ബ്രിട്ടീഷ് ലൈബ്രറി അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നു.
പത്രവാര്‍ത്ത.
വിലപ്പെട്ടതെന്തോ കൈമോശം വന്നുവെന്ന തോന്നല്‍.
തിരുവനന്തപുരത്തായിരുന്നപ്പോള്‍ അതിന്റെ പുസ്തക ഷെല്‍ഫുകള്‍ക്കിട
യില്‍ ചിലവാക്കിയ ഒഴിവു സമയങ്ങള്‍,വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍
നിന്നും വിട്ടു പോകാത്ത പുസ്തകങ്ങളുടെ മണം,അവ നല്കിയ അറിവുകള്‍
ഇനിയൊരിക്കല്‍ക്കൂടി അനുഭവിക്കാന്‍ കഴിയില്ലല്ലോ.
റൂം മേറ്റായ കുര്യനുവേണ്ടിയാണു മെംബറായത്,അവനു ടെക്കനിക്കല്‍
ബുക്ക്സിലാണു താല്‍പ്പര്യം.ജോലി കിട്ടി തിരുവനന്തപുരത്തു വന്നപ്പോള്‍
താമസിക്കാനൊരിടം തന്നതവനാണു.ശാസ്തമംഗലത്തെ ന്യൂ കേരളാ ടൂറിസ്റ്റ്
ഹോമിലെ ഒറ്റമുറിയില്‍ പാചകവുമായി കൂടിയിരുന്ന അവന് ഗ്യാസ് സ്റ്റ്വ്വും
പാത്രങ്ങളും മൂലയിലേക്കൊതുക്കി ഒരു കട്ടില് പിടിച്ചിട്ടു തലചായ്ക്കാനൊരിടം
തന്നു.അവനാവശ്യപ്പെട്ടാല്‍ ഇതില്‍ക്കൂടുതല്‍ ചെയ്യേണ്ടതല്ലേ?
പാചകത്തിന്റെ കാര്യത്തില്‍ അവനൊറ്റയാനായിത്തന്നെ
നിന്നു,എന്റെ പാചകമൊന്നും നിനക്കു പിടിക്കില്ല അതായിരുന്നു ഭാഷ്യം.
പിന്നീടതു ശരിയാണെന്നെനിക്കും തോന്നി.ഒരിക്കലെങ്കിലും അവന്റെയടുപ്പില്‍
മാംസമല്ലാതെ പച്ചക്കറിയോ മത്സ്യമോ വേവുന്നതു കണ്ടിട്ടില്ല.
ഞായറാഴ്ച പള്ളിയിലേക്കിറങ്ങുമ്പോള്‍ എന്നെയും കൂട്ടും.പാളയം പള്ളിയില്‍
നിന്നിറങ്ങി ബീഫുമായാണു തിരികെ വരിക.അന്നത്തേക്കു കറി,പിറ്റേദിവസ്സം
റോസ്റ്റ്,അടുത്തദിവസ്സം ഫ്രൈ,പിന്നെ ഡബിള്‍ഫ്രൈ .അടുത്തതായി എന്തു
സംഭവിക്കുന്നു എന്നു ഞാന്‍ നോക്കാറില്ല.ഞാന്‍ കഴിക്കുന്ന ഹോട്ടലിലും ഇ
തൊക്കെത്തന്നെ അവസ്ഥ.പരിപ്പുവട അടുത്ത ദിവസ്സം രസവടയാകും,
പിന്നെ സാംബാറുവട,ശേഷം തൈരു വട.അതു കഴിഞ്ഞാലോ?...
“ഓരോ നിമിഷത്തിലും എത്രയെത്ര സാദ്ധ്യതകള്‍”
കുര്യനു തൊട്ടടുത്ത വോള്‍ട്ടേജ് സ്റ്റബിലൈസര്‍ ഉണ്ടക്കുന്ന കമ്പനി
യിലാണു ജോലി.കുര്യന് പിന്നീട് “വിജില്‍”വോള്‍ട്ടേജ് സ്റ്റബിലൈസെര്‍ ഉണ്ടാ
ക്കി വിറ്റു നല്ല നിലയിലെത്തി.അഞ്ചുമണിക്കു ശേഷം കുര്യനും കൊച്ചൌസേപ്പും
വെള്ളയംബലത്തുള്ള എന്റെ ഓഫീസിലേക്കു വരും.കൊച്ചൌസേപ്പ് ചിറ്റിലപ്പി
ള്ളി “വീ ഗാര്‍ഡ്”സ്റ്റബിലൈസറില്‍ തുടങ്ങി തൊട്ടതല്ലാം പൊന്നാാക്കി അമ്യൂ
സ്മെന്റ് പാര്‍ക്കും കഴിഞ്ഞു സ്കൈ ഈസ് ദി ലിമിറ്റ് എന്നമട്ടില്‍ നില്ക്കുന്നു.
ഇടക്കിടെ അങ്ങേര് പറയുമായിരുന്നു നിന്നെപ്പോലെ ഒരു സര്‍ക്കാര്‍ ജോലി
ഉണ്ടായിരുന്നെങ്കില്‍ ഈ അലച്ചില്‍ ഒഴിവാക്കാമായിരുന്നു.അങ്ങിനെ സംഭവി
ക്കാതിരുന്നതു എത്ര നന്നായി.
ബ്രിട്ടീഷ് ലൈബ്രറീ വരെ ഞാന്‍ അവരുടെ ഒപ്പം കൂടും.അവര്‍തംബാ
നൂരോ കിഴക്കേ കോട്ടയിലോ കറങ്ങി തിരികെ വരുമ്പോഴേക്കും ഞാന്‍ പുസ്തകമെ
ടുത്തു സെക്രട്ടറിയേറ്റു നടയില്‍ നില്ക്കും,കൊച്ചൌസേപ്പ് വീട്ടീലേക്കും
കുര്യനും ഞാനും മ്യൂസിയം വരെ തിരിച്ചുംനടക്കും.ഊണിനു സമയമാകുന്നതു വരെ
അവിടെ കിടന്നും ഇരുന്നും കഴിച്ചു കൂട്ടും.
രാത്രി ഊണിനുശേഷമാണു കുര്യന്റെ വായന തുടങ്ങുക.കിടന്നുകൊണ്ടാ
ണ് വായിക്കുക.ആദ്യമായി പുസ്തകങ്ങള്‍ ഓരോന്നായി മറച്ചു നോക്കും,അതില്‍ നി
ന്നും കട്ടി കൂടിയ ഒരെണ്ണമെടുത്ത് നെഞ്ചില്‍ വെച്ചാണ് തുടക്കം.അഞ്ചോ പത്തോ
മിനുറ്റുകള്‍ക്കുള്ളില്‍ “ട്ടേ” എന്ന ശബ്ദത്തോടെ പുസ്തകം മറിഞ്ഞു വീഴും,ഒപ്പം
കൂര്‍ക്കം വലിക്കുന്ന ശബ്ദവും കേള്‍ക്കാം.
പുസ്തകം ഒരു നല്ല ഉറക്കു മരുന്നാണെന്നു മനസ്സിലാക്കിയതങ്ങിനെയാണ്.
ഉറക്കക്കുറവുള്ള പലരോടും ഞാന്‍ പറയാറുണ്ട് ഉറങ്ങുന്നതിനുമുന്പു ഏതെങ്കിലും
കനമുള്ള പുസ്തകമെടുത്തു വായിക്കാന്‍.തെറ്റിദ്ധരിക്കാതിരിക്കാന്‍ കട്ടിയുള്ള എന്ന
വാക്കു ഒഴിവാക്കുകയാണു പതിവ്.
കുര്യനു വേണ്ടിയാണു തുടങ്ങിയതെങ്കിലും ഒരു പാട് നല്ല പുസ്തകങ്ങള്‍
എനിക്കു വായിക്കാന്‍ കഴിഞ്ഞു.ട്രാന്‍സ്ഫറായി തിരുവനന്തപുരം വിട്ടപ്പോഴും ഞാനതി
ന്റെ മെംബെര്‍ഷിപ്പ് ക്യാന്സില് ചെയ്യാതെ മോഹന്‍ ദാസിനെ ഏല്‍പ്പിക്കുകയായി
രുന്നു,എന്നെങ്കിലും തിരികെ വരുമ്പോള്‍ എനിക്കുപയൊഗിക്കാമല്ലോ.ഇന്നുവരെ
അതിനു കഴിഞ്ഞില്ല എന്നു മാത്രം.
മ്യുസിയത്തിന്റെ പുല്‍ത്തകിടിയില്‍ രാത്രി കിടക്കുമ്പോള്‍ എന്നെ ഏറെ
ആകര്ഷിച്ചിട്ടുള്ളതു തൂമ്പായില്‍ നിന്നു തൊടുത്തു വിടുന്ന റോക്കറ്റുകളാണ്.മുന്നോ
ട്ടുള്ള കുതിപ്പില്‍ മനസ്സിലെ സോഫ്റ്റ് കോര്‍ണ്ണറുകള്‍ ഓരോന്നായി എരിഞ്ഞു തീര്‍ന്നു
കൊണ്ടിരിക്കുന്നു...
.
Friday, August 1, 2008
Friday, July 18, 2008
ഭാഗ്യം
ജര്‍മ്മന്‍ ഫുട്ബോള്‍ കാപ്റ്റന്‍ ബലാക് സിമിയോണിനെ മിന്നു കെട്ടി,
പത്തുകൊല്ലം ഒന്നിച്ചു താമസിച്ചു മൂന്നുകുട്ടികളായതിനു ശേഷം..വാര്‍ത്ത.
അമ്മയുടെ കല്ല്യാണത്തിനു ഉപ്പേരി വിളംബാന്‍ ഭാഗ്യം കിട്ടിയകുട്ടികള്‍!

Tuesday, July 1, 2008
ഒരു നല്ല വെളുപ്പാന്‍ കാലത്ത്
വെളുപ്പിനു അഞ്ചു മണിക്കു അലാറം വെച്ചാണോട്ടം തുടങ്ങുക.
ശാസ്തമങ്കലത്തു നിന്നു തുടങ്ങി പാളയം ചന്ദ്രശേഖരന് നായര്‍
സ്റ്റേഡിയം ചുറ്റി വെളിച്ചമാകുന്നതിനു മുന്‍പു തിരിച്ചെത്തുന്നു.
സഹപ്രവര്‍തതകനും മുറിയനുമായ മോഹന്‍ ദസാണുകൂടെ.
ത്രിശ്ശൂര്‍ക്കാരനാണെങ്കിലും തിരുവനന്തപുരത്തു വെച്ചാണ് പരി
ചയപ്പെടുന്നത്.
കാര്യ മായ കളികള്‍ ഒന്നും കളിച്ചിട്ടില്ലെങ്കിലും സ്പോര്
ട്സില് കമ്പമാണ്.ബില്ലിയാര്‍ട്സ് സ്നൂക്കര്‍വരെ കളി നിയമ
ങ്ങള് അറിയും.അലക്സ് വെള്ളക്കാലിനേക്കാളോ നാഗവള്ളി കു
റുപ്പിനേക്കാളോ നന്നായി കമണ്ട്രി നടത്തും.പുള്ളീയുടെ ആശ
യമാണീയോട്ടം.
വെള്ളയമ്പലെത്തെത്തുമ്പൊള്‍ പങ്കന് വടക്കു നിന്നു ഓടി
ഞങ്ങളുടെ കൂടെ കൂടും.സെക്രട്രിയേറ്റിനു പുറകിലെ മൈതാന
ത്തില്‍ വെച്ചാണ് പങ്കജാക്ഷന് നായരെ പരിചയപ്പെടുന്നതു.
ബാസ്കറ്റ് കളിക്കാരനാണു.കളിക്കുമെന്നല്ലാതെ ഒരു ബോളും
കൈകൊണ്ടു തൊടില്ല.കുറച്ചു മാറി ബോളിന്റെ നീക്കമനുസരിച്ചു
അങ്ങൊട്ടും ഇങ്ങോട്ടും ഓടും.തമാശ തോന്നി മോഹന്‍ ദാസ്
കയറി പരിചയപ്പെട്ടതാണ്.പിന്നെ അതൊരുനല്ലബന്ധമായി.
മ്യൂസിയം കഴിഞ്ഞു നന്ദങ്കോട് റോഡെത്തുമ്പൊള്‍ മാധവന്
നായര്‍ വരും.സെക്രട്രിയേറ്റില്‍ വാച്ച് ആന്റ് വാര്‍ഡിലാണു പണി.
താമസിക്കുന്നതു നന്തങ്കോടു ഷാപ്പിനടുത്താണ്. അങ്ങിനെയുള്ള
പരിചയമാണ്.
പിന്നെപിന്നെ ഓട്ടക്കാരുടെ എണ്ണം കൂടീകൂടീ വരും.എല്ലാവരും
സ്പോര്‍ട്സ് ഷൂവിലും പാന്റ്സിലുമാണ്.ഞങ്ങള്‍ രണ്ടുപേര്‍ മാത്രമാണു
ലുങ്കിയില്‍,ഓട്ടം മുറുകിയതിനു ശേഷമാകാമെന്നു കരുതി മാറ്റം.
അതുകൊണ്ടാണു വെളിച്ചമാകുന്നതിനു മുന്‍പെ തിരിച്ചെത്തുന്നത്.
വീട്ടില്‍ തിരികെയെത്തുമ്പോഴേക്കും മജീദ് ചായ റെഡിയാക്കി വെച്ചി
രിക്കും.മജീദ് ഒരു മാസത്തെ ഇന്‍സര്‍വീസ് കോഴ്സിനെത്തി ഞങ്ങളൊ
ടൊപ്പം ചേര്‍ന്നതാണ്.മലപ്പുറത്താണ് വീട്.ഏതു സഹചാര്യത്തിലും
അഞ്ചു നേരം നിസ്കരിക്കും.നന്നായി പാചകം ചെയ്യും.മലപ്പുറത്തെ
വാപ്പാന്റെ ഹോട്ടലാണ് കളരി.
അന്നും അലാറം കേട്ടാണ് ഓട്ടംതുടങ്ങിയത്. വെള്ളയമ്പല
ത്തെത്തിയപ്പോള്‍ പങ്കനില്ല.മ്യൂസിയത്തിനടുത്തെത്തിയിട്ടും മരങ്ങളില്‍
ചേക്കേറിയ കാക്കകളുടെ പതിവു കരച്ചിലില്ല.പകരം കുരങ്ങുകളുടെ കൂ
ക്കി വിളിയും സിംഹത്തിന്റെ അമര്‍ത്തിയുള്ള ഹുങ്കാരവവും.നന്തങ്കോടു
റോഡിലെത്തിയപ്പോള്‍ മാധവന് നായരേയും കാണുന്നില്ല.
എന്താണെന്നു ആലോചിക്കുമ്പൊഴേക്കും ഒരു ജീപ്പ് പിന്നില്‍ വന്നു ബ്രേ
ക്കിട്ടു.”എവിടേക്കാണ് പാതിരക്കു രണ്ടും കൂടി?..
ഞങ്ങള്‍ ഓട്ടത്തിലാണ് സാര്‍”
കോര്പ്പറേഷന് ഓഫീസിലെ ക്ലോക്കു ചൂണ്ടി പോലീസ് കാരന് ചോദിച്ചു
“സമയമെത്രെയെന്നു നോക്കടാ?..
മണി മൂന്ന്.ഞങ്ങള്‍ വിവരങ്ങള്‍ പറഞ്ഞു.
“കയറടാ വണ്ടിയില്‍”
രണ്ടിനേയും കയറ്റി വണ്ടി വിട്ടു. വീടിനു മുന്പില് വണ്ടി നിന്നപ്പോള്‍
മജീദ് ഓടി വന്നു കാര്യം പറഞു.
ഞങ്ങള്‍ അഞ്ചിനു വെച്ച അലാറം അയാള്‍ മൂന്നിനു മാറ്റി വെച്ചതാണു.
പരീഷ്ഷക്കു പഠിക്കുവാന്‍ വേണ്ടിയാണു.അലാറം കേട്ടിട്ടും അയാള്‍ ഉണര്
ന്നില്ല.ഞങ്ങള്‍ അതോഫ് ചെയ്തു ഓട്ടവും തുടങ്ങി.
ബാത്ത് റൂമിലേക്കു നടക്കുമ്പൊള്‍ മോഹന്‍ ദാസ് പിറുപിറുത്തു
“ഞാനിന്നു അവനെ രണ്ടു തെറി വിളിക്കും”
ഞാന്‍ പറഞു അവന് മലപ്പുറം കത്തിയാണ്.സര്‍വ്വീസില്‍ കയറുന്നതിനു
മുന്‍പു രണ്ട്കെട്ടി മൊഴി ചൊല്ലിയവനാണു.ഇനിയിവിടെ പതിനഞ്ചു ദിവ
സ്സവും കൂടിയേ കാണൂ,അത്രയും കാലം കൂടി നല്ല ഭഷ്ഷണം കഴിച്ചൂടെ?...
ദാസ് മുരണ്ടു “അവന്റെ ഒരു മലപ്പുറം കത്തി.“
ബാത്ത് റൂമില്‍ നിന്നു വരുമ്പോഴേക്കും പുട്ടും പപ്പടവും മേശ്ശപ്പുറത്തു റെഡി
അതു കണ്ടു മനമുരുകിയ ദാസ് പറഞ്ഞു.”പ്രതി തുമ്പില്ലാത്തവനും നീര്‍ദോ
ഷിയുമായതുകൊണ്ടും ഇത്തവണ മാപ്പു കൊടുക്കാം”...

Saturday, March 15, 2008
വായന
“ പിന്നിട്ടവഴികള്‍”ജീവിത സ്മരണകള്‍ വായിക്കുകയായിരുന്നു.
ഓരോ അനുഭവ വിവരണത്തിനു ശേഷവും ഒരു വലിയ കുത്ത്.
വലിയ ഒരു വിവരണത്തിനു ശേഷം സ്മരണകള്‍ അവസാനി
ക്കുമ്പോള് കോമയുമില്ല കുത്തുമില്ല.

Wednesday, March 12, 2008
ഗോപകുമാരന്റെ മുന്നില്‍
താടീ,ഞാന്‍ ഗോപന്,നാളെ ഗുരുവായൂര്‍ വരണം.
മകന്റെ ചോറൂണ്.ഭാര്യയും അമ്മയും കൂടെ കാണും.
തിരുവനന്തപുരത്തെ ജോലിക്കാലം മുഴുവന്‍ ഞാന്‍
താടിയിലായിരുന്നു,അങ്ങിനെ വീണു കിട്ടിയതാണീ
പേര്.സഫാരി സൂട്ടില് എന്നും ഓഫീസില്‍ വരുന്ന
വെളുത്തു സുന്ദരനായ ഗോപന്,സജ്ജയ്യ് ദത്തിന്റെ
ഒരു മിനി പതിപ്പ്.ചിരിച്ചുകൊണ്ടല്ലാതെ ഗോപനെ
കാണുക അസാദ്ധ്യം.സ്നേഹം നിറഞ്ഞ വ്യക്തിത്വ
ത്തിന്റെ ഉടമ.സിഗരറ്റു വലിയാണു ഹോബി,ഒന്നില്‍
നിന്നു മറ്റൊന്നിലേക്കു കയറും.കീശയില്‍ എപ്പോഴും
ഒന്നിലധികം പേക്കറ്റുകള്‍ കാണും.കണ്ടിനുവിറ്റി
നഷ്ടപ്പെടരുതല്ലോ.
ത്രിശ്ശൂരിലേക്കു മാറ്റമായതിനാല്‍ എനിക്കു ഗോപന്റെ
കല്ല്യ്യാണം കൂടാന്‍ കഴിഞ്ഞില്ല.ഭാര്യ സുന്ദരിയാണു.
ഗോപന്റെ മുന്നില്‍ നില്ക്കുമ്പോള് നിറം കുറഞ്ഞ പോലെ.
സ്വല്പ്പം കുടവയര്‍,കണ്ണുകള്‍ക്കു താഴെ കറുത്തനിഴല്‍,
ഇത്രയുമാണ് ഗോപനിലുള്ള മാറ്റം.അമ്പലത്തിനകത്തേക്കു
പോകാതെ ഗോപന് പുറത്തുനിന്നു.ഞാന്‍ പറഞ്ഞു“
“ അഛന്റെ മടിയിലായിരിക്കണം മകന്റെ ചോറൂണ്”
‘അവന് അമ്മുമ്മയുടെ മടിയിലിരുന്നു ഉണ്ടു കൊള്ളൂം”
അയാള്‍ പറഞ്ഞു.എന്തായിരിക്കും ഈ മനം മാറ്റത്തിനു
കാരണം.അമ്പലത്തിനോടു അലര്‍ജി ഉള്ളതായി എനിക്കു
തോന്നിയിട്ടില്ല.ഞങ്ങളൊരുമിച്ചു പല്‍മനാഭ സ്വാമി ക്ഷേത്ര
ത്തില്‍ രാത്രി ഉറക്കമൊഴിച്ചു കഥകളി കണ്ടിട്ടുണ്ട്,പഴവങ്ങാടി
ഗണപതിയുടെ നടയില്‍ തേങ്ങായുരുട്ടിയുണ്ട്.
ഒഴിവുദിവസ്സങ്ങളില്‍ പാല്‍ക്കുളങ്ങരയുള്ള ഗോപന്റെ വീട്ടില്‍
കൂടും.വീട്ടില്‍ അമ്മ മത്രമേയുള്ളു,അഛന് നേരത്തെ മരിച്ചു പോ
യിരുന്നു.തിരുവോന്തിരത്തിന്റെ മുക്കിലും മൂലയിലും കറങ്ങുമ്പോള്‍
അയാള്‍ വിവാഹത്തെക്കുറിച്ചു സംസാരിക്കാറുണ്ട്.ഭാവി വധുവിനെ
ക്കുറിച്ചും വിവഹത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും അയാള്‍ക്ക്
മധുരമുള്ള സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു.പലപ്പോഴായി പറഞ്ഞ കാര്യ
ങ്ങള് ഒന്നിച്ചു ചേര്‍ത്തു നോക്കി.എവിടെയാണ് അല്ലെങ്ങില്‍ ആര്
ക്കാണ് കുഴപ്പം സംഭവിച്ചത്?.
അപ്പോഴാണ് ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട
ത്.ഒരു യാചകന് ആലിന് ചുവട്ടില്‍ തോര്‍ത്തു വിരിച്ചു അതില്‍ നാ
ണയങ്ങള്‍ നിരത്തി ഒരറ്റത്തായി ചമ്രം പടഞ്ഞിരിക്കുന്നു.
അയാള്‍ നേരത്തേ വാങ്ങി വെച്ചിരുന്ന ഒരു സിഗരറ്റെടുത്ത് കൊള്ളി
പരതി കൊളുത്തി.തനിക്കു കിട്ടിയ അപുര്‍വ്വ സൌഭാഗ്യം ആസ്വതി
ച്ചുകൊണ്ടു ഓരോ കവിളുകളായി പുകയെടുത്തു വലയങ്ങളായും,
മൂക്കില്‍ക്കൂടിയും എങ്ങോട്ടെന്നില്ലാതെയും ഊതിവിട്ടു രസിച്ചു.
പരിസരം മറന്ന ഈ പ്രവര്‍ത്തി കണ്ടു ഞാന്‍ പറഞ്ഞു”നോക്കൂ
ഗോപാ,അയാള്‍ എത്ര ആസ്വദിച്ചാണതു വലിക്കുന്നാതു,
ജീവിതവും അങ്ങിനെ ഒക്കെയാണ് എരിഞ്ഞു തിരുന്നതിനു മുന്‍പ്
അതിന്റെ രസവും മണവും ആസ്വദിക്കുക.”
തീ കയ്യ് പൊള്ളിക്കുന്നതുവരെ അയാള്‍ അതു തുടര്‍ന്നു,
ഒടുവില്‍ മനമില്ലാ മനസ്സോടെ അതു വലിച്ചെറിഞ്ഞു.
ഗോപന് അയാളെ കണ്ണെടുക്കതെ നോക്കി നില്‍ക്കുകയായിരുന്നു.
ഒടുവില്‍ കീശയില്‍ നിന്നു സിഗരറ്റു പാക്കുകള്‍ പുറത്തെടുത്തു
യചകന്റെ തോര്‍ത്തിലേക്കിട്ടുകൊണ്ടു ഭഗവാന്റെ മുന്നിലേക്കു
നടന്നു..

Saturday, March 8, 2008
കുസ്രുതി.
I never dit it....never...
വര്‍ഗ്ഗീസിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണു ഞാനങ്ങോട്ട് ചെന്നത്.
ഒരു സായിപ്പ് വര്‍ഗ്ഗീസിന്റെ കയ്യില്‍ നിന്നു ക്യാമറ പിടിച്ചു വാങ്ങാന്‍
ശ്രമിക്കുന്നു.സായിപ്പിന്റെ ഗേള്‍ഫ്രെന്റിന്റെ ബിക്കിനിയിലുള്ള ഫോട്ടോ
ഒളിഞ്ഞു നിന്നെടുത്തതാണു പ്രശ്നം.ക്യാമറയിലെ ഫിലിം റോളില്‍
കുറഞ്ഞൊന്നിനും സായിപ്പ് വഴങ്ങുന്ന ലക്ഷണമില്ല.ഞാന്‍ വര്‍ഗ്ഗീസിന്റെ
കയ്യില്‍നിന്നു ക്യാമറ വാങ്ങി എന്റെ കീശയില്‍ തിരുകി.
തീരെ നന്നല്ലാത്ത കുറേ തെറികള്‍ വിളിച്ചുകൊണ്ടു സായിപ്പ് മാനേജര്‍ക്കു
പരാതി കൊടുക്കുവാന്‍ പോയി.പെട്ടെന്നു തന്നെ ഞാന്‍ ക്യാമറയിലുണ്ടാ
യിരുന്ന ഫിലിം റോള്‍ മാറ്റി വേറൊന്നു ലോഡ് ചെയ്തു.
ബോള്‍ഗാട്ടിയിലേക്കുള്ള ഒരു ട്രിപ്പ് വയ്പ്പിന് ഇല.സെക്ഷന്‍
അസി.എഞ്ചിനീയര്‍ ജോയ് അറേഞ്ച് ചെയ്തതാണ്.പാലസിലേക്കുള്ള
പവര്‍ സപ്പ്ലെ ഈ സെക്ഷെനില്‍ നിന്നാണ്.കേടുപാടുകള്‍ വന്നാല്‍
തീര്‍ക്കാന്‍ ഒരു ബോട്ടുകൂടിയുണ്ട്.അതിലായിരുന്നു യാത്ര.ആപ്പിസിന്റെ
വടക്കു ഭാഗത്തുള്ള കനാലില്‍ നിന്നായിരുന്നു തുടക്കം.
അതിഥികളുടെ മനസ്സ് കണ്ടറിഞ്ഞു സല്ക്കരിക്കാനുള്ള ജോയ് സാറിന്റെ
കഴിവ് ഒന്നു വേറെയാണു,അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ ആതിഥ്യം
എന്നും ഞങ്ങള്‍ക്കൊരു ഹരമായിരുന്നു.എല്ലാം ആവശ്യമനുസരിച്ചു
ജോയിയുടെ വിശ്വസ്തന് കൂടിയായ വര്‍ഗ്ഗീസ് കരുതിയിരുന്നു.
ചീനവലകള്‍ നിഴല്‍ വിരിച്ച കായലില്‍ക്കൂടി ബോള്‍ഗാട്ടിയിലേക്കു.
അങ്ങു ദൂരെ കൊച്ചിതുറമുഖത്ത് നങ്കൂരമിട്ട കപ്പലു കളുടെ നിരകള്‍.
പാലസിലെ എല്ലാവരുമായും ജോയിക്കു നല്ല ബന്ധമായിരുന്നു,
അതു മുതലാക്കി ഞങ്ങല്‍ യതേഷ്ടം വിഹരിച്ചു.അതിനിടയിലായിരുന്നു
ഇങ്ങിനെയൊരു സംഭവം.മാനേജര്‍ ജോയിയെ അങ്ങോട്ടു വിളിപ്പിച്ചു.
കാര്യങ്ങള്‍ തിരക്കി.വര്‍ഗ്ഗീസ്സിന്റെ മൊഴിയനുസരിച്ചു അങ്ങിനെയൊന്നു
നടന്നിട്ടില്ലെന്നു പറഞ്ഞു.മാനേജറും സായിപ്പും ഒരുവിധത്തിലും ത്രിപ്ത
രായിരുന്നില്ല.സായിപ്പിനെ മെരുക്കാന്‍ നാന്നായി പണിപ്പെടേണ്ടിയും
വന്നു.വിദേശികളോട് മോശമായി പെരുമാറിയാലുള്ള അവസ്ഥ മാനേ
ജര് വിവരിച്ചു“.നിങ്ങളുടെ ആള്‍ക്കാരില്‍നിന്നു ഇങ്ങിനെയൊരു പെരുമാറ്റം
പ്രതീക്ഷീച്ചതല്ല”.
സമയം കളയാതെ ഞങ്ങള്‍ ബോട്ട് ബ്രോഡ് വെ ലാക്കാക്കി
വിട്ടു.വര്‍ഗ്ഗീസ് കുറെയേറെ മദ്യവുമായാണു തിരികെ വന്നത്.നിറം മങ്ങിയ
യാത്രയെ തിളക്കമുള്ളതാക്കാന്‍ ബോട്ട് കായലില്‍ തലങ്ങും വിലങ്ങും
ഓടീച്ചു.തിരിച്ചെത്തിയപ്പോള്‍ ജോയി പറഞ്ഞു ഫോട്ടോ പ്രിന്റ് എടുത്തു
എനിക്കുകൂടി കാണിച്ചു തരണം.നമ്മളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റു
ണ്ടോയെന്നറിയണമല്ലോ.പ്രിന്റെടുത്തു നോക്കിയപ്പോല്‍ മദാമ്മ അതി
ലുണ്ട്.അതൊഴിവാക്കിയാണു ഞാന്‍ ജോയിയെ കാണിച്ചത്.
പെട്ടെന്നു തോന്നിയ ഒരു കുസ്രുതി ഒരാളുടെ വിശ്വസ്ഥതക്കു കുറവു വരു
ത്തരുതല്ലൊ.വര്‍ഗ്ഗീസ് എന്റെയരികില്‍ വന്നു സ്വകാര്യമായി തിരക്കി
“അതതിലില്ലേ?.”
"never......."
അയാള്‍ വിശ്വാസം വരാതെ ചിരിച്ചു.

Saturday, March 1, 2008
ആംബുലന്‍സിലെ യാത്ര.
അരിയും ഉണക്കമീനും ഗള്‍ഫ് നാട്ടില്‍ വിറ്റു കാശായപ്പോള്‍ തോന്നിയതാണു
ഒരു ഹോസ്പ്പിറ്റല്‍,ഉള്‍വിളിപോലെയാണു തുടക്കം.
നിലക്കാത്ത വൈദ്യുതിക്കു വേണ്ടി ഒരു ട്രാന്‍സ് ഫോര്മര്,സ്റ്റാന്റ് ബൈയായി
ഒരു ജനറേറ്റര്‍ ,എല്ലാം മുറപോലെ.
ഡീസലിന്റെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ അതു കഴിയുന്നത്ര കുറച്ചുപ
യോഗിക്കുകയാണല്ലോ വഴി.കരണ്ടു പോയാല്‍ യം.ഡി.ഇല.ഓഫീസില്‍
വിളിച്ചുപറയും,വണ്ടിവിട്ടുതരാം കഴിയും വേഗം കരണ്ടു തരണം.
ചിലപ്പോള്‍ ആംബുലന്‍സായിരിക്കും വരിക.
അപകടം അല്ലെങ്കില്‍ ഗുരുതരമായ അവസ്ഥ അതുമല്ലെങ്കില്‍ മരണം,
ആംബുലന്‍സ് കാണുമ്പോള്‍ നമ്മളുടെ മനസ്സില്‍ വരിക അതൊക്കെയായിരിക്കും.
അതില്കയറി യാത്ര ചെയ്യുക പലര്‍ക്കും വിഷമമുള്ള കാര്യമാണ്.
ഒരു ദിവസം ആംബുലന്‍സുമായി ഞങ്ങള്‍ കരണ്ട് ശരിയാക്കാന്‍
പുറപ്പെടുന്നു.കേടായഭാഗം ഓഫ് ചെയ്തു.ബാക്കി ഭാഗത്ത് കരണ്ട് കിട്ടണമെങ്കില്‍
സബ് സ്റ്റേഷനുമായി ബന്ധപ്പെടണം.അന്നു മൊബൈല്‍ ഫോണ്‍ പ്രചാരത്തിലാ
യിട്ടില്ല,ലാന്റ് ഫോണാണെങ്കില്‍ വളരെ കുറവും.ഫോണുള്ള വീടു നോക്കി
ആംബുലന്‍സ് വിട്ടു.വീടിന്റെ ഗേറ്റില്‍ ആംബുലന്‍സ് നിര്‍ത്തി ,ഞാന്‍ വീട്ടിലേക്കു
നടന്നു.പെട്ടെന്നു വീട്ടില്‍ നിന്നു കൂട്ടു നിലവിളി ഉയര്‍ന്നു.
അയല്‍ക്കാര്‍ ഓടിവന്നു.ആംബുലന്‍സിനു ചുറ്റും കൂടി.ചിലര്‍ ഉള്ളിലേക്കുഎത്തി
നോക്കി.പേടിച്ചുപോയഞാന്‍ ഒരു പരിചയക്കാരനോട് തിരക്കി.
അയാള്‍ പറഞ്ഞു”ആ വീട്ടിലെ ഒരാള്‍ ഗുരുതരമായ അവസ്ഥയില്‍ ആസ്പ്പത്രി
യിലാണ്,പെട്ടെന്നു ആംബുലന്‍സ് കണ്ടപ്പോള്‍ വീട്ടുകാര്‍ ഭയന്നു കരഞ്ഞതാണ്.“
വിശദീകരണത്തിനൊന്നും നില്‍ക്കാതെ ഞാനാംബുലന്‍സില്‍ക്കയറി
ഫോണുള്ള അടുത്ത വീടു ലാക്കാക്കി വിട്ടു.

Subscribe to:
Posts (Atom)