അന്നു നാട്ടില്‍ അതൊരു അസാധാരണ സംഭവമായിരുന്നു.
തമിഴ് നാട്ടില്‍ നിന്നും സുന്ദരിയായ ഒരു ബ്രാമ്ണ സ്ട്രീയെ താഴ്ന്ന
ജാതിയില്‍ പെട്ടൊരുവന്‍ കൊണ്ടു വന്ന് കൂടെ താമസിപ്പിക്കുകയെന്നത്.
വേലു തൊഴില്‍ തേടിയാണു തമിഴ് നാട്ടില്‍ പോയത്.തിരിച്ചുവരവ്
ഒറ്റക്കായിരുന്നില്ല,കനകം എന്നൊരു സുന്ദരിയേയും കൂട്ടിയായിരുന്നു.
വെളുത്ത നിറവും ധാരാളം മുടിയും മൂക്കില്‍ ചുകന്ന കല്ലു വെച്ച മൂക്കുത്തിയും.
സംഗതിയുടെ നിറം കടുത്തതാകാന്‍ ഇതുതന്നെ ധാരാളമല്ലെ.
ഞങ്ങളന്നു സ്റ്റഡിസര്‍ക്കിളിന്റെ കീഴില്‍ ഒരു ലൈബ്രറി തട്ടിക്കൂട്ടിയിരുന്നു
തമിഴ് പുസ്തകങ്ങള്‍ ചോദിച്ച് അവര്‍ ലൈബ്രറിയില്‍ വന്നു തുടങ്ങി.
സംഭാവനയായിക്കിട്ടിയ കുറെ തമിഴ് പുസ്തകങ്ങള്‍ ആവശ്യക്കാരില്ലാതെ
അലമാരിയുടെ ഒരു മൂലയില്‍ അടുക്കി വെച്ചിരുന്നു.അതില്‍ നിന്ന് ഓരോ
ന്നെടുത്തു കൊടുക്കും.നല്ല വായനക്കാരി യായിരുന്നതുകൊണ്ട് അതു വലിയ
താമസമില്ലാതെ വായിച്ചു തീര്‍ന്നു.
തമിഴ് പുസ്തകങ്ങള്‍ സംഘടിപ്പിക്കുക അതത്ര എളുപ്പമുള്ള കാര്യമ
ല്ലല്ലോ.മലയാളം പുസ്തകം തന്നെ വാങ്ങാന്‍ സാധിക്കുന്നില്ല.പിന്നെ ഒരാള്‍ക്കു
വേണ്ടി തമിഴ് പുസ്തകം വാങ്ങുക നടപ്പുള്ള കാര്യമാണോ.ലൈബ്രറിയില്‍ വരവു
നിന്നെങ്കിലും പുറമെ കാണുമ്പോള്‍ അവര്‍ ചോദിക്കും”ചേട്ടാ തമിഴ് പുസ്തകം
വല്ലതും വന്നോ?”അതൊരു ഒഴിയാബാധയ്യായപ്പോള്‍ ഞാനവര്‍ക്കു വേണ്ടി
തമിഴ് പുസ്തകങ്ങള്‍ തിരക്കാന്‍ തുടങ്ങി.പലയിടത്തുനിന്നുമായ് കുറെ മാഗസിനു
കള്‍ കിട്ടി,അതുകൊടുത്തു തിരുമ്പോഴേക്കും ജോലി തിരക്കി എനിക്കു നാട്ടില്‍
നിന്നു പോകേണ്ടിയും വന്നു.
നാലഞ്ചുകൊല്ലത്തിനു ശേഷം നാട്ടില്‍തിരിച്ചെത്തിയെപ്പോഴേ
ക്കും ലൈബ്രറിക്ക് അതിന്റെ സ്വഭാവിക മരണം സംഭവിച്ചിരുന്നു.
കനകത്തിനും അവരുടെ ഭര്‍ത്താവ് നഷ്ട്പ്പെട്ടിരുന്നു.ഒരു പെങ്കുട്ടിയേയും അവരെ
ത്തന്നേയും സംരക്ഷിക്കേണ്ട ചുമതല അവരില്‍ വന്നു പെട്ടു.
മോളെ സ്കൂളില്‍ കൊണ്ടു വിടാനും തിരിച്ചു കൊണ്ടു വാരാനും അവര്‍ പോകുന്നതു
കാണാം.മുന്പില് വന്നു പെട്ടാല്‍തന്നെ മുഖത്ത് നൊക്കുകയൊ പരിചയ ഭാവം
കാണിക്കുകയൊയില്ല.എന്തൊക്കേയൊ പിറുപിറുത്തുകൊണ്ടവര്‍ നടന്നു പൊകും.
കയ്യില്‍ എപ്പോഴും എന്തെങ്കിലും ഒരു മൂര്‍ച്ചയുള്ളൊരായുധം കാണും.
അവര്‍ക്ക് ഭ്രാന്താണെന്നെല്ലാവരും പറഞ്ഞു.
കുട്ടിയോടൊപ്പമുള്ള അവരുടെ പോക്കുവരവു അവള് പ്ലസ് ടു പാസ്സാകുന്നതുവരെ
തുടര്‍ന്നു.നല്ല മുഖശ്രീയുള്ളകുട്ടിയായതുകൊണ്ടതിന്റെ വിവാഹവും നടന്നു.
കുറെ ദിവ്സ്സങ്ങള്‍ക്കു ശേഷം അവര്‍ വീട്ടില്‍ വന്നു.അവര്‍ പറഞ്ഞു”എനിക്കു
ഭ്രാന്തൊന്നുമില്ല് സാറെ.ഭ്രാന്തും മൂര്‍ച്ചയുള്ളൊരായുധവും എന്റെയും മകളുടേയും
രക്ഷക്കുള്ള ഒരു മറയായിരുന്നു.അഛനില്ലാത്ത ഒരു മകളെ വളര്‍ത്തിക്കൊണ്ടു
വരിക അത്ര എളുപ്പമാണോ ബന്ധുക്കളും സ്വന്തക്കാരും ഇല്ലാത്ത ഒരു നാട്ടില്‍?
സാറിന്റെ കയ്യില്‍ മലയാളം പുസ്തകം വല്ലതുമുണ്ടൊ വായിക്കാന്‍ തരാന്‍.
മകള്‍ മലയാളം പഠിക്കുന്നതോടൊപ്പം ഞാനും മലയാളം പഠിച്ചു ,ഇവിടെ തമിഴ്
പുസ്തകം കിട്ടാന്‍ ബുദ്ധിമുട്ടല്ലെ.”
അല്ലയോ തമിഴ് സുന്ദരീ നിന്റെ മുന്നില്‍ മലയാളി വീരാംഗനകള്‍ എത്ര നി
സ്സാരക്കാര്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
8 comments:
മനസ്സിൽ തട്ടി ഈ കഥ, അല്ല അനുഭവക്കുറിപ്പ്.
നമ്മുടെ മലയാളാംഗനമാറ് ഇവരെ കണ്ട് പഠിക്കട്ടേ..
വളരെ നന്നായിട്ടുണ്ട്...മനസ്സില്‍ തട്ടുന്ന ഉള്ളടക്കം..പെണ്ണിനു മാനം കാക്കാന്‍ ഭ്രാന്തും ഒരായുധം...പക്ഷെ ഭ്രാന്തിമാര്ക്കും രക്ഷയില്ലാത്ത നാട്ടില്‍ അവര്‍ രക്ഷപ്പെട്ടതിനു കാരണം മൂര്‍ച്ചയുള്ള ആയുധം കൈയിലുള്ളതുകൊണ്ടായിരിയ്ക്കും.......
നന്നായിരിക്കുന്നു ഈ കുറിപ്പ്, കൂടാതെ ആ സ്ത്രീയുടെ ബുദ്ധിയെ അഭിനന്ദിക്കാതെ വയ്യ...പീഠകരുടെ സ്വന്തം നാടാണ് കേരളം എന്ന് വർഷങ്ങൾക്കു മുമ്പേ അവർ മനസ്സിലാക്കിയല്ലോ?
നന്നായിരിക്കുന്നു, ജീവിക്കാന്‍ വേണ്ടി, അമ്മമാര്‍ കെട്ടുന്ന ഓരോ വേശങ്ങള്‍
എന്തൊക്കെ വേഷം കെട്ടണം!
ohh...nice.....
ജീവിക്കാന്‍ പടിച്ചവര്‍
നമോവാകം
ഇതൊക്കെ വായിക്കാന്‍ അവസരം തരുന്നതിന് ഒരുപാട് നന്ദിയുണ്ട്...
Post a Comment