടെ പെങ്ങളുടെ കൂടെ താമസിക്കുന്നു.“
തിരുവനന്തപുരത്തു ട്രയിനിങ്ങിലായിരിക്കുമ്പോള്‍ പരിചയപ്പെട്ടത്.
ഒരു കൊല്ലത്തെ ട്രയിനിങ്ങിനു ശേഷം വെള്ളയമ്പലത്ത് ഒരേ ഓഫീസില്‍ പോസ്റ്റിങ്ങ്.
സിറ്റിയിലുള്ള പി ആന്റിയുടെ എല്ലാ‍ ഓഫീസിലും കറന്റ് സംബന്ധമായ ജോലികള്‍ നോക്കണം.
രണ്ടു വയര്‍മാന്‍ മാര്‍ കൂടെയുണ്ട് അതവര്‍ നോക്കിക്കൊള്ളും.
ജോലിയിലിരിക്കെ ജൊലിയില്ലാത്ത ഒരവസ്ഥ.
കാലത്തേ ഓഫീസില്‍ വന്നു ചായ കുടിക്കാനെന്നപോലെ പുറത്തിറങ്ങും.
വിമന്‍സ് കൊളേജിലേക്കും,മാര്‍ ഇവാനിയോസിലെക്കും ഉള്ള പെണ്‍കുട്ടികളുടെ
പോക്കു നിലച്ചാല്‍ അകത്തു കയറും.വീണ്ടും അഞ്ചു മണിക്കു പുറത്ത്.
രാമചന്ദ്രനു എന്നേക്കാള്‍ മൂന്ന് വയസ്സ് കൂടും.
നല്ല സൌന്ദര്യ ബോധമുണ്ട്,
സുന്ദരിമാരല്ലാം പൂച്ചകണ്ണുള്ളവരായിരിക്കും,
അധവാ പൂച്ചക്കണ്ണുള്ളവരല്ലാം സുന്ദരിമാരായിരിക്കും.
അതുകൊണ്ട് പൂച്ചക്കണ്ണിയേ രാമു കെട്ടൂ.
ഏതെങ്കിലും പെണ്‍കുട്ടിയെ എനിക്കു ഇഷ്ടപ്പെട്ടാല്‍ അവനോട്
പറഞ്ഞാല്‍ മതി അവന്‍ വളച്ചു തരും, കാരണം അവനെന്നേക്കാള്‍ മൂത്തതാണ്.
ഇതിനു മുന്‍പൊരു പൂച്ചക്കണ്ണിയുടെ പുറകെ നടന്നു,
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നു,
പിന്നീടാണറിഞ്ഞത് അവള്‍ക്കൊരു കാമുകനുണ്ട്
വിജയകരമായ പിന്മാറ്റം..വീണ്ടും ഒരു പൂച്ചക്കുട്ടി,
അതു തീരെ ചെറുപ്പമായിപ്പൊയി.
ഇപ്പൊഴിതാ വേറൊന്നുകൂടി.
വെളുത്ത ധരാളം മുടിയുള്ള സുന്ദരി.
അവന്‍ പറഞ്ഞു “ഞാനിതിനെ ആര്‍ക്കും വിട്ടു കൊടുക്കില്ല.,
എനിക്കു നിന്റെ സഹായം വേണ്ടി വരും,
ഞാന്‍ വളരെ എക്സൈറ്റട്ടാണ്...”
വളരെ ബുദ്ദിമുട്ടിയാണെങ്കിലും ഞാനവളുടെ വീട് കണ്ടു പിടിച്ചു കൊടുത്തു,
വെള്ളയമ്പലത്തിനും ശാസ്തമങ്കലത്തിനും ഇടക്ക് റോഡിനു തെക്കുഭാഗത്ത്
ഓടിട്ട ഒരു രണ്ടു നില വീട്.
പേരറിയാത്തതുകൊണ്ടവന്‍‘ കാമാക്ഷിക്കുട്ടി”എന്നൊരു പേരു വിളിച്ചു.
ദിവസങ്ങള്‍ പോകുന്നതനുസരിച്ച് പ്രേമത്തിലും പുരോഗതി ഉണ്ടായി,
മുഴുവന്‍ വെളിപ്പെടുത്താന്‍ പറ്റില്ല,പലതും ഞാനറിഞ്ഞുമില്ല..
അതിനിടയില്‍ അത് സംഭവിച്ചു,രാമുവിനു നട്ടിലേക്കു ട്രാന്‍സ്ഫര്‍
പോകാന്‍ കൂട്ടാക്കിയില്ല,ഒടുവില്‍ ഞങ്ങളല്ലാം കൂടി തള്ളി വിട്ടു..
പിന്നിടല്ലാ വിളികളും കാമാക്ഷിക്കുട്ടിയുടെ വിശേഷങ്ങളറിയാനായിരുന്നു.
മാസങ്ങള്‍ക്കുശേഷം ഒരെഴുത്തും കാല്ല്യാണക്കുറിയും.
രാമുവിനൊരു പെങ്ങള്‍ കൂടിയുണ്ട് അവളെ സ്ത്രീധനം കൊടുത്തു
കെട്ടിക്കാന്‍ പണമില്ല,അതിനാല്‍ ഒരു മാറ്റക്കല്യാണം.അതിനു വഴങ്ങേണ്ടി വന്നു..
കല്ല്യാണത്തിനു ഞാന്‍ പോയിരുന്നു,അവന്റേയും പെങ്ങളുടേയും
ഒരേ വേദിയില്‍.
വധു സുന്ദരിയാണ്,ഞാന്‍ സൂഷ്ഷിച്ചു നോക്കി പൂച്ചക്കണ്ണുണ്ടോ,
ഇല്ല,സുന്ദരമായ കറുത്ത കണ്ണൂകള്‍?
രാമൂ നിനക്ക് പൂച്ചക്കണ്ണും കറുത്ത കണ്ണുകളും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുന്നു.....

Friday, January 25, 2008

സര്‍ദാര്‍ജികള്‍ ധീരന്മാര്‍

സ്വീഡന്‍കാര്‍ സ്വന്തം ചിലവില്‍ ജോക്ക് ആസ്വദിക്കുന്നവരാണ്.
ഇന്‍ഡ്യയില്‍ സര്‍ദാര്‍ജിമാരെ അവരുടെ ഒപ്പം ചേര്‍ക്കാം.
എത്രയെത്ര കഥകളാണ് അവരെക്കുറിച്ചുള്ളത്.
സര്‍ദാരര്‍ജിമാരുടെ ധീരഥയെ കുറിച്ചാണ് നമ്മള്‍ കൂടുതല്‍അറിഞ്ഞിട്ടുള്ളത്.
സദാ ക്രിപാണവും കൊണ്ടു നടക്കുന്നവര്‍,അതൂരിയാലോ പിന്നെത്തെ കാര്യം
പറയാതിരിക്കയാണ് ഭേദം.ചോരപ്രളയമായിരിക്കും.നമ്മളെങ്ങാനും ഒരു കൊച്ചുപിച്ചാത്തിയുമായി
നടന്നാലോ അകത്തായതു തന്നെ.പട്ടാളത്തിലാണെങ്കിലൊ അവരുടെ ഒപ്പം നില്‍ക്കാവുന്ന ഇണ്ട്യന്മാര്‍
വേറെയാരുണ്ട്?
അങ്ങിനെയുള്ള രണ്ട് ജവാന്മാരുടെ വടക്കന്‍ ഗാഥയാണ്,
താഴെ കുറിക്കുന്നത്..
ഞാനന്ന് കക്കയം ജനറേറ്റിങ്ങ് സ്ടേഷനില്‍ ഓപ്പറേറ്റര്‍ ആയി ജോലി നോക്കുന്നു,
ഏപ്രില്‍ മെയ് മാസങ്ങളില്‍ ഡാമില്‍ വെള്ളം കുറവായിരിക്കും,
അപ്പോഴൊക്കെ രാത്രി ആറ്മുതല്‍ പത്തു വരെയെ ജനറേറ്റര്‍ വര്‍ക്ക് ചെയ്യുകയുള്ളു.
ബാക്കിയുള്ള സമയം മെഷീനും ജീവനക്കര്‍ക്കും റെസ്റ്റ്.
ചില്ലറയായുള്ള അഴിച്ചു പണികള്‍ അപ്പോഴണ് നടത്തുന്നത്.
ഒരു മയ് മാസ പകല്‍
രണ്ട് സര്‍ദാര്‍ജിമാര്‍ തിരക്കിട്ട് കേരിയര്‍ ഫോണില്‍ പണി നടത്തുന്നു
നെല്‍കൊ കമ്പനിയില്‍ നിന്നു വന്നവരാണ്,
ജോലി ഒന്നുമില്ലാത്തതു കാരണം ഞാന്‍ കസേരയില്‍ ഇരുന്നൊന്നു മയങ്ങി,
പെട്ടെന്നു ഒരു ഭയങ്കര സ്ഫോടനം
സര്‍ദാര്‍ജിമാര്‍ രണ്ടും എന്റെ മുന്നില്‍കൂടി കിട്ടാവുന്ന വേഗത്തില്‍ വാതില്‍
തള്ളിത്തുറന്നു പുറ്ത്തേക്ക്.ടെലഫോണും മള്‍ട്ടി മീറ്ററുകളും വലിച്ചെറിഞ്ഞു കൊണ്ടാണു ഓട്ടം
ഓപ്പറേറ്റര്‍മാര്‍ക്കു ഓടി പൊകാന്‍ പറ്റില്ലല്ലൊ.
കണ്ട്രോള്‍ റൂം മുഴുവന്‍ പുകനിറഞ്ഞിരിക്കുന്നു,
ഞാന്‍ ധൈര്യം സംഭരിച്ച്ചെന്നു വാതിലും ജനലുകളും തുറന്നിട്ടു
ഒച്ച കേട്ട ദിക്കിലേക്കു പോയിനോക്കി.
എയര്‍കണ്ടീഷ്നറിന്റെ അമോണിയം ഡക്റ്റ് പൊട്ടിയതാണ്
അതില്‍ നിന്ന് അമോണിയംഗ്യാസ് ലീക്കായിക്കൊണ്ടിരിക്കുന്നു...
അല്പസമയത്തിന്നുള്ളീല്‍ അഞ്ചു നിലയിലുള്ള ജീവനക്കാര്‍ മുഴുവന്‍
കണ്ട്രൊള്‍ റൂമില്‍..പിന്നിലായി സര്‍ദാര്‍ജിമാരും..

Thursday, January 24, 2008

ചാരം മൂടിയ കനല്‍

വിജയന്‍ പിലിക്കോടിലേക്കു ട്രാന്‍സ്ഫറായി വന്നതിനു ശേഷമാണു ഞങ്ങളുടെ അടുപ്പില്‍ തീ പുകയാന്‍ തുടങ്ങിയത്.
ഞാനും സഹദേവനും ഒന്നിച്ചായിരുന്നു താമസം,ഇപ്പോള്‍ വിജയനും.
സഹദേവന്‍ തൊട്ടടുത്ത കള്ള് ഷാപ്പിന്റെ ഓണര്‍ കം മാനേജര്‍,വിവാഹിതനല്ല,കുടിക്കില്ല വലിക്കില്ല
കള്ള് വായിലെടുത്ത് തുപ്പിക്കളയും.മാനേജര്‍ ടെസ്റ്റ് ചെയ്തശേഷമാണല്ലൊ കള്ളു അളക്കുക,
കള്ളിന്റെ ഗുണമറിയാന്‍ നാക്കു തന്നെ ധാറാളം.
ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ഷാപ്പിലാണു ഊണ്‍.
വിജയന്‍ വിവാഹിതനാണു കുട്ടികളുമുണ്ട്.
മദ്യപനല്ല,വലിക്കില്ല,ചായക്കു പകരം വെള്ളച്ചായ കുടിക്കും.
കോഴിക്കൊട് വെസ്റ്റ് ഹില്ലില്‍ ആണു വീട്.
തരം കിട്ടുമ്പോഴൊക്കെയും കുട്ടികളെ കാണാനെന്നു പറഞ്ഞ് മുങ്ങും.
കുട്ടികളെ കാണാന്‍ മാത്രമാണോ പോകുന്നത്?
നിങ്ങള്‍ക്കതിപ്പൊള്‍ മനസ്സിലാകില്ലെന്നായിരിക്കും മറുപടി.
അറിഞ്ഞത് കല്ലാണം കഴിഞ്ഞു ഒരു മകനുണ്ടായപ്പോഴാണു.
പോയി വരുമ്പൊള്‍ കായ വറുത്തതും,കൊഴിക്കോടന്‍ ഹല്‍വയും കല്ലുമ്മകായ കൊണ്ടുള്ള വിഭവങ്ങളും
കൊണ്ടുവരും,പിന്നെ അടുത്ത പോക്ക് വരെ കുശാല്‍.
വിജയന്‍ ചായ കുടിക്കില്ലെങ്കിലും എനിക്കു ഇടക്കിടക്കു കട്ടന്‍ ഇട്ട് തരും.
കഴിയുന്നത്ര എല്ലാ ദിവസ്സങ്ങളിലും പായസ്സം വയ്ക്കും,
അരി,ഗോതമ്പ്,സേമിയ,പരിപ്പ്,പയര്‍,കടല,പിന്നെ
പഴം,ചക്ക,മാങ്ങ,മത്തങ്ങ അങ്ങിനെ എല്ലാം പായസ്സം ഉണ്ടാ‍ക്കനുള്ളതു തന്നെ.
നാട്ടിലെ ഏറ്റവും നല്ല സദ്യ ഉണ്ടു കഴിഞ്ഞാലും ഞാന്‍ വിജയന്റെ കയ്പ്പുണ്യം ഓര്‍ക്കും.
വിജയന്‍ എന്റെ ബോഡി ഗാഡ് പോലെയാണു.
ഷാപ്പില്‍ കള്ളടിക്കുമ്പോഴും എന്തെങ്ങിലും സംസാരിച്ച് അരികിലുണ്ടാകും..
ജീവിതമിങ്ങനെ സ്നേഹ”സുരഭിലവും യവ്വന തീഷ്ണവുമായിരിക്കെ”
എനിക്കൊരു തണ്ടല്‍ വേദന,ഒന്നുറങ്ങിയതിനു ശേഷമാണു തുടങ്ങുക.
ഉറക്കം നീട്ടാന്‍ വേണ്ടി കുടിയുടെ അളവു കൂട്ടി.
നല്ല കള്ള് ഫ്രീ ആയി കിട്ടിയാല്‍ ഏതു കുടിയാനും കുടിയനായിപ്പൊകുമല്ലൊ?.
വേദന കൂടിയതല്ലാതെ കുറഞ്ഞില്ല.
പിന്നെ ഒരു മാസം ലീവെട്ത്ത് വീട്ടില്‍ വന്നു
ആദ്യത്തെ കുറച്ചുദിവസം ഉറക്കം തീരെ ഇല്ല.
പിന്നെ ഉറക്കം മാത്രം രാത്രിയും പകലും...
കുടുംബ ഡോക്ടറെ കണ്ടു,പേടിക്കാതിരിക്കാനൊരു നൂലു ജപിച്ചു തന്നു,
വേദനസംഹാരിയുടെ ഒരു ചാര്‍ത്തും.,
വ്യായാമം വേണം,നീന്തലായാല്‍ ബഹു വിശേഷം.
വീട്ടില്‍ കുളമുണ്ട്.
പീലിക്കോടൊ?
കുറച്ചപ്പൂറം ഒരു കുളമുണ്ടൂ,കായല്‍ പോലെ.
തിരിച്ചുവന്നു തിരക്കിയപ്പോള്‍ വീണുകിട്ടിയതാണ്.
അസുഖം എനിക്കണെങ്കിലും എന്നോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടൂ അവരും നീന്താന്‍ തീരുമാനിക്കുന്നു.
രാവിലേ തന്നെ കുളക്കടവിലേക്ക്.
കുളക്കടവിലൊ പരിസരത്തൊ ആരുമില്ല.
പായല്‍ നിറഞ്ഞ്കിടക്കുന്ന നല്ല തണുത്ത വെള്ളം.
നിനച്ചിറങ്ങി ഇനി നീന്തി കയറുക തന്നെ.
തുടക്കം മുതലേ ഞാനായിരുന്നു മുന്നില്‍..
പിറകെ സഹദേവന്‍,
അക്കരെയെത്താന്‍ ഒരു പത്തു വാരയുള്ളപ്പൊള്‍ പുറ്കിലൊരു വല്ലാത്ത ശബ്ധം,
വിജയന്‍ നീന്താന്‍ പറ്റാതെ മുങ്ങി താഴുകയാണു..
എന്റെ കയ്കാലുകള്‍ തളര്‍ന്നു,തിരിച്ച്ചെന്നു വിജയനെ പിടിച്ചൂ കൊണ്ടുവരിക പ്രയാസം,
ഒരു കണക്കിനു നീന്തി കരപറ്റി കടവില്‍ പിടിച്ചുകിടന്നു.
സഹദേവന്‍ നീന്തിച്ചെന്നു വിജയനെ കൂട്ടികൊണ്ടൂവന്നു.
അതിനുശേഷം വിജയനില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി.
എന്നോടുള്ള അടുപ്പം കുറഞ്ഞ പോലെ, സഹദേവനോടു കൂടിയും.
ഇടക്കിടക്കു അയാള്‍ പറയും”സാറ് നല്ല നീന്തല്‍ക്കാരനാണ്,ഞാന്‍ കുട്ടികളെ കണാതെ മരിച്ചേനെ”.
വിജയന്റെ മനസ്സ് ഞാന്‍ വായിച്ചൂ ഞാന്‍ മനപ്പൂര്‍വം നീന്തിച്ചെന്നില്ല.
വ്ഷമത്തിന്നൊരറുതിയെന്നപോലെ എനിക്കു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നു.
വിജയന്‍ തന്നെയാണു കൊഴിക്കോടു നിന്നുഓര്‍ഡര്‍ കൊണ്ട് വന്നത്.
പിന്നീടു തിരക്കുള്ള ദിവസ്സങ്ങളായിരുന്നു,
പറശ്ശിനിക്കടവു മുത്തപ്പനും,മുച്ചിലോട്ട് ഭഗവതിക്കും നേര്‍ച്ചകള്‍ കഴിച്ചു വന്നു വിജയന്‍ പറഞ്ഞു
“ഇതുസാറിന്റെ അസുഖം മാറാന്‍ വേണ്ടി ഞാന്‍ നേര്‍ന്നതാണു.
,സാറ് പൊകുന്നതിനു മുന്‍പു ഇതല്ലാം ചൈയ്ത് തീര്‍ക്കണം” വിജയന്‍ തന്നെ
വീട്ടുവളപ്പിലെ വലിയ ഒരു വാഴക്കുല പണം കൊടുത്തു വാങ്ങി .പായസവും അടയും ഉണ്ടാക്കി ഞങ്ങള്‍ക്കു വിളമ്പി,
കോഴിക്കൊട് പോയി അലുവയും,കല്ലുമ്മക്കാ അച്ചാറും കൊണ്ടുവന്നു എന്നെ ഏല്‍പ്പിച്ചു.
ഗുരുവായൂര്‍ ബസ്സില്‍ കയറി എന്റെ അടുത്തു വന്നിരുന്നു.
യാത്രതിരിക്കുമ്മുന്‍പു ഞാന്‍ ചോദിച്ചു,
വിജയനു എന്നോട് വല്ല വിഷമവും ഉണ്ടൊ?
“സാറ് എനിക്കു അനിയനെപ്പോലെയാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഞാന്‍ മനസ്സില്‍ പറഞ്ഞു കഴിഞ്ഞ ജന്മം നമ്മള്‍ സഹോദരന്മാരായിരുന്നിരിക്കാം.
നന്ദി എല്ലാത്തിനും “എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.

Sunday, January 20, 2008

ശുഭ യാത്ര.....

“കമ്പത്സീവ് കണ്‍ഫസ്സറെ” പോലെ ഒരു തുറന്നെഴുതതല്ല.
മരിയന്‍ ജോണ്‍സിനെപ്പോലെ അനവസരത്തിലുള്ള വെളിപ്പെടുത്തലുമല്ല.
അനുഭവങ്ങള്‍ പങ്കുവെക്കുമ്പോഴാ‍ണല്ലോ ബന്ധങ്ങള്‍ മുറുകുന്നത്.
അനുഭവത്തിന്റെ തീവ്രതകൂടും തോറും ഇന്റിമസിയും കൂടും.
മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒന്നും വെളിപ്പെടുത്താന്‍ പാടില്ല.
നമ്മള്‍ ഈ ലോകം വിട്ടു പോകുമ്പൊള്‍ കൂടെ വരേണ്ടതാണത്.
കണ്ണൂരിലെ പീലിക്കോട് നിന്നാണു എന്റെ ഇല.ബോഡ് ജീവിതം തുടങ്ങുന്നത്.
പേരു കേട്ടാല്‍ ഓര്‍മ് വരിക പുലിക്കോടന്‍ നാരായണനെ ആയിരിക്കും.
അതെ,പുലിക്കോടന്‍ നരായണന്റെയും,കാനായി കുഞ്ഞിരാമന്റേയും,
മഹാകവി കുട്ടമത്തിന്റെയും നാട്.
കഥകളേറെയുള്ള കരിവെള്ളൂരും,കയ്യൂരും,ചീമേനിയും തൊട്ടടുത്ത്,
തെക്കു മുച്ചിലോട്ടു ഭഗവതി,
തെയ്യവും,കനലാട്ടവും,പൂരക്കളിയും നാടിന്റെ കീര്‍ത്തി.
കോമനും,കുഞ്ഞിരാമനും,കുഞ്ഞിക്കണ്ണമ്മാരും ഏറെ.
സ്വപ്നമെന്നോ യാഥാര്‍ത്ഥ്യമെന്നോ തിരിച്ചറിയാതെ,
മറവി മായ്ച്ചിട്ടും മായാതെ ചിലതല്ലാം...
ഒരു ഓണാവുധിക്കുശ്ശേഷം,പീലിക്കോടിലേക്കൊരു തിരിച്ചു പോക്ക്
രാത്രി ബസ്സില്‍ ഇടിച്ചു കയറ്റം.
സീറ്റൂകളല്ലാം ഫുള്‍,പയ്യന്നൂര്‍ വരെ നിന്നുറങ്ങുക എളുപ്പമല്ല.
റിസ്സര്‍വേഷന്‍ നബ്ര് നോക്കി,അതിലിരുന്ന ആളെ ഒഴിവാക്കി.
തീരെ മനസ്സില്ലാതെ എന്റെ ഒരു വശം ചാരിനിന്നു അയാള്‍.
പിന്നീടെപ്പോഴൊ പിന്നില്‍ സീറ്റൊഴിഞപ്പോല്‍ അങ്ങൊട്ട് മാറിയിരുന്നു.
അയാളുടെ വിഷമത്തിന്റെ കാര്യം പിന്നീടാണു മനസ്സിലായത്.
എന്റെ അരികില്‍ ഭാര്യയും കുഞ്ഞും.
കണ്ണുകള്‍ മുറുകെ അടച്ചിട്ടും എനിക്കുറക്കം വന്നില്ല.
കുഞ്ഞുണര്‍ന്നപ്പൊഴൊക്കെ അവര്‍ അതിനു മുലകൊടുത്തു.
ഞാനൊരാള്‍ അടുത്തില്ലാതതതു പോലെ.
എല്ലാവരും ഉറക്കത്തിലേക്കു വഴുതിയിറങ്ങി.
വിളക്കുകള്‍ ഓരോന്നായി അണച്ചു,ഒന്നൊഴികെ.
അവര്‍ കുഞ്ഞിന്റെ പകുതി ഭാഗം എന്റെ മടിയിലേക്കുവെച്ചു,
തോളില്‍ ചാഞ്ഞു ഉറക്കവും തുടങ്ങി.
പെട്ടെന്നൊരു വളവു തിറിഞ്ഞപ്പോള്‍
എന്റെ കയ്യും അവരുടെ കയ്യും കുഞിനുമേല്‍.
പിന്നീടെപ്പൊഴൊ അതൊന്നായി..
ബസ്സ് റോഡിന്റെ ഉയര്‍ച്ചയും താഴ്ചയും താണ്ടുമ്പൊള്‍,
അവരുടെ ശരീരത്തിന്റെ ഉയര്‍ച്ചയും താഴ്ചയും അതിന്റെ സിഗ്നതയും ഞാനറിഞു.
പണ്ടെങ്ങൊ രുചിച്ച മുലപ്പാലിന്റെ മാധുര്യവും.
നല്ല നിലാവുള്ള രാത്രിയില്‍ മച്ചൂപാ കെട്ടിയ വള്ളതതിലുള്ള യാത്ര..
ആകാശം നിറയെ നക്ഷത്രങ്ങള്‍
അതിന്നുള്ളില്‍ നിന്നു കൊള്ളി മീനുകള്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞു.
അതിരുകളില്ലാത്ത,ബന്ധനങ്ങളില്ലാതത,കീഴ്പ്പെട്ത്തലൊ കീഴടങ്ങലോ ഇല്ലാത്ത,
നിശ്വാസം പോലും വണ്ടിയുടെ ഇരമ്പലിനൊപ്പമാക്കിയ ഒരു യാത്ര...
അവസാനയാമത്തില്‍ ഉറക്കത്തിലേക്കു കൂപ്പു കുത്തി..
ശക്തമായ ഒരു തോണ്ടല്‍,അതാണന്നെ ഉണര്‍ത്തിയത്..
നോക്കിയപ്പോല്‍ സീറ്റുകളല്ലാം കാ ലിയായിരിക്കുന്നു.
ബാഗുമെടുത്തു ചാടിയിറങ്ങി,എവിടെ എന്റെ അരികിലുണ്ടായ ആള്‍?
പേരു പോലും ചോദിച്ചില്ല.
അല്ലെങ്കില്‍ എന്തിനു തിരക്കുന്നു..
കാന്റീനില്‍ കയറി ഒരു ചായ പറഞ്ഞപ്പോള്‍
നേരെ എതിര്‍ ടേബിളീള്‍ അവളും കുഞ്ഞും ഭര്‍ത്താവും.
ഒരു നോട്ടമോ പുഞ്ചിരിയോ കാത്തു. ഇല്ല.
ഓര്‍മ്മ അവസാനിപ്പിക്കുമ്പോള്‍ ആര്‍ക്കെ ങ്കിലും വേദനിച്ചുവൊ?

Thursday, January 17, 2008

കൊടകരയില്‍ നിന്നു തിരിച്ചിറക്കം

കൊടകര പുരാണമാണല്ലോ ഈ കോറിയിടലിനുള്ള പ്രചോദനം.
എന്റെ ആദ്യ കൊടകര യാത്ര,അവിടെ നിന്നുള്ള തിരിച്ചിറക്കം,
തിരിച്ചിറക്കം എപ്പോഴും വേദനാജനകമാണല്ലോ..
സത്യന്റെ ഒരു പാട് വിളികള്‍ക്കു ശേഷമാണു
കൊടകര ടെലഫൊണ്‍ എക്സ്ചേഞ്ചിലേക്കുള്ള എന്റെ യാത്ര.
രണ്ടു വര്‍ഷത്തെ ഇട വേളക്കു ശേഷമുള്ള നേര്‍ കാഴ്ച്ച ഒരു പാട്
സമയം നീണ്ടു.അവന്റെ വിവാഹം ഏതാണ്ടു ഉറച്ച പോലെ,
ഇനിയും ചില മിനുക്കു പണികള്‍ മാത്രം ബാക്കി.
വധു ടീച്ചറാണു.
പിരിയുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു’“ എന്തോ ദുഖം എന്നെ പിടികൂടിയിരിക്കുന്നു,
കാരണം തിരഞ്ഞു കൊണ്ടിരിക്കയാണു”
ഞാന്‍ പറഞ്ഞു നീ കണ്ടശ്ശാം കടവ് എക്സേഞ്ചിലേക്ക് വരിക,
എനിക്കുടനെ മാറ്റമുണ്ടാകും.കല്യാണവും കഴിഞ്ഞ് വീടിന്നടുത്താകുമ്പോള്‍
എല്ലാ വിഷമവും തീരും..
തിരികെ ഇരിങ്ങാലക്കുടയിലേക്കുള്ളയാത്രയില്‍ എന്റെ പേഴ്സ് നഷ്ടപ്പെട്ടു
കാര്യമായിട്ടൊന്നും ഇല്ലാത്തതിനലാല്‍ അതിനെക്കുറിച്ചൊരു വിഷമവുംതോന്നിയില്ല.
രണ്ടു ബസ്സ് കയറണം,ഒരു ഫെറി,പിന്നെ ഒരഞ്ച് കിലൊ മീറ്റര്‍ നടപ്പും,
വീട്ടിലെത്തിയപ്പൊള്‍ രാത്രി വളരെ വയ്കി,
മറ്റുള്ളവരുടെ മുന്നില്‍ യാചിക്കേണ്ടി വരിക,പിന്നെ നടപ്പും,
കൊടകര യാത്ര എനിക്കെന്നും ഒരോര്‍മ്മയായി.
പറഞ്ഞ പോലെ എനിക്കു കണ്ണൂര്‍ക്കും,കണ്ടശ്ശാങ്കടവിലേക്കു സത്യനും മാറ്റം കിട്ടി.
പിന്നീട് കണ്ടപ്പോഴൊക്കെയും സത്യന്‍ തന്റെ വിഷമത്തെക്കുറിച്ചു പറഞ്ഞു.
കാരണം അറിയാത്ത വിഷമം അതെന്തായിരിക്കും?
വിവാഹം അതിന്നൊരു പരിഹാരമായില്ല.
നാളുകള്‍ക്കു ശേഷം അറിഞ്ഞു സത്യന്‍ എക്സ്ച്ചേഞ്ചിന്നുള്ളില്‍ തൂങ്ങി മരിച്ചു,
അന്യേഷണം മറ്റൊരു ലോകത്തിലേക്കു മാറ്റിയിരിക്കുന്നു..
ഒരാളുടെ സ്വകാര്യ ദുഖമൊ സന്തോഷമൊ അല്ലേ,മനുഷ്യനെ മറ്റൊരാളില്‍ നിന്നു വ്യത്യസ്തനാക്കുന്നത്?

Friday, January 4, 2008

ത്രിക്ക

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എന്ന് തുടങ്ങണം.
അന്ന് എനിക്ക് വയസ്സ് നാല് നടപ്പ്.
നടന്ന് നടന്ന് കാല്‍ കുഴഞ്ഞ കാലം.
ആമണ്ഡൂരിലെ എല്ലാ വഴികളും എനിക്ക് നല്ല പരിചയം
ആറടിയിലേറെ പൊക്കമുള്ള അമ്മാവന്റെഒപ്പമുള്ള നടത്തം
നടത്ത മത്സരത്തില്‍ കാണുംപോലെ ഓട്ടമെന്നൊ നടത്തമെന്നൊ പറയാന്‍ പറ്റാത്ത അവസ്ഥ.
ഓരൊ ദിവസവും ഓരൊ സ്ഥലത്തേക്ക്.
അമ്പലമൊ,ചന്തയൊ,കളിസ്ഥലമൊ,പൊതുവേദിയൊ,
എന്നും വേറിട്ട്.
‘എവിടെ പൊവുകയാ അമ്മാവനും മരുമകനും കൂടി?
‘ഞങ്ങള്‍ ത്രിക്കേലു”
ചോദ്യകര്‍ത്താവിന്റെ ചിരിയോ പൊട്ടിച്ചിരിയൊ മറുപടി.
മടക്കത്തിലാണെങ്ങില്‍,
“മ്മാവനും മരുമകനും കൂടി എവിടെ നിന്നു വരുന്നു?
‘ത്രിക്കേന്ന്”
പതിവു പോലെ ചിരിയൊ പുഞ്ചിരിയൊ മറുപടി.
ആ ചിരിയുടെ അര്‍ത്ഥം കൊല്ലങള്‍ കഴിഞ്ഞാണു എനിക്കു മനസ്സിലായത്.
ത്രിക്ക എന്നതു ഒരു വീടിന്റെ പേരാണ്.
മൂന്നു‘ ക’ത്രിക്ക.കമലം,കോമളം,കനകം.
രണ്ടു പെണ്മക്കളും അമ്മയും.
വളരെക്കാലം ബൊംബെയില്‍ ആയിരുന്നു,
ഇപ്പൊള്‍വലിയ മതില്‍ക്കെട്ടൊടെ യുള്ള വീട്ടില്‍ താമസിക്കുന്നു.
പൊതുജനവുമായി വലിയ അടുപ്പമില്ല’
അവര്‍ പലതും ഊഹിച്ചെടുക്കുന്നു.
സത്യമൊ അസത്യമൊ ആര് തിരക്കുന്നു
ഞാന്‍ ഒരു കാര്യംഇപ്പൊഴും ഓര്‍ക്കുന്നു,
അമ്മാവന്‍ ഒരിക്കലും എന്നെ ആ വീടിന്റെഅടുത്തുകൂടി കൊണ്ടു പൊയിട്ടില്ല എന്ന്.